'ഇക്കാര്യം സാധിച്ചാല്‍ താമരചിഹ്നത്തില്‍ ബിജെപിക്ക് വോട്ട്, ഇല്ലെങ്കില്‍...': കുറിപ്പുമായി ഹരീഷ് പേരടി
കോഴിക്കോട്: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലെത്തിയത്. മലയാളികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വിഷുക്കൈനീട്ടമാണെന്ന് പറഞ്ഞെത്തിയ ട്രെയിനിനെ വലിയ ആഘോഷത്തോടെയാണ് ബി ജെ പി പ്രവര്‍ത്തകരും യാത്രക്കാരും സ്വീകരിച്ചത്. ട്രെയിന്‍ ഇന്ന് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്ക് ട്രയല്‍ റണ്‍ നടത്തുകയാണ്. എന്നാല്‍ ഇപ്പോഴിതാ വന്ദേഭാരത് എക്സ്പ്രസിനെ കുറിച്ച് നടന് ഹരീഷ് പേരടി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
വന്ദേഭാരത് എക്സ്പ്രസിനെ കുറിച്ചുള്ള വാര്‍ത്തയിലെ വേഗത എന്റെ ജീവിതത്തില്‍ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാന്‍ സാധിച്ചാല്‍ ബി ജെ പിയുടെ വര്‍ഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാന്‍ ബി ജെ പിയുടെ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യുമെന്നാണ് ഹരീഷ് പേരടി പറയുന്നത്. ഇല്ലെങ്കില്‍ ബി ജെ പിക്കെതിരെ വിരല്‍ചൂണ്ടുകയും ചെയ്യുമെന്നും ഹരീഷ് പേരടി പറയുന്നു.

വന്ദേഭാരതിന്റെ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് ഹരീഷ് പേരടി ഇക്കാര്യം വ്യക്തമാക്കുന്നത്. താന്‍ ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ചതാണെന്നും നാളിതുവരെയായിട്ടും ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തതെന്നും ഹരീഷ് പേരടി വ്യക്തമാക്കുന്നു. എന്നാല്‍ ഹരീ,് പേരടിയുടെ പോസ്റ്റിനെതിരെ വിമര്‍ശനം ശക്തമാകുന്നുണ്ട്. ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്...
എനിക്ക് 53 വയസ്സുകഴിഞ്ഞു ...ഒരു കോണ്‍ഗ്രസ്സ് കുടുംബത്തില്‍ ജനിച്ച ഞാന്‍ വോട്ടവകാശം കിട്ടിയതു മുതല്‍ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യതത്..പക്ഷെ ഈ വാര്‍ത്തയിലെ വേഗത എന്റെ ജീവിതത്തില്‍ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാന്‍ സാധിച്ചാല്‍ ബി ജെ പിയുടെ വര്‍ഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാന്‍ ബി ജെ പിയുടെ താമര ചിഹ്നത്തില്‍ വോട്ട് ചെയ്യും...
ഇല്ലെങ്കില്‍ ബി ജെ പിക്കെതിരെ വിരല്‍ ചൂണ്ടുകയും ചെയ്യും...കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം...ഇനിയും എന്റെ വോട്ട് നശിപ്പിക്കാന്‍ വയ്യാ- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം ഇന്ന് മുതല്‍ ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. ഇന്ന് രാവിലെ 5.10ന് തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫറോമില് നിന്നാണ് യാത്ര പുറപ്പെട്ടത്.
എഴ് മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ കണ്ണൂരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷിക്കുന്ന സമയം കണക്കാക്കിയാല്‍ ട്രെയിന്‍ 12.10ന് കണ്ണൂരേക്ക് എത്തണം. ട്രെയിനിന്റെ ടൈം ഷെഡ്യൂളും ഇന്ന് പ്രഖ്യാപിച്ചേക്കും. സമയം, സ്റ്റോപ്പുകള്‍, നിരക്കുകള്‍ എന്നിവ ഈ അറിയിപ്പില്‍ ഉണ്ടാകും. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനിന്റെ ഫ്ളാഗ് ഓഫ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications