കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കും, ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിന് പിന്നാലെ ഹരീഷ്

Google Oneindia Malayalam News

കോഴിക്കോട്: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫില്‍ എത്തിയതിന് പിന്നാലെ പിണറായി വിജയന്‍ സര്‍ക്കാരിനെ പുകഴ്ത്തി നടന്‍ ഹരീഷ് പേരടി രംഗത്ത്. പ്രകടന പത്രികയില്‍ പറഞ്ഞ 600 കാര്യങ്ങളില്‍ 570തും സര്‍ക്കാര്‍ നടപ്പാക്കിയതിനെ ഹരീഷ് പേരടി അഭിനന്ദിച്ചു. ജോസ് കെ മാണിയെ പോലുളള ആളുകൾ ഇടത്തേക്ക് വരാൻ കാത്ത് നിൽക്കുകയാണ് എന്നും അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കും എന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്: '' പ്രിയപ്പെട്ട സഖാവേ എന്താണ് പരിപാടി?.. ഇപ്പം ജോസ് കെ. മാണി വന്നു.. .ഇനിയും ആളുകൾ ഇടത്തോട്ട് വരാൻ കാത്തിരിക്കുന്നു.. ഈ മഹാമാരിയുടെ കാലത്തും നിങ്ങളിങ്ങനെ ജനക്ഷേമ പ്രവർത്തനങ്ങളുമായി ഭരണം തുടർന്നാൽ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും... പറയുന്നത് തെറ്റാണെന്നറിയാം എന്നാലും പറയുകയാണ്.

cm

Recommended Video

cmsvideo
പിണറായിക്കു യെമനിലെ ജയിൽനിന്നൊരു കത്ത്..രക്ഷിക്കണം

നമ്മുടെ പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 തും നടപ്പിലാക്കിയില്ലെ... ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട... അതിന്റെ പേരിൽ ആ പാവങ്ങൾ ഒരു അഞ്ച് സീറെറങ്കിലും പിടിച്ചോട്ടെ... താങ്കളുടെ പേര് പിണറായി വിജയൻ എന്നായതുകൊണ്ട് ബാക്കിയുള്ള മുപ്പതും നടപ്പാക്കിയിട്ടെ താങ്കൾ തിരഞ്ഞെടുപ്പിനെ നേരിടുകയുള്ളു എന്നറിയാം... പക്ഷെ അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കും എന്ന് മാത്രം... അഭിവാദ്യങ്ങൾ..''

ജോസ് കെ മാണി വെട്ടിൽ, പാലായിൽ മത്സരിക്കാൻ തയ്യാറെടുത്ത് മാണിയുടെ മരുമകൻ, പോര് കുടുംബത്തിലുംജോസ് കെ മാണി വെട്ടിൽ, പാലായിൽ മത്സരിക്കാൻ തയ്യാറെടുത്ത് മാണിയുടെ മരുമകൻ, പോര് കുടുംബത്തിലും

അമ്മാവനെ കേറി ജോര്‍ജ് എന്ന് വിളിക്കുന്നോ, അമ്മാവായെന്ന് വിളിയെടാ, ചാനൽ ചർച്ചയ്ക്കിടെ പിസി ജോർജ്ജ്അമ്മാവനെ കേറി ജോര്‍ജ് എന്ന് വിളിക്കുന്നോ, അമ്മാവായെന്ന് വിളിയെടാ, ചാനൽ ചർച്ചയ്ക്കിടെ പിസി ജോർജ്ജ്

English summary
Actor Hareesh Peradi praises Pinarayi Vijayan Government for the best performance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X