• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിണറായി നന്നായി ഭരിച്ചിട്ട് കാര്യമില്ല, ഇവരെയൊന്നും സഹിക്കാന്‍ അന്തംകമ്മികള്‍ക്ക് പോലും പറ്റില്ല: ഹരീഷ് പേരടി

തിരുവനന്തപുരം: വൃദ്ധയെ അധിക്ഷേപിച്ച സംഭവത്തില്‍ വനിത കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ഇപ്പോഴിതാ എംസി ജോസഫൈനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് ഹരീഷ് പേരടി. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ എംസി ജോസഫൈനെ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറക്കണമെന്ന് ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവരെ പടിയിറക്കണം...പിണറായി എത്ര നന്നായി ഭരിച്ചാലും ഇവരെയൊന്നും സഹിക്കാന്‍ കേരളത്തിന് പറ്റില്ല എന്നാണ് ഞങ്ങള്‍ അന്തം കമ്മികളുടെ അഭിപ്രായം- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ഹരീഷിന്റെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

പിജെ ജോസഫിന് പൂട്ടിടാന്‍ കോണ്‍ഗ്രസ്; കോട്ടയത്തും ഇടുക്കിയിലും സീറ്റുകള്‍ നഷ്ടമാകും, വിട്ടുകൊടുക്കാതെ...

വനിതാ കമ്മീഷന് പരാതി നല്‍കിയ പത്തനംതിട്ട റാന്നി കോട്ടാങ്ങല്‍ സ്വദേശിനിയായ 89 വയസുകാരിക്കെതിരെ അധ്യക്ഷ എം.സി ജോസഫൈന്‍ അധിക്ഷേപകരമായി സംസാരിച്ചതാണ് വിവാദമായത്. പിസി ജോര്‍ അടക്കമുള്ള നിരവധി നേതാക്കള്‍ ജോസഫൈനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ 89കാരിയായ കിടപ്പുരോഗിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന നിലപാടിലാണ് വനിത കമ്മിഷന്‍ അധ്യക്ഷ. വിളിച്ചയാളുടെ ആശയ വിനിമയത്തില്‍ അവ്യക്തത ഉണ്ടായിരുന്നു. ഇതാണ് തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്നും മാധ്യമങ്ങള്‍ സംഭവങ്ങള്‍ പെരുപ്പിച്ച് കാട്ടുകയാണെന്നും ജോസഫൈന്‍ പറഞ്ഞു.

കേരളത്തില്‍ ഒത്തുതീര്‍പ്പ് മുഖ്യമന്ത്രിയാകുമോ വേണുഗോപാല്‍, മറുപടി ഇങ്ങനെ, രാഹുല്‍ താരപ്രചാരകന്‍!!

റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്‍പ് വാര്‍ത്തയുടെ സത്യാവസ്ഥ ബോധ്യപ്പെടുക എന്ന പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍പോലും പാലിക്കാതെ തികച്ചും ഏകപക്ഷീയമായ വനിതാ കമ്മിഷന്‍ അധ്യക്ഷയെ നിരന്തരം അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ വിഷയത്തിന്റെ ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടി പത്ര-ദൃശ്യ മാധ്യമങ്ങള്‍ സംയുക്ത പ്രചാരണം നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് മാധ്യമ സമൂഹം ചിന്തിക്കേണ്ടതാണെന്നും വനിത കമ്മിഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

രാഹുല്‍ വന്നതിന് പിന്നാലെ പുതുച്ചേരി കോണ്‍ഗ്രസില്‍ കലാപം, 6 എംഎല്‍എമാര്‍ പാര്‍ട്ടി വിടും!!

ലീഗിന്‍റെ 2 സീറ്റുകളും പിടിച്ചെടുക്കുമെന്ന് സിപിഎം; സൗത്തില്‍ മുസാഫര്‍ അഹമ്മദ് വന്നേക്കും

സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയത് അപകടരമായ ധാരണ: തില്ലങ്കേരിയിലെ ഫലം ഉദാഹരണമെന്ന് മുല്ലപ്പള്ളി

കൊടുവള്ളി പിടിക്കാന്‍ റസാഖ് തന്നെ... ഒരുങ്ങാന്‍ സിപിഎമ്മിന്റെ നിര്‍ദ്ദേശം; കടുത്ത പോരാട്ടത്തിന് വഴി തെളിയുന്നു

cmsvideo
  Pinarayi vijayan government will continue for next five years says survey

  English summary
  Actor Hareesh Peradi criticizes Women's Commission chairperson MC Josephine
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X