കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതെങ്ങനെ മുഖ്യമന്ത്രിക്കെതിരായ വിമർശനമാകും; വലിയ വിഷമം തോന്നി: ഹരീഷ് പേരടി

Google Oneindia Malayalam News

കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച ശാന്തന്‍ അനുസ്മരണ പരിപാടിയില്‍ നിന്നും അവസാന നിമിഷം നടന്‍ ഹരീഷ് പേരടിയെ വിലയിക്കിയ സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. പ്രത്യേക രാഷ്ട്രീയ സാഹചര്യത്താല്‍ നടന് വിലക്കേർപ്പെടുത്തുന്നുവെന്നായിരുന്നു സംഘടനയുടെ വിശദീകരിണംയ വിമർശനം ശക്തമായപ്പോള്‍ സംഭവത്തില്‍ ഖേദം പ്രകടപ്പിച്ചുകൊണ്ട് സംഘടന രംഗത്ത് എത്തുകയും ചെയ്തു.

അതേസമയം പരിപാടിയില്‍ നിന്നും വിലക്ക് നേരിടാനുള്ള ആ പ്രത്യേക രാഷ്ട്രീയ സാഹചര്യം എന്താണെന്ന് തനിക്ക് മനസ്സിലായിട്ടില്ലെന്നാണ് ഹരീഷ് പേരടി വ്യക്തമാക്കുന്നത്. മനോരമ ഓണ്‍ലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു താരം.

മെമ്മറി കാർഡിലെ തിരിമറിയെന്ത്, സത്യം പുറത്ത് വരുമോ? നിർണ്ണായക തീരുമാനം തിങ്കളാഴ്ചയുണ്ടായേക്കുംമെമ്മറി കാർഡിലെ തിരിമറിയെന്ത്, സത്യം പുറത്ത് വരുമോ? നിർണ്ണായക തീരുമാനം തിങ്കളാഴ്ചയുണ്ടായേക്കും

തന്നെ വിലക്കാനുള്ള പ്രത്യേക രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാന്‍

തന്നെ വിലക്കാനുള്ള പ്രത്യേക രാഷ്ട്രീയ സാഹചര്യം വിശദീകരിക്കാന്‍ സംഘാടകർ തയ്യാറാവുന്നില്ല. പരിപാടിയിലേക്ക് വിളിച്ചവരും പിന്നീട് വരാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞവരും എനിക്ക് അറിയാവുന്ന എന്റെ അടുത്ത സുഹൃത്തുക്കളാണ്. ഞാന്‍ ചെന്ന് അവർക്കൊരു പ്രയാസം ഉണ്ടാക്കേണ്ടെന്ന കരുതിയാണ് പരിപാടിയില്‍ പങ്കെടുക്കാതെ മാറി നിന്നതെന്നും താരം വിശദീകരിക്കുന്നു.

അനുമോള്‍ പൊളിച്ചടുക്കിയല്ലോ.. തകർത്തു... : മഞ്ഞയില്‍ നിറഞ്ഞാടി താരം, ചിത്രം വൈറല്‍

ശാന്തന്‍ അനുസ്മര പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി

ശാന്തന്‍ അനുസ്മര പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടി മാത്രമാണ് ഷൂട്ടിങ് മാറ്റിവെച്ച് കോഴിക്കോടേക്ക് എത്തിയത്. അനുസ്മരണ പരിപാടിയില്‍ പങ്കെടുത്താലും ഇല്ലെങ്കിലും ശാന്തന്‍ എന്റെ മനസ്സില്‍ നിന്നും മറയില്ല. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നവരുടെ കറുപ്പ് മാസ്കുകള്‍ നീക്കം ചെയ്യുന്നതിനെയായിരുന്നു ഞാന്‍ വിമർശിച്ചത്. അത് എങ്ങനെയാണ് മുഖ്യമന്ത്രിക്കെതിരായ വിമർശനമായി മാറുന്നതെന്നും ഹരീഷ് പേരടി ചോദിക്കുന്നു.

