• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഈ പെൺകുട്ടി എന്ത് തെറ്റാണ് ചെയ്തത്; സദാചാര കോമാളികൾക്കാണ് പ്രശ്നം; അഹാനയെ പിന്തുണച്ച് ഹരീഷ് പേരടി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണംക്കടത്തും തലസ്ഥാനത്തെ ട്രിപ്പില്‍ ലോക്ക് ഡൗണും ബന്ധപ്പെടുത്തിയുള്ള നടി അഹാന കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴി വെച്ചത്. ഇതേ തുടര്‍ന്ന് നിരവധി പേര്‍ അഹാനയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. വിമര്‍ശനം നടിയേയും കുടുംബത്തേയും സാമൂഹിക മാധ്യമങ്ങളിലൂടെ കടന്നാക്രമിക്കുന്നതിലേക്കും കടന്നിരുന്നു. ഇതിന് മറുപടിയുമായി 'എ ലൗവ് ലെറ്റർ ടു സെെബർ ബൂള്ളീസ്' എന്ന പേരില്‍ അഹാന പുറത്തിറക്കിയ വീഡിയോയും വലിയ ചര്‍ച്ചകള്‍ക്ക് ഇടയായിരുന്നു.

cmsvideo
  Actor Hareesh Peradi's Support To Ahana krishna kumar | Oneindia Malayalam
  അനുകൂലവും പ്രതികൂലവും

  അനുകൂലവും പ്രതികൂലവും

  ഇതോടെ പലരും അഹാനയെ പിന്തുണച്ചും രംഗത്തെത്തി. എന്നാല്‍ ചിലര്‍ സെെബർ ബുള്ളീയിങ്ങിനെ നിസ്സാരവൽക്കരിക്കുന്നുവെന്നാരോപിച്ച് താരത്തെ വിമർശിച്ചു. ഇതിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍റെ കുറുപ്പ് എന്ന ചിത്രത്തിന്‍റെ ടീസറിന് താഴെ അഹാന നടത്തിയ ഒരു കമന്‍റും വിവാദത്തിലായിരുന്നു. ഈ വിവാദങ്ങളുടേയെല്ലാം പശ്ചാത്തലത്തില്‍ അഹാനയെ പിന്തുണച്ചുകൊണ്ടെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

  ഇപ്പോഴും മനസ്സിലായിട്ടില്ല

  ഇപ്പോഴും മനസ്സിലായിട്ടില്ല

  ഒരു പെൺകുട്ടി തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിന്റെ പേരിൽ ഇങ്ങനെ സൈബർ അക്രമണം നടത്താൻ അവൾ എന്ത് തെറ്റാണ് ചെയ്തെതന്ന് തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നാണ് ഹരിഷ് പേരടി ഫേസ്ബുക്കില് കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

  ആരുടെ മുന്നിലും കൈ നീട്ടാതെ

  ആരുടെ മുന്നിലും കൈ നീട്ടാതെ

  എന്റെ നല്ല സുഹൃത്താണ് ഞാൻ കെകെ എന്ന് വിളിക്കുന്ന കൃഷ്ണകുമാർ. അതുകൊണ്ട് തന്നെ അഹാന കുട്ടി എന്റെയും മോളാണെന്നാണ് ഞാൻ വിചാരിക്കുന്നത്. ഒരു പ്രണയ വിവാഹവും അതിലെ നാല് പെൺകുട്ടികളേയും കൊണ്ട് ആരുടെ മുന്നിലും കൈ നീട്ടാതെ അന്തസ്സായി ജീവിച്ച ഒരാളാണ് ഞാനറിയുന്ന കെ കെ

  ഒരു പെൺകുട്ടി തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിന്റെ പേരിൽ അവൾക്കെതിരെ ഇങ്ങിനെ സൈബർ അക്രമണം നടത്താൻ ഈ പെൺകുട്ടി എന്ത് തെറ്റാണ് ചെയ്തെതന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

