• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത് അഹങ്കാരമാണ്, നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം'; ഹരീഷ് പേരടി

Google Oneindia Malayalam News

കൊച്ചി:ശ്രീനാഥ് ഭാസി വിഷയത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി.തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും അത് തെറ്റാണെന്നും ശ്രീനാഥ് ഭാസി വിഷയത്തിൽ താൻ നിർമ്മാതാക്കൾക്കൊപ്പമാണെന്നും ഹരീഷ് പേരടി പറഞ്ഞു.

സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ട്ട് രാവിലെ എത്തേണ്ട നായക നടൻ ഉച്ചക്ക് ഒരു മണിക്ക് എത്തിയാൽ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും.നിരന്തരമായി ആവർത്തിച്ചാൽ ചെറിയ ബഡ്ജറ്റിൽ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്. അതിനാൽ ശ്രീനാഥ് ഭാസിക്കെതിരായ മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

 അവരുടെ അന്നം മുട്ടിക്കലാണ്

'സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ടിട്ട് രാവിലെ എത്തേണ്ട നായക നടൻ ഉച്ചക്ക് ഒരു മണിക്ക് എത്തിയാൽ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും.നിരന്തരമായി ആവർത്തിച്ചാൽ ചെറിയ ബഡ്ജറ്റിൽ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്.അഹങ്കാരമാണ്.അത് നിർമ്മാതാവിന്റെയും സഹ നടി നടൻമാരുടെയും തൊഴിൽ നിഷേധിക്കലാണ്...അവരുടെ അന്നം മുട്ടിക്കലാണ്.

സൂര്യനില്‍ ഭയപ്പെടുത്തുന്ന സ്‌ഫോടനം; 2 ലക്ഷം കിലോമീറ്ററില്‍ തീജ്വാല, ഭൂമിക്ക് ഭയം ഇക്കാര്യങ്ങളെസൂര്യനില്‍ ഭയപ്പെടുത്തുന്ന സ്‌ഫോടനം; 2 ലക്ഷം കിലോമീറ്ററില്‍ തീജ്വാല, ഭൂമിക്ക് ഭയം ഇക്കാര്യങ്ങളെ

 അത്ഭുതം കൊണ്ടതാണ്


രജനികാന്തും,കമലഹാസനും,ചിരംജീവിയും,മമ്മുട്ടിയും,മോഹൻലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിനെത്തുന്നവരാണ്.യന്തിരന്റെ ഷൂട്ടിങ്ങ് സമയത്ത് ചെന്നൈയിലെ ട്രാഫിക്ക് ബ്ലോക്കിൽപ്പെട്ട രജനി സാർ ഒരു പോലിസുകാരന്റെ ബൈക്കിൽ കയറി സമയത്തിന് ലോക്ഷേനിൽ എത്തിയപ്പോൾ അന്ന് ചെന്നൈ നഗരം പുരികം മേലോട്ട് ഉയർത്തി അത്ഭുതം കൊണ്ടതാണ്.

'ഗോപി സുന്ദറിനെ വിളിക്കുന്നത് ചേട്ടച്ഛൻ എന്ന്'; പുരുഷ ശബ്ദവും മിത്രബാധയും..അഭിരാമി പറയുന്നു'ഗോപി സുന്ദറിനെ വിളിക്കുന്നത് ചേട്ടച്ഛൻ എന്ന്'; പുരുഷ ശബ്ദവും മിത്രബാധയും..അഭിരാമി പറയുന്നു

 ആര് ആരോട് നടത്തിയാലും തെറ്റാണ്

തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്.അങ്ങോട്ടും.ഇങ്ങോട്ടും.മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം,ഹരീഷ് പോസ്റ്റിൽ പറഞ്ഞു. നടി അപർണ ബാലമുരളിയും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോടുള്ള ശ്രീനാഥ് ഭാസിയുടെ പ്രതികരണം മോശമായതിനെ ന്യായീകരിക്കുന്നില്ലെന്നായിരുന്നു നടി പറഞ്ഞത്. ചോദ്യങ്ങള്‍ ചോദിക്കുന്നവരും മറുപടി പറയുന്നവരും. നമ്മളെല്ലാവരും പച്ചയായ മനുഷ്യനാണെന്നും അപർണ പറഞ്ഞിരുന്നു.

'ശ്രീനാഥ് ഭാസി നികേഷ് സാറിനോട് പറഞ്ഞത് പച്ചക്കള്ളം, തേനും പാലും ഒലിക്കുകയായിരുന്നു'; രാഹുൽ ഈശ്വർ'ശ്രീനാഥ് ഭാസി നികേഷ് സാറിനോട് പറഞ്ഞത് പച്ചക്കള്ളം, തേനും പാലും ഒലിക്കുകയായിരുന്നു'; രാഹുൽ ഈശ്വർ

 വിമർശിച്ച് മമ്മൂട്ടി

അതേസമയം ശ്രീനാഥ് ഭാസിക്കെതിരായ നിർമ്മാതാക്കളുടെ നടപടിയെ വിമർശിച്ച് നടൻ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. ആരുടേയും തൊഴിൽ നിഷേധിക്കുന്നത് തെറ്റായ നടപടിയാണെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. 'വിലക്കുന്നത് ശരിയായ നടപടിയല്ലല്ലോ, എന്തിനാണ് ഒരാളുടെ അന്നം മുട്ടിക്കുന്നത്', എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി.

 വിലക്ക് പിൻവലിക്കാതെ നിർമ്മാതാക്കൾ

അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തിൽ പരാതിക്കാരി പരാതി പിൻവലിച്ചെങ്കിലും ഇപ്പോഴും ശ്രീനാഥ് ഭാസിക്കെതിരായ നിർമ്മാതാക്കളുടെ വിലക്ക് തുടരുകയാണ്. നിർമ്മാതാക്കൾക്ക് നൽകിയ പരാതി അവതാരക പിൻവലിച്ചിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം നിർമ്മാതാവ് സജി നന്ദ്യാട്ട് പ്രതികരിച്ചത്. ശ്രീനാഥ് ഭാസിയ്ക്കെതിരെ രൂക്ഷവിമർശനവും നിർമ്മാതാക്കൾ ഉന്നയിച്ചിരുന്നു. സെറ്റിൽ വൈകിയെത്തുന്നതുൾപ്പെടെ നിരവധി പരാതികൾ നടനെതിരെ പലപ്പോഴും ഉയർന്നിട്ടുണ്ടെന്നാണ് നിർമ്മാതാക്കളുടെ വിമർശനം.

English summary
Actor Hareesh Peradi In Support Of Priducers association in sreenath bhasi issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X