കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങളുടെ മുഖമല്ലാതെ പിന്നെ ആരുടെ മുഖമാണ് ഞാനിന്ന് ഓർക്കേണ്ടത്'; ഹരീഷ് പേരടിയുടെ കുറിപ്പ്,വൈറൽ

Google Oneindia Malayalam News

കൊച്ചി; ആനുകാലിക സംഭവങ്ങളിൽ പലപ്പോഴും അഭിപ്രായം പറയാറുള്ള നടനാണ് ഹരീഷ് പേരടി. കേരള പിറവി ദിനത്തിൽ വേറിട്ടൊരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഇപ്പോൾ. കേരള പിറവി ആശംസിച്ച് കൊണ്ടുള്ള കുറിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചാണ് നടൻ പറയുന്നത്.

അന്വേഷണം താരങ്ങളിലേക്ക്.. 4 താരങ്ങളെ ചോദ്യം ചെയ്ത് എൻസിബി? ബിനീഷ് വിഷയം ചർച്ച ചെയ്യാൻ 'അമ്മ',അന്വേഷണം താരങ്ങളിലേക്ക്.. 4 താരങ്ങളെ ചോദ്യം ചെയ്ത് എൻസിബി? ബിനീഷ് വിഷയം ചർച്ച ചെയ്യാൻ 'അമ്മ',

ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമായി നിങ്ങളി കേരളത്തെ മുന്നോട്ട് നയിക്കുമ്പോൾ ഈ കേരള പിറവി ദിനത്തിലും നിങ്ങളുടെ മുഖമല്ലാതെ പിന്നെ ആരുടെ മുഖമാണ് ഞാനിന്ന് ഓർക്കേണ്ടതെന്ന് നടൻ കുറിപ്പിൽ പറയുന്നു.കേരളമാകെ താങ്കളുടെ ഭരണനേട്ടങ്ങൾക്കു മുന്നിൽ ഒരു വിസ്മയമായി മാറുകയാണെന്നും
എല്ലാ കുത്തിതിരുപ്പുകൾക്കും കാലം മറുപടി നൽകുമെന്ന ഉറപ്പോടെ ഞങ്ങൾ പാവപ്പെട്ട നാടകക്കാരുടെ സങ്കടങ്ങൾക്കു കൂടി ഒരു പരിഹാരം കാണണെമെന്നും കുറിപ്പിൽ നടൻ അഭ്യർത്ഥിക്കുന്നു.പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

hareesh and cm

സാഖാവെ എനിക്കിപ്പോഴും ഓർമ്മയുണ്ട്...പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റെടുത്തതിനുശേഷം സ്വന്തം നാടായ പിണറായിലെ ജനങ്ങളെ കാണാൻ സഖാവ് എത്തിയ ദിവസം..അന്ന് ആ വേദിയിൽ നാടകം കളിക്കാൻ വന്നതായിരുന്നു ഞാൻ..സ്റ്റേജിന്റെ സൈഡിൽ നിന്ന് ആവേശത്തോടെ ആ പ്രസംഗം കേട്ടത്...

അന്നത്തെ അതെ ഊർജത്തോടെ ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമായി നിങ്ങളി കേരളത്തെ മുന്നോട്ട് നയിക്കുമ്പോൾ ഈ കേരള പിറവി ദിനത്തിലും നിങ്ങളുടെ മുഖമല്ലാതെ പിന്നെ ആരുടെ മുഖമാണ് ഞാനിന്ന് ഓർക്കേണ്ടത്...പിണറായിലെ പ്രസംഗം കേട്ട അന്നത്തെ എന്റെ അതെ ആവേശം കേരളമാകെ താങ്കളുടെ ഭരണനേട്ടങ്ങൾക്കു മുന്നിൽ ഒരു വിസ്മയമായി മാറുകയാണ്...

എല്ലാ കുത്തിതിരുപ്പുകൾക്കും കാലം മറുപടി നൽകുമെന്ന ഉറപ്പോടെ..ഞങ്ങൾ പാവപ്പെട്ട നാടകക്കാരുടെ സങ്കടങ്ങൾക്കു കൂടി ഒരു പരിഹാരം കാണണെമെന്ന അഭ്യർത്ഥനയോടെ..കേരള പിറവി ആശംസകൾ ...

'ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും വന്നിട്ട് വാപ്പ പള്ളി പോയിട്ടില്ല';കിടിലൻ മറുപടിയുമായി ജലീൽ'ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും വന്നിട്ട് വാപ്പ പള്ളി പോയിട്ടില്ല';കിടിലൻ മറുപടിയുമായി ജലീൽ

 'ഒടുക്കത്തെ പിഴ'; 42,000 രൂപ ഫൈനടിച്ചു, ബൈക്ക് തന്നെ പോലീസിന് കൈമാറി പച്ചക്കറി കച്ചവടക്കാരൻ 'ഒടുക്കത്തെ പിഴ'; 42,000 രൂപ ഫൈനടിച്ചു, ബൈക്ക് തന്നെ പോലീസിന് കൈമാറി പച്ചക്കറി കച്ചവടക്കാരൻ

English summary
actor hareesh peradi hails pinaryi vijayan on november 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X