  സദാചാര കോമാളികൾക്ക്

  സദാചാര കോമാളികൾക്ക്

  അവളുടെ അച്ഛനും അമ്മക്കുമില്ലാത്ത പ്രശനമാണ് സദാചാര കോമാളികൾക്ക്. ഞങ്ങൾ സദാചാര വിഡഢിത്തങ്ങൾക്ക് എക്കാലത്തും എതിരാണെന്ന് പറയുന്ന പുരോഗമന സംഘടനകളും ഏല്ലാത്തിനും ഞങ്ങൾ പ്രതികരിക്കേണ്ടതില്ല എന്ന പുതിയ കണ്ടുപിടത്തത്തിൽ അഭിരമിച്ച് സുഖ നിദ്രയിലാണ് നി എന്റെ വീട്ടിൽ ജനിക്കാത്ത ദുഖം മാത്രമെയുള്ളു കുട്ടി.അഹാനയോടൊപ്പം... -ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

  കൃഷ്ണകുമാറിന്‍റെ പ്രതികരണം

  കൃഷ്ണകുമാറിന്‍റെ പ്രതികരണം

  അതേസമയം, മകള്‍ക്കെതിരേയുള്ള വിവാദങ്ങളില്‍ പ്രതികരിച്ചുകൊണ്ട് കൃഷ്ണകുമാറും രംഗത്ത് എത്തിയിട്ടുണ്ട്. എല്ലാം പോസീറ്റീവായി കണ്ടാല്‍ തീരാത്ത പ്രശ്നങ്ങളുണ്ടോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒരു ബള്‍ബ് കത്താന്‍ പോസീറ്റിവും നെഗറ്റീവും വേണം. രണ്ടും ഒരു പോലെ എടുത്താമതി. കൊടുങ്കാറ്റുണ്ടാകുമ്പോള്‍ അത് മറികടന്ന് മുന്നോട്ട് പോകണം. അപ്പോഴാണ് കൂടുതല്‍ കരുത്ത് ലഭിക്കുകയെന്നും സ്വന്തം യ ട്യൂബ് ചാനലായ കെകെ തോട്സിലൂടെ കൃഷ്ണകുമാര്‍ പറഞ്ഞു.

  അവരവര്‍ തന്നെയാണ് നോക്കുന്നത്

  അവരവര്‍ തന്നെയാണ് നോക്കുന്നത്

  മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ അവരവര്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. അതിനെകുറിച്ച് അവര്‍ക്ക് നല്ല അറിവുമുണ്ട്. മക്കള്‍ ഓരോരുത്തവര്‍ക്കും അവരുടേതായ രീതികളും അഭിപ്രായങ്ങളുമുണ്ടാവും. എല്ലാ കാര്യങ്ങളും വീട്ടില്‍ വളരെ ലളിതമായിട്ടാണ് ഞങ്ങള്‍ എടുക്കാറുള്ളതെന്നും കൃഷ്ണകുമാര്‍ പറയുന്നു.

  അഭിപ്രായ സ്വാതന്ത്രം

  അഭിപ്രായ സ്വാതന്ത്രം

  അഭിപ്രായ സ്വാതന്ത്രമുള്ള രാജ്യമാണ് നമ്മുടേത്. എന്നാല്‍ ഒരാള്‍ മാത്രം പറയുമ്പോള്‍ വിവാദമാകുക, മറ്റ് ചിലര്‍ പറയുമ്പോള്‍ സ്വീകാര്യമാവുക എന്നത് ശരിയല്ലല്ലോ, ജീവതിത്തില്‍ നമുക്കെതിരെ എന്തും വരാം. എല്ലാവരുടേയും ജീവിതത്തില്‍ കല്ലേറുണ്ടാകും. റോസാ പുഷ്പങ്ങള്‍ മാത്രം പോരല്ലോ. ജീവിതം പഠിക്കാന‍് അതും ആവശ്യമാണ്. മക്കള്‍ കൂടുതല്‍ കരുത്തുള്ളവരാകാന്‍ അതും സഹായിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര് പറയുന്നു.

  കര്‍ണാടകയില്‍ വമ്പന്‍ പ്രഖ്യാപനം; 20 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടു: സിദ്ധരാമയ്യ

  'സന്ദീപ് ജിയുടെ പേജില്‍, മുഴുവൻ വിലാപങ്ങള്‍:അജ്ജാതി അലക്കായിരുന്നല്ലോ സ്വരാജ് എടുത്തിട്ട് അലക്കിയത്'

  English summary
  actor hareesh peradi's support to ahana krishna kumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X