അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കും, ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിന് പിന്നാലെ ഹരീഷ്
കോഴിക്കോട്: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ പിണറായി വിജയന്‍ സര്‍ക്കാരിനെ പുകഴ്ത്തി നടന്‍ ഹരീഷ് പേരടി രംഗത്ത്. പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570തും സര്‍ക്കാര്‍ നടപ്പാക്കിയതിനെ ഹരീഷ് പേരടി അഭിനന്ദിച്ചു. ജോസ് കെ മാണിയെ പോലുളള ആളുകൾ ഇടത്തേക്ക് വരാൻ കാത്ത് നിൽക്കുകയാണ് എന്നും അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കും എന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' പ്രിയപ്പെട്ട സഖാവേ എന്താണ് പരിപാടി?.. ഇപ്പം ജോസ് കെ. മാണി വന്നു.. .ഇനിയും ആളുകൾ ഇടത്തോട്ട് വരാൻ കാത്തിരിക്കുന്നു.. ഈ മഹാമാരിയുടെ കാലത്തും നിങ്ങളിങ്ങനെ ജനക്ഷേമ പ്രവർത്തനങ്ങളുമായി ഭരണം തുടർന്നാൽ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും... പറയുന്നത് തെറ്റാണെന്നറിയാം എന്നാലും പറയുകയാണ്.

നമ്മുടെ പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 തും നടപ്പിലാക്കിയില്ലെ... ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട... അതിന്റെ പേരിൽ ആ പാവങ്ങൾ ഒരു അഞ്ച് സീറെറങ്കിലും പിടിച്ചോട്ടെ... താങ്കളുടെ പേര് പിണറായി വിജയൻ എന്നായതുകൊണ്ട് ബാക്കിയുള്ള മുപ്പതും നടപ്പാക്കിയിട്ടെ താങ്കൾ തിരഞ്ഞെടുപ്പിനെ നേരിടുകയുള്ളു എന്നറിയാം... പക്ഷെ അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കും എന്ന് മാത്രം... അഭിവാദ്യങ്ങൾ..''












Click it and Unblock the Notifications