കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അമ്മേ അമ്മയ്ക്കത് പറ്റും', പാർവ്വതിക്കും റിമയ്ക്കും രമ്യയ്ക്കും അടക്കം അഭിനന്ദനങ്ങളുമായി നടൻ!

Google Oneindia Malayalam News

കൊച്ചി: സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കാനുളള താരസംഘടനയായ അമ്മയുടെ തീരുമാനത്തിന് കയ്യടിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. അമ്മ സംഘടനയുടെ ഭരണഘടന മാറ്റങ്ങള്‍ വരുത്തി ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. അമ്മയിലെ മാറ്റത്തിന് പുറത്ത് നിന്ന് പൊരുതിയ പാര്‍വ്വതി അടക്കമുളള നടിമാരേയും ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പില്‍ അഭിനന്ദിക്കുന്നു.

അകത്ത് ഒത്തു പിടിച്ച് എംപിമാർ, പുറത്ത് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, അനക്കമില്ലാതെ രാഹുൽ ഗാന്ധി!അകത്ത് ഒത്തു പിടിച്ച് എംപിമാർ, പുറത്ത് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, അനക്കമില്ലാതെ രാഹുൽ ഗാന്ധി!

''സ്ത്രീ സൗഹൃദമായ ഇങ്ങിനെയുള്ള ഒരു തീരുമാനമെടുത്ത അമ്മയുടെ ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ.. ഇങ്ങിനെ ഒരു തീരുമാനത്തിലേക്കെത്താൻ സംഘടനക്കുള്ളിൽ നിന്നും പുറത്തു നിന്നും സമരം ചെയ്ത പാർവതി തിരുവോത്ത്, റീമാ കല്ലിംഗൽ, രമ്യാ നമ്പീശൻ തുടങ്ങിയ സഹോദരിമാർക്കും എന്റെ അഭിനന്ദനങ്ങൾ. ട്രാൻസ് ജെൻഡേഴ്സായ കൂട പിറപ്പുകൾക്കു കൂടി സ്ഥാനമുള്ള ഒരു ഭരണ സമിതിയായി വളരാൻ അമ്മയുടെ മനസ്സിന് വിശാലതയുണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.. അമ്മേ അമ്മക്കത് പറ്റും.. എത്രയൊക്കെ വഴക്കുണ്ടാക്കിയാലും ലിംഗഭേദമില്ലാതെ ഞങ്ങൾ മക്കളുണ്ട് കൂടെ..'' എന്നാണ് പോസ്റ്റ്.

amma

സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിന് ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കാനാണ് അമ്മ ആലോചിക്കുന്നത്. ഇതിനായി അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യും. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഏറ്റവും കുറഞ്ഞത് നാല് സ്ത്രീകളെ എങ്കിലും ഉള്‍പ്പെടുത്തും. കൂടാതെ സംഘടനയുടെ വൈസ് പ്രസിഡണ്ട് സ്ഥാനം സ്ത്രീകള്‍ക്ക് വേണ്ടി മാറ്റി വെക്കാനും അമ്മ ആലോചിക്കുന്നുണ്ട്. പുതിയ ഭേദഗതികൾ അടുത്ത വാര്‍ഷിക ജനറല്‍ ബോഡിയിലാണ് ചര്‍ച്ച ചെയ്യുക.

അമ്മയുടെ ഭരണഘടന ഭേദഗതി ചെയ്യണം എന്നതടക്കമുളള ആവശ്യങ്ങൾ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് നിരന്തരം ഉന്നയിക്കുന്ന ആവശ്യമാണ്. സിനിമയിൽ സ്ത്രീകൾക്കായി പ്രശ്ന പരിഹാര സംവിധാനമില്ലെന്ന് ആരോപിച്ച് നടിമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് നടന്ന് കൊണ്ടിരിക്കവേയാണ് കാതലായ മാറ്റങ്ങൾക്ക് താരസംഘടന തയ്യാറാകുന്നത്. അതേസമയം സംഘടനയിൽ നിന്ന് രാജി വെച്ച ആക്രമിക്കപ്പെട്ട നടി അടക്കമുളളവർക്ക് തിരിച്ച് വരണമെങ്കിൽ പുതിയ അപേക്ഷ നൽകണം എന്ന നിബന്ധനയിൽ അമ്മ ഉറച്ച് നിൽക്കുകയാണ്.

English summary
Actor Haressh Peradi appreciates AMMA and Actresses including Parvathy, Rima and Ramya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X