• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്നലെയാണ് ലാലേട്ടൻ ശരിക്കും ജീവിതത്തിലെ നായകനായത്; മോഹന്‍ലാലിനെ അഭിനന്ദിച്ച് ഹരിഷ് പേരടി

തിരുവനന്തപുരം: പരിഗണനയ്ക്ക് വന്ന വിഷയങ്ങില്‍ അംഗങ്ങള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തു വന്നതായിരുന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന അമ്മ എക്സിക്യൂട്ടീവ് യോഗം. നടി പാര്‍വ്വതിയുടെ രാജി സംഘടന ഉടന്‍ സ്വീകരിക്കരുതെന്ന നിലപാട് ബാബുരാജ് ഉള്‍പ്പടേയുള്ളവര്‍ സ്വീകരിച്ചെങ്കിലും ഭൂരിഭാഗം അംഗങ്ങളും ഇത് എതിര്‍ത്തു. തുടര്‍ന്ന് ഭൂരിപക്ഷത്തിന്റെ അഭിപ്രായം ആണ് നടപ്പിലാക്കുന്നതെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കിയതോടെ പാര്‍വതിയുടെ രാജി സ്വീകരിക്കുകയായിരുന്നു.

ബംഗളുരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ പുറത്താക്കേണ്ടെന്ന തീരുമാനത്തിലും മോഹന്‍ലാലിന്‍റെ തീരുമാനമാണ് നിര്‍ണ്ണായകമായത്. ഇതിന് പിന്നാലെ മോഹന്‍ലാലിനെ അഭിനന്ദിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

നായകനായ ലാലേട്ടന്‍

നായകനായ ലാലേട്ടന്‍

ഇന്നലെയാണ് ലാലേട്ടൻ ശരിക്കും ജീവിതത്തിലെ നായകനായ ലാലേട്ടനായി മാറിയതെന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു സമ്മർദ്ധങ്ങൾക്കും വഴങ്ങാതെ കൃത്യമായ തീരുമാനമെടുത്ത ദിവസം. താൻ ഒരു നല്ല നടൻ മാത്രമല്ല നല്ല സംഘാടകൻ കൂടിയാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ ദിവസം കുടീയായിരുന്നു ഇന്നലെയെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അമ്മയിലെ അംഗങ്ങൾക്കെതിരെ

അമ്മയിലെ അംഗങ്ങൾക്കെതിരെ

ഇന്നലെയാണ് ലാലേട്ടൻ ശരിക്കും ജീവിതത്തിലെ നായകനായ ലാലേട്ടനായി മാറിയത്. ഒരു സമ്മർദ്ധങ്ങൾക്കും വഴങ്ങാതെ കൃത്യമായ തീരുമാനമെടുത്ത ദിവസം. താൻ ഒരു നല്ല നടൻ മാത്രമല്ല നല്ല സംഘാടകൻ കൂടിയാണെന്ന് മലയാളികളെ ബോധ്യപ്പെടുത്തിയ ദിവസം. അമ്മയിലെ അംഗങ്ങൾക്കെതിരെയുള്ള കേസുകൾക്ക് എല്ലാത്തിനും ഒരേ സ്വഭാവമല്ലെന്നുള്ള തീരുമാനം.

ഹരീഷ് പേരടി

ഹരീഷ് പേരടി

വലിപ്പ ചെറുപ്പമില്ലാതെ മലയാളത്തിന്റെ എല്ലാ നടി നടൻമാരെയും കൂടെ നിർത്തുക എന്നുള്ളത് സത്യൻ മാഷും,നസീർ സാറും,മധു സാറും മലയാള സിനിമാ പ്രേക്ഷകരും അങ്ങിനെ ഒരു പാട് മനുഷ്യർ എന്നെ ഏൽപ്പിച്ച ഉത്തവാദിത്വമാണ് എന്ന തികഞ്ഞ ബോധ്യത്തോടെ എടുത്ത തീരുമാനം. എന്നെ പോലെ ഇടക്കൊക്കെ അഭിപ്രായ വിത്യാസങ്ങൾ പറയുന്നവർക്കുപോലും ഇടം നൽകുന്ന തീരുമാനം. മൗനം വാചാലമാകുന്ന തീരുമാനം. ഇനിയും അഭിപ്രായ വിത്യാസങ്ങൾക്ക് ഇടമുണ്ടാവുമെന്ന പ്രതീക്ഷയോടെ.നിറഞ്ഞ സ്നേഹം- ഹരീഷിന്‍റെ കുറിപ്പ് അവസാനിക്കുന്നു.

ഗണേഷ് കുമാറും മുകേഷും

ഗണേഷ് കുമാറും മുകേഷും

അതേസമയം, ബിനീഷിനെ സംഘടനയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യത്തെ കെബി ഗണേഷ് കുമാറും മുകേഷുമായിരുന്നു ശക്തമായി എതിര്‍ത്തത്. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ബിനീഷിനെതിരെ നടപടി വേണമെന്ന് ജഗദീഷ് ഉള്‍പ്പടേയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നേരത്തേയും ബിനീഷിനെ പിന്തുണച്ചിരുന്ന ഇടത് എംഎല്‍എമാരായ മുകേഷും ഗണേഷും യോഗത്തിലും അദ്ദേഹത്തിന് പിന്തുണ നല്‍കുകയായിരുന്നു.