കറുപ്പ് മാസ്കുകള്‍ പിടിച്ചെടുക്കുന്നതിനേയും കറുപ്പ് വസ്ത്രം

കറുപ്പ് മാസ്കുകള്‍ പിടിച്ചെടുക്കുന്നതിനേയും കറുപ്പ് വസ്ത്രം ധരിക്കുന്നതിനെ എതിർക്കുന്ന പൊലീസ് നടപടിയേയും വിമർശിച്ച് രംഗത്ത് വന്നിരുന്നല്ലോ. പിന്നെങ്ങനെയാണ് അതിന്റെ പേരില്‍ തനിക്ക് വിലക്ക് ഏർപ്പെടുത്താന്‍ സാധിക്കുക. സംഭവത്തില്‍ പിന്നീട് പുരോഗമന കലാസാഹിത്യ സംഘം ഖേദം പ്രകടിപ്പിച്ചത് നല്ല കാര്യം. എന്റെ നിലപാട് വ്യക്തമാക്കിയിരുന്നത് ഒരിക്കലും വ്യക്തിപരമായിരുന്നില്ല.

ശാന്തനെ പോലൊരു സുഹൃത്തിനെ അനുസ്മരിക്കാനുള്ള വേദി

ശാന്തനെ പോലൊരു സുഹൃത്തിനെ അനുസ്മരിക്കാനുള്ള വേദി ഇങ്ങനെയൊരു രാഷ്ട്രീയ നാടകത്തിന് ഉപയോഗിച്ചതിലാണ് എനിക്ക് വിഷമം. ശാന്തനെ ഓർക്കാനുള്ള ഒരു സുഹൃത്ത് എന്ന നിലയിലുള്ള എന്റെ അവകാശം നിഷേധിക്കപ്പെട്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം തോന്നി. ആ വിഷമമാണ് താന്‍ പങ്കുവെച്ചതെന്നും മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഹരീഷ് പേരടി വ്യക്തമാക്കുന്നു.

ഞാന്‍ തമിഴ് സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലായിരുന്ന

ഞാന്‍ തമിഴ് സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കോയമ്പത്തൂരിലായിരുന്ന സമയത്താണ് പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. ശാന്തന്റെ ഒന്നാം ചരമവാർഷികത്തില്‍ 4 ദിവസത്തെ വിപുലമായ പരിപാടി പുകസയുടെ നേതൃത്വത്തില് സംഘടിപ്പിക്കുന്നുണ്ടെന്നും അതിലെ ആദ്യ ദിവസത്തെ അനുസ്മര സദസ്സ് ഉദ്ഘാടനം ചെയ്യണമെന്നുമായിരുന്നു എന്നോട് ആവശ്യപ്പെട്ടിരുന്നത്.

അത് അനുസരിച്ച് ഞാന്‍ ഷൂട്ടിങ് ഷെഡ്യൂള്‍ മാറ്റി ബുധനാഴ്ച

അത് അനുസരിച്ച് ഞാന്‍ ഷൂട്ടിങ് ഷെഡ്യൂള്‍ മാറ്റി ബുധനാഴ്ച തന്നെ കൊച്ചിയിലെത്തി. അന്ന് രാത്രിയും സംഘാടകർ എന്നെ വിളിച്ചു വ്യാഴാഴ്ച വൈകിട്ട് എത്തണമെന്ന് ഓർമിപ്പിച്ചു. പിറ്റേ ദിവസം രാവിലെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കോഴിക്കോടേക്ക് വരവെയാണ് പാതിവഴിയില്‍ വെച്ച് ഫോണില്‍ ബന്ധപ്പെട്ട് ഇപ്പോഴത്തെ പ്രത്യേക രാഷ്ടീയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞത്. സത്യത്തില്‍ വലിയ വിഷമം തോന്നിയെന്നും അതുകൊണ്ടാണ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചതെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
Hareesh Peradi | ഒടുവില്‍ അമ്മയില്‍ നിന്ന് പുറത്ത് | *Kerala

English summary
Actor Hareesh Peradi says i was saddened to be banned from Pukasa's program
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X