കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരത്തിന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി; ഭക്ഷണം കിട്ടാതായാൽ എന്ത് സിനിമ

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരായി വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് ദിവസമായി രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധം നടന്നു കൊണ്ടിരിക്കുകയാണ്. സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും കര്‍ഷകരുടെ സമരത്തിന് പിന്തുണ ഉയര്‍ന്നു വരുന്നുണ്ട്.

ഏല്ലാ സിനിമാ ലോക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കർഷകരുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടാണ്. നമുക്ക് അന്നം തരുന്ന പട്ടാളം നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തിലാണ്. അതിർത്തിയിലെ പട്ടാളക്കാരുടെ അത്ര തന്നെ പ്രാധാന്യമുള്ളവരെന്നാണ് കര്‍ഷകരുടെ സമരത്തിന് പിന്തുണ അര്‍പ്പിച്ചുകൊണ്ട് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സിനിമാ ലോക്കേഷനുകളില്‍

സിനിമാ ലോക്കേഷനുകളില്‍


ഏല്ലാ സിനിമാ ലോക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കർഷകരുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടാണ്. നമുക്ക് അന്നം തരുന്ന പട്ടാളം നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തിലാണ്. അതിർത്തിയിലെ പട്ടാളക്കാരുടെ അത്ര തന്നെ പ്രാധാന്യമുള്ളവർ. ഏല്ലാ ഭാഷയിലുമുള്ള സിനിമകൾ കാണുന്നവർ.

അതല്ലേ അതിന്റെ ശരി

അതല്ലേ അതിന്റെ ശരി

ഈ കെട്ട കാലത്ത് അവർക്കുവേണ്ടി വാക്കുകൾ കൊണ്ടെങ്കിലും കൂടെ നിൽക്കേണ്ടേ?. അതല്ലേ അതിന്റെ ശരി. ചരിത്രത്തിൽ നിങ്ങളുടെ വാക്കുകൾക്കും ഇടമുണ്ടാവും. സിനിമയിൽ അഭിനയിക്കാൻ ഭക്ഷണം കഴിച്ചാലല്ലേ നമുക്ക് ഊർജം കിട്ടുകയുള്ളു. ഭക്ഷണം കിട്ടാതായാൽ എന്ത് സിനിമ?. എന്ത് ജീവിതം- ഹരീഷ് കുറിപ്പ് അവസാനിപ്പിക്കുന്നു.

ദീപ് സിദ്ദു

ദീപ് സിദ്ദു

കര്‍ഷക സമരത്തിന് പിന്തുണ അര്‍പ്പിച്ച് നടനായ ദീപ് സിദ്ദു നേരത്തെ രംഗത്ത് എത്തിയിരുന്നു. കേവലം പിന്തുണ എന്നതിനപ്പുറം കര്‍ഷക സമരത്തിന്റെ മുന്‍നിരയില്‍ തന്നെ ഈ താരം ഉണ്ട്. എന്തിനാണ് കര്‍ഷകര്‍ സമരം നടത്തുന്നതെന്ന് ഇംഗീഷ് വിശദീകരിച്ചു കൊണ്ട് താരം നടത്തിയ വിഡീയോയ്ക്ക് വലിയ പ്രചാരം ലഭിച്ചിരുന്നു.

കേന്ദ്ര നിലപാട്

കേന്ദ്ര നിലപാട്

അതേസമയം, വിവാദമായ കര്‍ഷക നിയമഭേദഗതികള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് വൈകുന്നേരം കര്‍ഷ സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലും സര്‍ക്കാര്‍ ഈ നിലപാട് വ്യക്തമാക്കിയതോടെ ചര്‍ച്ച പരാജയപ്പെടുകയും ചെയ്തു. നിയമഭേദഗതികളിൽ ഉള്ള പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാമെന്ന വാഗ്ദാനം മാത്രമായിരുന്നു കേന്ദ്രം മുന്നോട്ട് വെച്ചത്.

Recommended Video

cmsvideo
Canada PM Justin Trudeau expresses concern at farmers’ protest | Oneindia Malayalam
സമരം തുടരും

സമരം തുടരും

ഇതോടെ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിന്‍റെയും പിയൂഷ് ഗോയലിന്‍റെയും അധ്യക്ഷതയിൽ കർഷകസംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. സമിതിയില്‍ ആരെല്ലാം വേണമെന്ന് കർഷകസംഘടനാ നേതാക്കൾക്കും യൂണിയൻ നേതാക്കൾക്കും നിർദേശിക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ തള്ളിയ കര്‍ഷകര്‍ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കുകയായിരുന്നു.

English summary
Actor Hareesh Peradi backs farmers' strike; what is matter other than food
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X