Get Updates
Get notified of breaking news, exclusive insights, and must-see stories!

വായിട്ടലച്ച എല്ലാ സദാചാരവാദികള്‍ക്കും എതിരെയാണ് ഈ നൃത്തം; സയനോരയ്ക്ക് പിന്തുണ, ചുട്ടമറുപടി

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സ്വന്തം ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്ന സെലിബ്രിറ്റികള്‍ കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയാകുന്നത് ഇപ്പോള്‍ വളരെയധികം കാണുന്ന പ്രവണതയാണ്. അടുത്തിനിടെ നിരവധി താരങ്ങളാണ് ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്. അനശ്വര രാജന്‍, അനാര്‍ക്കലി മരയ്ക്കാർ, റിമ കല്ലിങ്കല്‍ എന്നിവര്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

1

ദിവസങ്ങള്‍ക്ക് മുമ്പാണ് സയനോര തന്റെ സിനിമ മേഖലയിലെ സുഹൃത്തുകളോടൊപ്പം നൃത്തം ചെയ്യുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചത്. ഇതിനെതിരെയും കടുത്ത അധിക്ഷേപമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. സയനോരയുടെയും മൃദുല മുരളിയുടെയും വസ്ത്ര ധാരണത്തെ ചൂണ്ടിക്കാണിച്ചായിരുന്നു ചില സദാചാരവാദികള്‍ വിമര്‍ശനം ഉന്നയിച്ചത്. മലയാളികളുടെ സംസ്‌കാരത്തിന് ചേരുന്ന വസ്ത്രധാരണമല്ലെന്നായിരുന്നു സദാചാര വാദികളുടെ വിമര്‍ശനം.

എന്തൊരു ക്യൂട്ടാണ് കാണാന്‍; പുതിയ ലുക്കില്‍ തിളങ്ങി വീണ നന്ദകുമാര്‍, വൈറല്‍ ചിത്രങ്ങള്‍

2

എന്നാല്‍ ഇതിനൊക്കെ ചുട്ടമറുപടിയാണ് സയനോര നല്‍കിയത്. പിറ്റേ ദിവസം തന്നെ തന്റെ കാലുകള്‍ കാണിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ച് താരം ചുട്ടമറുപടി നല്‍കി. സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം താരത്തെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്രമാണെന്നാണ് പിന്തുണച്ചവര്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോഴിതാ സയനോരയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

3

സയനോരയുടെ ആലപിച്ച ഹിറ്റ് പാട്ടായ ബേം കീ..ബേം കീ എന്ന ഗാനം ആലപിച്ച് നൃത്തം ചെയ്താണ് ഹരീഷ് പേരടിയുടെ പിന്തുണ. നേരത്തെ വസ്ത്രദാരണത്തിന്റെ പേരില്‍ സദാചാരവാദികളുടെ ആക്രമണത്തിന് ഇരയായി നടി അനശ്വരയ്ക്കും ഹരീഷ് പേരടി പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അന്ന് കാല്‍ കാണിച്ചുള്ള ചിത്രം പങ്കുവച്ചാണ് ഹരീഷ് ഐക്യദാര്‍ണ്ഡ്യം അറിയിച്ചത്.

4

സയനോരയ്ക്ക് പിന്തുണയുമായി ഹരീഷ് പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പാട്ടിന്റെ അവസാനം സയനോരയെ കുറിച്ച് അദ്ദേഹം രണ്ട് വാക്കും സംസാരിക്കുന്നുണ്ട്. ഇത് ഗായിക സയനോരയ്ക്കുള്ള ഐക്യദാര്‍്ഢ്യമാണ്. ഒരു പെണ്‍കുട്ടി എന്ത് വേഷമിടണമെന്ന് തീരുമാനിക്കുന്നത് അവളാണ്. അതുകൊണ്ട് അതിനെതിരെ വായിട്ടലച്ച എല്ലാ സദാചാരവാദികള്‍ക്കുമെതിരെയാണ് ഈ നൃത്തം. സയനോരയ്ക്ക് ഐക്യദാര്‍ഢ്യം- ഹരീഷ് പേരടി പറഞ്ഞു.

5

സെലിബ്രിറ്റികള്‍ ഇത്തരത്തിലുള്ള അധിക്ഷേപത്തിന് ഇരയാകുന്നത് ഇപ്പോഴുള്ള പതിവ് കാഴ്ചയാണ്. ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങളിലാണ് ഇത്തക്കാര്‍ അധിക്ഷേപപരമായ കമന്റുകള്‍ കുറിക്കുന്നത്. സയനോരയെ പിന്തുണച്ച ഹരീഷ് പേരടിയെ നിരവധി പേര്‍ അഭിനന്ദിച്ചു. ഇതിലും വലിയ ഐക്യദാര്‍ഢ്യം സ്വപ്‌നങ്ങളില്‍ മാത്രമാണെന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്തിയത്.

6

അതേസമയം, തനിക്കെതിരെ നടക്കുന്ന അധിക്ഷേപ കമന്റുകളില്‍ പ്രതികരിച്ച് സയനോര നേരത്തെ രംഗത്തെത്തിയിരുന്നു. വനിത ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സയനോരയുടെ പ്രതികരണം. കാലാകാലങ്ങളായി ചില ധാരണകള്‍ക്ക് അനുസരിച്ച് ജീവിക്കുന്നവരാണ്. സ്ത്രീകളുടെ തുടയും സ്തനവുമൊക്കെ കാണുന്നത് എന്തോ പാപമാണെന്നും ശരീരം വെറും ലൈംഗിക വസ്തു മാത്രമാണെന്നും കരുതുന്നവരുമാണ് കൂടുതലെന്നും സയനോര പറയുന്നു.

7

വിദേശത്തൊക്കെ പോയി ജീവിക്കുന്നവരാണെങ്കില്‍ ശരീരവുമായി ബന്ധപ്പെട്ട പുരോഗമന നിലപാടുകളുടെ അടിമുടി എതിര്‍ക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള പലരും. ട്രൗസറിട്ട് നടക്കുന്നതാണ് പുരോഗമനമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതിനൊക്കെ അപ്പുറത്തുള്ള വലിയ മാനങ്ങള്‍ പുരോഗമനം എന്ന ആശയത്തിനുണ്ട്. ഭൂരിപക്ഷവും അതിലേക്ക് എത്തിപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാനസികമായ ഒരു വികാസം കൂടിയാണ് അത്. ഇപ്പോള്‍ പലരും പറയുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന പുരോഗമനം വെറും മൂടുപടം മാത്രമാണെന്നും സയനോര അഭിമുഖത്തില്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+