Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീനിവാസൻമാർ ഒരു ഉള്ളുപ്പുമില്ലാതെ ഇപ്പോഴും പൊതുസമൂഹത്തിന്റെ സാമാന്യ ബുദ്ധിയെ കളിയാക്കുന്നു: ഹരീഷ് പേരടി

കോഴിക്കോട്: പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്നത്. വ്യാജ പുരാവസ്തുക്കളുടെ പേരില്‍ കോടിക്കണക്കിന് രൂപയാണ് മോന്‍സന്‍ പരാതിക്കാരില്‍ നിന്നും തട്ടിയെടുത്തത്. ഉന്നത ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോന്‍സന്‍ തട്ടിപ്പ് നടത്തിയതെന്നാണ് സൂചന. മോഹന്‍ലാല്‍ അടക്കമുള്ള സെലിബ്രറ്റീസിനൊപ്പമുളള മോന്‍സണിന്റെ നിരവധി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

1

കൂടാതെ മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്, കെ സുധാകരന്‍, നടന്‍ ശ്രീനിവാസന്‍ എന്നിവര്‍ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. താന്‍ മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിക്കാനുള്ള സാഹചര്യം വിശദീകരിച്ച് കഴിഞ്ഞ ദിവസം നടന്‍ ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ശ്രീനിവാസന്‍ അടക്കമുള്ള താരങ്ങളെ വിമര്‍ശിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടന് ഹരീഷ് പേരടി.

താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും

2

ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ഹരീഷിന്റെ വിമര്‍ശനം. മോനസണ്‍ എന്ന കള്ളന്റെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയവര്‍,ഇത് ടിപ്പുവിന്റെതാണെന്ന് ഒരു കള്ളന്‍ പറഞ്ഞപ്പോള്‍ ആ സിംഹാസനത്തില്‍ ചന്തിയിട്ട് നിരങ്ങയിവര്‍...ഇവിടുത്തെ അംഗനവാടി ടീച്ചര്‍മാര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ ഒരു യോഗ്യതയുമില്ലാ എന്ന് പറഞ്ഞ ശ്രീനിവാസന്‍മാര്‍ ഒരു ഉള്ളുപ്പുമില്ലാതെ ഇപ്പോഴും പൊതുസമൂഹത്തിന്റെ സാമാന്യ ബുദ്ധിയെ കളിയാക്കുന്നു.

3

കള്ളന്‍മാരുമായി അന്തര്‍ധാര സജീവമാക്കിയ ഇത്തരം ബടുക്കൂസുകളെ ഏതെങ്കിലും റിയാലിറ്റിഷോകളില്‍ കൊണ്ടുവന്ന് അവരുടെ കള്ള സിംഹാസനങ്ങളിലെ ഇരുത്തത്തെ പറ്റിയും വിരലിലണിഞ്ഞ കള്ള മോതിരങ്ങളെ പറ്റിയും അവര്‍ വാനോളം പാടി പുകഴ്ത്തിയ കള്ള മ്യൂസിയങ്ങളെ പറ്റിയും നിങ്ങള്‍ അവരോട് തന്നെ നേരിട്ട് ചോദിച്ച് പൊതു സമൂഹത്തിന്റെ മുന്നില്‍ ആ വ്യാജ നാണയങ്ങളെ ഒന്ന് കളിയാക്കു...അപ്പോള്‍ നിങ്ങളെ അംഗീകരിക്കാം. അതുവരെ സന്തോഷ് പണ്ഡിറ്റിനോടൊപ്പം- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

4

അതേസമയം, വിവിധ സാമൂഹിക വിഷയങ്ങളില്‍ തുറന്ന പ്രതികരണം നടത്തുന്നയാളാണ് ഹരീഷ് പേരടി. ഇപ്പോള്‍ നടന്‍ ശ്രീനിവാസനെതിരെ തുറന്ന വിമര്‍ശനമാണ് ഹരീഷ് പേരടി നടത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഡോക്ടര്‍ എന്ന നിലയ്ക്കാണ് മോന്‍സണ്‍ മാവുങ്കലിനെ പരിചയപ്പെട്ടത് എന്നാണ് നടനും സംവിധായകനുമായ ശ്രീനിവാസന്‍ നേരത്തെ വിശദീകരിച്ചിരുന്നു.

5

ഹരിപ്പാട്ടുളള ഒരു ആയുര്‍വേദ ആശുപത്രിയില്‍ മോന്‍സണ്‍ തനിക്ക് ചികിത്സ ഏര്‍പ്പാടാക്കിയിരുന്നുവെന്നും അതിനുളള പണവും മോന്‍സണ്‍ തന്നെ അടച്ചിരുന്നു എന്നും ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു മോന്‍സണ്‍ തട്ടിപ്പുകാരനാണ് എന്ന് അറിഞ്ഞിരുന്നില്ല. മോന്‍സണ്‍ന്റെ കൊച്ചിയിലുളള വീട്ടില്‍ ഒരിക്കല്‍ പോയിട്ടുളളത് പുരാവസ്തു ശേഖരം കാണാനായിരുന്നുവെന്ന് ശ്രീനിവാസന്‍ പറഞ്ഞു.

6

ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് പോയത്. മോന്‍സണിന്റെ വീട്ടില്‍ കണ്ട കാര്യങ്ങളൊന്നും തന്നെ ആകര്‍ഷിച്ചിരുന്നില്ല. താന്‍ ഇരിക്കുന്നതായി ഫോട്ടോയില്‍ കാണുന്ന കസേര ടിപ്പുവിന്റേതാണ് എന്ന് തന്നോട് പറഞ്ഞിട്ടില്ല. ഏതോ ഒരു കസേരയില്‍ കയറി ഇരിക്കുകയും ആരോ ഒരാള്‍ ഫോട്ടോ എടുക്കുകയും ചെയ്യുകയായിരുന്നുവെന്ന് ശ്രീനിവാസന്‍ പറയുന്നു.

7

അതേസമയം, മോന്‍സനെ കഴിഞ്ഞ ദിവസം കോടതി റിമാന്‍ഡ് ചെയ്തു. ഈ മാസം 9 വരെയാണ് റിമാന്‍ഡ് ചെയ്തത്. നേരത്തെ ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം രണ്ടും തവണ കോടതി മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.രണ്ടു തവണയായി ആറു ദിവസത്തേയ്ക്കായിരുന്നു കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് മേധാവിയടക്കം ചോദ്യം ചെയ്യുകയും എറണാകുളം കലൂരിലെ ഇയാളുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+