'അമ്മേ അമ്മയ്ക്കത് പറ്റും', പാർവ്വതിക്കും റിമയ്ക്കും രമ്യയ്ക്കും അടക്കം അഭിനന്ദനങ്ങളുമായി നടൻ!
കൊച്ചി: സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കാനുളള താരസംഘടനയായ അമ്മയുടെ തീരുമാനത്തിന് കയ്യടിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. അമ്മ സംഘടനയുടെ ഭരണഘടന മാറ്റങ്ങള്‍ വരുത്തി ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. അമ്മയിലെ മാറ്റത്തിന് പുറത്ത് നിന്ന് പൊരുതിയ പാര്‍വ്വതി അടക്കമുളള നടിമാരേയും ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പില്‍ അഭിനന്ദിക്കുന്നു.
''സ്ത്രീ സൗഹൃദമായ ഇങ്ങിനെയുള്ള ഒരു തീരുമാനമെടുത്ത അമ്മയുടെ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ.. ഇങ്ങിനെ ഒരു തീരുമാനത്തിലേക്കെത്താൻ സംഘടനക്കുള്ളിൽ നിന്നും പുറത്തു നിന്നും സമരം ചെയ്ത പാർവതി തിരുവോത്ത്, റീമാ കല്ലിംഗൽ, രമ്യാ നമ്പീശൻ തുടങ്ങിയ സഹോദരിമാർക്കും എന്റെ അഭിനന്ദനങ്ങൾ. ട്രാൻസ് ജെൻഡേഴ്സായ കൂട പിറപ്പുകൾക്കു കൂടി സ്ഥാനമുള്ള ഒരു ഭരണ സമിതിയായി വളരാൻ അമ്മയുടെ മനസ്സിന് വിശാലതയുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.. അമ്മേ അമ്മക്കത് പറ്റും.. എത്രയൊക്കെ വഴക്കുണ്ടാക്കിയാലും ലിംഗഭേദമില്ലാതെ ഞങ്ങൾ മക്കളുണ്ട് കൂടെ..'' എന്നാണ് പോസ്റ്റ്.

സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിന് ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കാനാണ് അമ്മ ആലോചിക്കുന്നത്. ഇതിനായി അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഏറ്റവും കുറഞ്ഞത് നാല് സ്ത്രീകളെ എങ്കിലും ഉള്‍പ്പെടുത്തും. കൂടാതെ സംഘടനയുടെ വൈസ് പ്രസിഡണ്ട് സ്ഥാനം സ്ത്രീകള്‍ക്ക് വേണ്ടി മാറ്റി വെക്കാനും അമ്മ ആലോചിക്കുന്നുണ്ട്. പുതിയ ഭേദഗതികൾ അടുത്ത വാര്‍ഷിക ജനറല്‍ ബോഡിയിലാണ് ചര്‍ച്ച ചെയ്യുക.
അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യണം എന്നതടക്കമുളള ആവശ്യങ്ങൾ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് നിരന്തരം ഉന്നയിക്കുന്ന ആവശ്യമാണ്. സിനിമയിൽ സ്ത്രീകൾക്കായി പ്രശ്ന പരിഹാര സംവിധാനമില്ലെന്ന് ആരോപിച്ച് നടിമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് നടന്ന് കൊണ്ടിരിക്കവേയാണ് കാതലായ മാറ്റങ്ങൾക്ക് താരസംഘടന തയ്യാറാകുന്നത്. അതേസമയം സംഘടനയിൽ നിന്ന് രാജി വെച്ച ആക്രമിക്കപ്പെട്ട നടി അടക്കമുളളവർക്ക് തിരിച്ച് വരണമെങ്കിൽ പുതിയ അപേക്ഷ നൽകണം എന്ന നിബന്ധനയിൽ അമ്മ ഉറച്ച് നിൽക്കുകയാണ്.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications