ഒരു കലാകാരനെ ഇസ്ലാമിക തീവ്രവാദികൾ കൊന്നു, പ്രതികരിക്കൂ സാംസ്ക്കാരിക കേരളമേ: ഹരീഷ് പേരടി
കോഴിക്കോട്: അഫ്ഗാനിസ്ഥാനിലെ പ്രശസ്ത ഹാസ്യതാരം നസര്‍ മുഹമ്മദിനെ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തി സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. ഒരു കലാകാരനെ ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയിട്ട് കേരളത്തിലെ സാംസ്ക്കാരിക രംഗത്തെ ആരും പ്രതികരിച്ചില്ലെന്നാണ് ഹരീഷ് പേരടി കുറ്റപ്പെടുത്തുന്നത്. മനുഷ്യ സ്നേഹത്തിലും വിഭാഗീയത കലർത്താതിരിക്കൂ എന്നും ഹരീഷ് പേരടി ആവശ്യപ്പെട്ടു.
ഹരീഷ് പേരടിയുടെ പ്രതികരണം: '' ഇസ്ലാമിക തീവ്രവാദികളായ താലിബാൻ ഒരു കലാകാരനെ മൃഗിയമായി പീഡിപ്പിച്ച് തുക്കി കൊന്നിട്ട് 24 മണിക്കൂറിൽ അധികമായി..ചിരി പോലും ഹറാമാക്കിയ മത തീവ്രവാദികൾ... ലോകം മുഴുവൻ പ്രതികരിച്ചു കഴിഞ്ഞു...പ്രതികരിക്കു സാസംകാരിക കേരളമേ... ഇങ്ങിനെ വൺസൈഡ് മനുഷ്യ സ്നേഹികളായി മനുഷ്യ സ്നേഹത്തിലും വിഭാഗീയത കലർത്താതിരിക്കു...ശങ്കരാടി ചേട്ടൻ പറഞ്ഞതു പോലെ "ഇച്ചിരി ഉളുപ്പ്"ബാക്കിയുണ്ടെങ്കിൽ മാത്രം....''

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യതാരമായ ഖാഷ എന്ന് വിളിപ്പേരുളള നസര്‍ മുഹമ്മദിനെ താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി അതിക്രൂരമായി കൊലപ്പെടുത്തിയത്. വീട്ടില്‍ നിന്നുമാണ് തീവ്രവാദികള്‍ നസറിനെ തട്ടിക്കൊണ്ട് പോയത്. നസറിനെ തീവ്രവാദികള്‍ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
Recommended Video
കാറില്‍ തീവ്രവാദികള്‍ക്ക് നടുവില്‍ ഇരിക്കുന്ന നസറിനെ മുഖത്ത് അടിക്കുന്നതാണ് വീഡിയോയിലുളളത്. നസറിനെ തീവ്രവാദികള്‍ മരത്തില്‍ കെട്ടിയിട്ട് കഴുത്ത് അറുത്താണ് കൊലപ്പെടുത്തിയത്. താലിബാന്‍ ആണ് കൊലപാതകം നടത്തിയത് എന്ന് നസറിന്റെ കുടുംബം ആരോപിച്ചു. അതേസമയം ആരോപണം താലിബാന്‍ നിഷേധിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ രൂക്ഷമായ ആക്രമണം ആണ് നടത്തുന്നത്. ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ആയ ഡാനിഷ് സിദ്ദിഖി താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications