കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി ഇങ്ങനെയൊക്കെ കളിക്കാൻ പാടുണ്ടോ, അടുത്ത മീറ്റിങ്ങിൽ 'അമ്മ'യിലെ ആണുങ്ങളുടെ ഊരഞെട്ടും- ഹരീഷ് പേരടി

Google Oneindia Malayalam News

കൊച്ചി: സിനിമയ്ക്കപ്പുറത്തേക്ക് രാഷ്ട്രീയ പറയുന്ന ആളാണ് ഹരീഷ് പേരടി. ഇടത് സഹയാത്രികന്‍ എന്ന് സ്വയം വിശേഷിപ്പിക്കുമ്പോഴും സംസ്ഥാന സര്‍ക്കാരിനെ പലപ്പോഴും രൂക്ഷമായി വിമര്‍ശനങ്ങളും ഉന്നയിക്കാറുണ്ട് ഹരീഷ് പേരടി.

ജിഹാദി പാർട്ടി; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് പിസി ജോർജ്ജ്... നൽകുന്നത് വ്യക്തമായ സൂചന, ഉമ്മൻ ചാണ്ടി ഭയക്കണംജിഹാദി പാർട്ടി; യുഡിഎഫിനെതിരെ ആഞ്ഞടിച്ച് പിസി ജോർജ്ജ്... നൽകുന്നത് വ്യക്തമായ സൂചന, ഉമ്മൻ ചാണ്ടി ഭയക്കണം

കാഞ്ഞിരപ്പള്ളിയില്‍ ഷോണ്‍ ജോര്‍ജ്ജിനും സീറ്റ്; ബിജെപിയുടെ വില പേശല്‍ ഇങ്ങനെ... ജോര്‍ജ്ജ് വഴങ്ങുമോ?കാഞ്ഞിരപ്പള്ളിയില്‍ ഷോണ്‍ ജോര്‍ജ്ജിനും സീറ്റ്; ബിജെപിയുടെ വില പേശല്‍ ഇങ്ങനെ... ജോര്‍ജ്ജ് വഴങ്ങുമോ?

കൊറോണ ആശങ്ക വിട്ടുമാറാത്ത മുംബൈയില്‍ കര്‍മനിരതരായി ആരോഗ്യ പ്രവര്‍ത്തകര്‍- ചിത്രങ്ങള്‍ കാണാം

രാഹുല്‍ ഗാന്ധി നടത്തിയ കടല്‍ യാത്രയെ പരിഹസിച്ചുകൊണ്ടാണ് ഇപ്പോള്‍ ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുന്നത്. അതുപോലെ, താരസംഘടനയിലെ സ്ത്രീ വിരുദ്ധതാ വിവാദത്തില്‍ നടി പാര്‍വ്വതിയെ പിന്തുണയ്ക്കുന്നും ഉണ്ട് ഹരീഷ് പേരടി. റിപ്പോര്‍ട്ടര്‍ ടിവിയുടെ 'ശേഷം വെള്ളിത്തിരയില്‍' എന്ന പരിപാടിയില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിശദാംശങ്ങള്‍...

ഇങ്ങനെ നാടകം കളിക്കണോ

ഇങ്ങനെ നാടകം കളിക്കണോ

കേരളം പോലെ ഒരു സംസ്ഥാനത്തിലെ ജനങ്ങളുടെ മുന്നില്‍ ഇത്തരത്തിലുള്ള നാടകം കൊണ്ടാണോ കോണ്‍ഗ്രസിനെ നയിക്കേണ്ടത് എന്നാണ് ഹരീഷ് പേരടിയുടെ ചോദ്യം. ഇത് സാധാരണക്കാരെ സംബന്ധിച്ച് ഉയര്‍ന്നുവരുന്ന ചോദ്യമാണെന്നും അദ്ദേഹം പറയുന്നത്. ഇക്കാര്യങ്ങളെല്ലാം രാഹുല്‍ ഗാന്ധിയും അദ്ദേഹത്തിന്റെ പ്രസ്ഥാനവും വിലയിരുത്തട്ടേ എന്നതാണ് ഹരീഷ് പേരടിയുടെ നിലപാട്.

രാഹുല്‍ ഗാന്ധിയെ പോലെ ഒരാള്‍

രാഹുല്‍ ഗാന്ധിയെ പോലെ ഒരാള്‍

രാഹുല്‍ ഗാന്ധിയെ പോലുള്ള മനുഷ്യനോട് എവിടെയൊക്കെയോ ഒരു സ്‌നേഹമുണ്ട് എന്നാണ് ഹരീഷ് പേരടി പറയുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ പോലുള്ള ഒരാള്‍ അങ്ങനെയൊക്കെ കളിക്കാന്‍ പാടുണ്ടോ എന്നും ഹരീഷ് പേരടി ചോദിക്കുന്നുണ്ട്.