എക്സിക്യുട്ടീവ് യോഗം

എക്സിക്യുട്ടീവ് യോഗം

ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട കേസല്ല, ബിനീഷ് അമ്മയിലെ ആജീവനാന്ത അംഗം മാത്രമാണ്. അംഗങ്ങള്‍ കേസുകളില്‍ ഉള്‍പ്പെട്ടാല്‍ മാധ്യമസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പുറത്താക്കുന്നത് തെറ്റായ കീഴ് വഴക്കമാകും സൃഷ്ടിക്കുമെന്നും ഇരുവരും പറഞ്ഞു. തുടര്‍ന്ന് ബിനീഷ് കോടിയേരിയോടെ വിശദീകരം ചോദിക്കാന്‍ എക്സിക്യുട്ടീവ് യോഗം തീരുമാനിക്കുകയായിരുന്നു. കൊച്ചി ഹോളിഡെ ഇന്നില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ എട്ടുപേരായിരുന്നു പങ്കെടുത്തത്.

ദിലീപിനെതിരെ

ദിലീപിനെതിരെ

അതേസമയം, ട്രഷറര്‍ കൂടിയായ ജഗദീഷ് യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും ബിനീഷിനെതിരായ നടപടി ആവശ്യം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ വളരെ വേഗത്തില്‍ നടപടിയെടുത്ത അമ്മ നേതൃത്വം ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ മൃദുസമീപനം പുലര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു വൈസ് പ്രസിഡന്റ് കൂടിയായ സിദ്ദിഖ് യോഗത്തിന് മുമ്പാകെ അറിയിച്ചത്.

പാര്‍വതിയുടെ രാജി

പാര്‍വതിയുടെ രാജി

പാര്‍വതിയുടെ രാജിക്കത്തില്‍ പുനപരിശോധന വേണമെന്ന് ബാബുരാജ് യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും മറ്റ് അംഗങ്ങള്‍ വിയോജിച്ചു. ജനറല്‍ സെക്രട്ടറി ഇടവേള ബാബു പാര്‍വതിയുടെ രാജിക്കത്ത് യോഗത്തിന് മുമ്പാകെ വായിച്ചു. തുടര്‍ന്ന് ഈ രാജി അംഗീകരിക്കുന്നവര്‍ യോജിപ്പ് പ്രകടിപ്പിക്കാന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടു. സംഘടനയില്‍ നിന്നും ആളുകള്‍ കൊഴിഞ്ഞു പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിശദമായി ചര്‍ച്ച ചെയ്യണമെന്നും ബാബുരാജ് തുടക്കത്തില്‍ തന്നെ പറഞ്ഞു. എന്നാല്‍ ഭൂരിപക്ഷ തീരുമാനം അനുസരിച്ച് പാര്‍വതിയുടെ രാജി അംഗീകരിക്കുകയായിരുന്നു.

ഇടവേള ബാബു

ഇടവേള ബാബു

ആക്രമിക്കപ്പെട്ട നടിയേക്കുറിച്ച് ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്ന് രാജിവെച്ചത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇടവേള ബാബു നടത്തിയ പരാമര്‍ശം വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നെങ്കിലും ജനറല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കാതെയാണ് ഭാരവാഹി യോഗം അവസാനിച്ചത്.

സാമ്പത്തിക ഭദ്രത

സാമ്പത്തിക ഭദ്രത

അതേസമയം, അമ്മ സംഘടനയുടെ സാമ്പത്തിക ഭദ്രതയ്ക്ക് വേണ്ടി ഒരു ചിത്രം നിര്‍മ്മിക്കുവാനും ഇന്നലത്തെ യോഗത്തില്‍ തീരുമാനിച്ചു. ഇതിന്‍റെ തുടര്‍നടപടികള്‍ വരും അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യും. അംഗങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ദ്ധിപ്പിച്ചും. ആരോഗ്യ ഇന്‍ഷുറന്‍സ് അഞ്ച് ലക്ഷവും അപകട മരണ ഇന്‍ഷുറന്‍സ് 12 ലക്ഷവുമായിട്ടാണ് ഉയര്‍ത്തിയത്.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

എക്‌സിക്യുട്ടീവിന് ശേഷം മാധ്യമങ്ങളോടുള്ള പ്രതികരണം വാര്‍ത്താക്കുറിപ്പില്‍ ഒതുക്കുകയായിരുന്നു. താരങ്ങളാരും മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. അമ്മ എക്‌സിക്യൂട്ടീവ് യോഗം തീരുന്നതിന് മുമ്പ് തന്നെ സിദ്ദിഖ് പുറത്തിറങ്ങിയ സിദ്ധീഖ് 'യോഗ കാര്യങ്ങളെല്ലാം വിശദമായി അമ്മ ഭാരവാഹികള്‍ പറയും'- എന്നായിരുന്നു വ്യക്തമാക്കിയത്. എ​ന്നാല്‍ പിന്നീട് വന്ന മോഹന്‍ലാല്‍ അടക്കമുള്ള ഒരു താരങ്ങളും യോഗതീരുമാനം വിശദീകരിച്ചില്ല.

പ്രതികരണം

പ്രതികരണം

മോഹന്‍ലാല്‍ പുറത്തു വന്നതോടെ മാധ്യമങ്ങള്‍ പ്രതികരണത്തിനായി സമീപിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരോട് പറയാനുള്ളതെല്ലാം കുറിപ്പിലുണ്ടെന്നും കൂടുതലൊന്നും പറനായില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം. കുറിപ്പ് വായിച്ചാല്‍ മതിയെന്നും ഞാന്‍ ഒന്നും സംസാരിക്കില്ലെന്നും മോഹന്‍ലാല്‍ ഉച്ചത്തില്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം കാറില്‍ കയറി പോവുകയുമായിരുന്നു.

English summary
actor hareesh peradi praises Mohanlal; It was yesterday that Lalettan really became the hero of his life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X