 ഇടതിന് ഭരണത്തുടര്‍ച്ച

ഇടതിന് ഭരണത്തുടര്‍ച്ച

നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ ഇതുപക്ഷം തന്നെ വിജയിക്കുമെന്നാണ് ഹരീഷ് പേരടിയുടെ പ്രവചനം. തുടര്‍ഭരണം എന്നത് ജനങ്ങളുടെ ആവശ്യമാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സിനിമ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുമ്പ് ഒന്ന് ആലോചിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

ബോധമില്ലായ്മയാണ് പ്രശ്‌നം

ബോധമില്ലായ്മയാണ് പ്രശ്‌നം

അമ്മ എന്ന സംഘടനയില്‍ ഉള്ളവര്‍ പ്രത്യക്ഷമായ സ്ത്രീ വിരുദ്ധതയോ വിരോധമോ കാണിക്കുന്നുണ്ട് എന്ന് താന്‍ കരുതുന്നില്ല എന്നാണ് ഹരീഷ് പേരടി പറയുന്നത്. നമ്മള്‍ ജീവിക്കുന്ന സ്ഥലത്തെ കുറിച്ച് ഒരു ബോധമില്ലായ്മ ആ സംഘടനയില്‍ നന്നായിട്ടുണ്ട്. ആ ബോധമില്ലായ്മ കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

നേതൃത്വത്തിന് രാഷ്ട്രീയ ബോധം വേണം

നേതൃത്വത്തിന് രാഷ്ട്രീയ ബോധം വേണം

അത്തരമൊരു ബോധം വരണമെങ്കില്‍, നമ്മളതിനെ കുറച്ചുകൂടി രാഷ്ട്രീയവത്കരിക്കണം. ഏതെങ്കിലും ഒരു കക്ഷി രാഷ്ട്രീയത്തില്‍ ചേരണം എന്നല്ല. രാഷ്ട്രീയ ബോധം സംഘടനാ നേതൃത്വത്തില്‍ ഇരിക്കുന്നവരൊക്കെ ഉണ്ടാക്കി എടുക്കേണ്ടി വരും. അപ്പോള്‍ മാത്രമേ, ഈ പറയുന്നത് എന്താണെന്ന് മനസ്സിലാവൂ എന്നും പാര്‍വ്വതി ഉന്നയിച്ച വിവാദത്തില്‍ ഹരീഷ് പേരടി വ്യക്തമാക്കി.

 തെറ്റ് ചൂണ്ടിക്കാണിക്കുന്നവര്‍

തെറ്റ് ചൂണ്ടിക്കാണിക്കുന്നവര്‍

ആ ദിവസം കുറച്ചാളുകളെ മനപ്പൂര്‍വ്വം ഇരുത്താതിരുന്നു എന്നല്ല വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഉന്നയിക്കുന്നത്. അങ്ങനെയാണെന്ന് ഞാനും വിശ്വസിക്കുന്നില്ല. പക്ഷേ, നമ്മള്‍ അറിയാതെ ഇരുന്ന് പോവുകയാണ്. അത് നമ്മള്‍ ശീലിച്ചുപോയതുകൊണ്ടാണ്. ഇടയ്ക്കിടയ്ക്ക് കുറച്ച് കുട്ടികള്‍ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍, പറഞ്ഞ് പറഞ്ഞ് നമുക്കിങ്ങനെ ബോധ്യപ്പെടും. അടുത്ത പ്രാവശ്യം ഇരിക്കാന്‍ പോകുമ്പോള്‍ ഒന്ന് ചിന്തിക്കും. അതാണ് മാറ്റമെന്നും അദ്ദേഹം പറഞ്ഞു.

ഊരഞെട്ടും

ഊരഞെട്ടും

പാര്‍വ്വതി ഉയര്‍ത്തിയ രാഷ്ട്രീയത്തിന്റെ പ്രാധാന്യം എന്താണെന്ന് വച്ചാല്‍, അടുത്ത അമ്മയുടെ ഒരു പരിപാടിയില്‍ ഇരിക്കാന്‍ പോകുന്ന ആണുങ്ങള്‍ എല്ലാം, ഇരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള സെക്കന്റില്‍ ഒന്ന് ഊരഞെട്ടും. അതിന് ശേഷം ഇരിക്കുകയോ, ഇരിക്കാതിരിക്കുകയോ ചെയ്‌തോട്ടെ, അത് വേറെ വിഷയം. അതാണ് ആ രാഷ്ട്രീയത്തിന്റെ പ്രാധാന്യം. താരസംഘടനയിലുള്ളത് രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ പ്രശ്‌നമാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

'അമ്മ'യില്‍ ഏകാധിപത്യം, തിരഞ്ഞെടുപ്പ് വേണം

'അമ്മ'യില്‍ ഏകാധിപത്യം, തിരഞ്ഞെടുപ്പ് വേണം

സംഘടനയില്‍ തിരഞ്ഞെടുപ്പ് വേണം എന്ന് പറയുന്നവരാണ് താനുള്‍പ്പെടെയുള്ളവര്‍. എന്തുകൊണ്ട് തിരഞ്ഞെടുപ്പ് നടക്കുന്നില്ല എന്ന കാര്യം നേതൃത്വത്തോട് തന്നെ ചോദിക്കണം.

താരസംഘടനയില്‍ ഏകാധിപത്യമുണ്ട്. അത് വീണ്ടും വീണ്ടും ക്ലാരിഫൈ ചെയ്ത്, അടിവരയിട്ട് പറയേണ്ട കാര്യമില്ല. അമ്മയില്‍ ഒരു തിരഞ്ഞെടുപ്പ് വന്നാല്‍ താന്‍ മത്സരിക്കില്ല. മത്സരം തന്റെ രീതിയല്ല. മത്സരിക്കുന്നവരെ സപ്പോര്‍ട്ട് ചെയ്യും. തനിക്ക് മത്സരിക്കാന്‍ വേണ്ടിയിട്ടല്ല ഇതൊന്നും പറയുന്നത് എന്നും ഹരീഷ് പേരടി പറഞ്ഞു.

പാനല്‍ ഉണ്ടാകണം

പാനല്‍ ഉണ്ടാകണം

ജനറല്‍ ബോഡിയില്‍ ഒരു പാനല്‍ ഉണ്ടാവുകയാണെങ്കില്‍ അതിനെ പിന്തുണയ്ക്കും. ഒരു സംഘടനയില്‍ ഒരു പ്രതിപക്ഷം വേണ്ടേ? സംഘടന എന്ന് പറഞ്ഞാല്‍ എല്ലാവരും തോളില്‍ കൈയ്യിട്ടിരുന്ന് ചിരിക്കുന്നത് ഒന്നും അല്ല. ഏകാധിപത്യപരമായി കുറച്ച് പേര്‍ കൂടി ചെയ്യുന്നതും അല്ല. സംഘടന എന്നത് ഒരു ജനാധിപത്യ സംവിധാനം ആണ്.

ഒന്നിച്ച് നിന്ന് ഫോട്ടോ എടുത്താല്‍ ഉണ്ടാവില്ല

ഒന്നിച്ച് നിന്ന് ഫോട്ടോ എടുത്താല്‍ ഉണ്ടാവില്ല

അഭിപ്രായ വ്യത്യാസം പറഞ്ഞുകഴിഞ്ഞാല്‍ അയാള്‍ ഈ പാര്‍ട്ടിക്കാരന്‍ അല്ലാതെ ആകുന്നില്ലല്ലോ. ജനാധിപത്യ രീതിയെ കുറിച്ചുള്ള ഒരു വിഷയമാണ്. ഇല്ലാത്ത ഒരു കൂട്ടായ്മ, ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഒന്നിച്ച് നിന്ന് ഫോട്ടോ എടുത്തതുകൊണ്ട് കൂട്ടായ്മ ഉണ്ടാവില്ല. വിമര്‍ശനങ്ങളൊക്കെ ഉന്നയിച്ചും വാങ്ങിയും കൊടുത്തുമൊക്കെയാണ് കൂട്ടായ്മ ഉണ്ടാവുക എന്നും ഹരീഷ് പേരടി പറയുന്നു.

കേരളം പിടിക്കാന്‍ ബിജെപിയുടെ 'കന്നഡ' തന്ത്രം; ആസൂത്രണത്തിന് ഇറക്കുമതി നേതാക്കളുംകേരളം പിടിക്കാന്‍ ബിജെപിയുടെ 'കന്നഡ' തന്ത്രം; ആസൂത്രണത്തിന് ഇറക്കുമതി നേതാക്കളും

ഹോട്ടായി അനഘ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

English summary
Actor Hareesh Peradi criticise Rahul Gandhi and says he should never do such drama in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X