'ഇന്ന് ഈ മനുഷ്യന്റെ ഫോട്ടോയിട്ടില്ലെങ്കിൽ രാഷ്ട്രീയ നെറികേടാവും': ഹരീഷ് പേരടി
തിരുവനന്തപുരം: സോളാർ പീഡന കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള സി ബി ഐയുടെ ക്ലീൻ ചിറ്റിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ഉമ്മൻചാണ്ടിയുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു നടന്റെ പ്രതികരണം. ഇന്ന് ഉമ്മൻചാണ്ടിയുടെ ഫോട്ടോ പങ്കിട്ടില്ലെങ്കിൽ അത് രാഷ്ട്രീയ നെറികേടായിപോവുമെന്നാണ് ഹരീഷ് പേരടി കുറിച്ചത്.

'ഇന്ന് ഈ മനുഷ്യന്റെ ഫോട്ടോയിട്ടില്ലെങ്കിൽ അത് രാഷ്ട്രിയമായ നെറികേടാവും...ഉമ്മൻ ചാണ്ടി സാർ...പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരിക', പോസ്റ്റിൽ ഹരീഷ് പറഞ്ഞു. തെളിവില്ലെന്ന് കാട്ടിയാണ് ഉമ്മൻചാമ്ടിക്ക് സി ബി ഐ ക്ലീൻ ചിറ്റ് നൽകിയത്. ക്ലിഫ് ഹൗസിൽ പീഡിപ്പിച്ചെന്നായിരുന്നു പരാതിയിലെ ആരോപണം. എന്നാൽ ഈ ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ ഇല്ലെന്ന് സി ബി ഐ അറിയിച്ചു.

അതേസമയം വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നടപടിയെ സ്വാഗതം ചെയ്യുന്നു.
അമ്പത് വർഷത്തെ സംശുദ്ധ രാഷ്ട്രീയ ജീവിതത്തിനുടമയായ എല്ലാവരാലും ആദരിക്കപ്പെടുന്ന ഉമ്മൻ ചാണ്ടിയോട്, രാഷ്ട്രീയ പ്രതികാരം തീർക്കാൻ അധികാരം ഉപയോഗിച്ച് പിണറായി വിജയനും കൂട്ടരും കാണിച്ച അനീതിയ്ക്ക് കാലം നൽകിയ മറുപടിയാണിതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. 'എത്ര മൂടിവെച്ചാലും സത്യം മറനീക്കി പുറത്തു വരും അതാണ് കെ.സി. വേണുഗോപാൽ, എ.പി.അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവർക്കും ക്ലീന്‍ ചീറ്റ് ലഭിച്ചതിലൂടെ വ്യക്തമായത്.സോളാർ കേസ് ഉയർന്നുവന്ന നാളുകളിൽ കെ.പി.സി.സി.അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളിലിരിക്കെ വസ്തുതാ വിരുദ്ധമായ ആരോപണമാണെന്ന് പലയാവർത്തി പറഞ്ഞതാണ്."ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന" നമ്മുടെ പരമോന്നത നീതിന്യായ വ്യവസ്ഥയുടെ ആപ്തവാക്യം സത്യമായതിൽ ഏറെ സന്തോഷമുണ്ട്', അദ്ദേഹം പറഞ്ഞു.

സിബിഐ ഉമ്മൻ ചാണ്ടിയെ പൂർണ്ണമായും കുറ്റവിമുക്തനാക്കി കോടതിയിൽ നൽകിയ റിപ്പോർട്ട് സിപിഎമ്മിന് ഏറ്റ ആഘാതം മാത്രമല്ല സത്യത്തെ ഭയക്കുന്ന പിണറായി വിജയന്റെ പരാജയങ്ങളുടെ തുടർച്ചയുടെ തുടക്കം കൂടിയായിരിക്കുമെന്ന് ബെന്നി ബെഹ്നാൻ പ്രതികരിച്ചു.സിപിഎമ്മിന്റെ പകപോക്കൽ രാഷ്ട്രീയത്തിന്,ഒരു സ്ത്രീയെ ഉപയോഗിച്ച് അസത്യങ്ങൾ വിളിച്ചുപറഞ്ഞ് സത്യസന്ധമായും, മാതൃകാപരമായും പൊതുപ്രവർത്തനം നടത്തുന്ന ഒരു നേതാവിനെ തേജോവധം ചെയ്ത് ഇല്ലായ്മ ചെയ്യാമെന്നുള്ള വ്യാമോഹമാണ് സിബിഐ അന്വേഷിച്ച് ഉമ്മൻചാണ്ടി പൂർണ്ണമായും കുറ്റ വിമുക്തനാണെന്ന് കണ്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ കൊടുത്ത റിപ്പോർട്ടിൽ പൊലിഞ്ഞു പോയിരിക്കുന്നത്.

സെക്രട്ടറിയേറ്റ് വളഞ്ഞ്,സംസ്ഥാന തലസ്ഥാനത്തെ സ്തംഭിപ്പിച്ച്,ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ് നെഞ്ചിൽ പരിക്കേൽപ്പിച്ച് ഒരു സ്ത്രീയുമായി ചേർന്ന് അധികാരത്തിനായി സിപിഎമ്മിന്റെ ഉന്നത നേതൃത്വം നടത്തിയ ഗൂഢാലോചനയാണ് സോളാർ കേസെന്നത് പൂർണ്ണമായും പൊതുജനത്തിന് സിബിഐ അന്വേഷണത്തോട് കൂടി ബോധ്യപ്പെട്ടിരിക്കുകയാണ്. സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ആവശ്യപ്രകാരം സധൈര്യം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ അദ്ദേഹം തന്നെ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയാണ് ഉണ്ടായത് ,തുടർന്ന് അധികാരത്തിലേറിയ പിണറായി വിജയൻറെ ആഭ്യന്തര വകുപ്പ് അന്വേഷിച്ചിട്ടും ഉമ്മൻചാണ്ടിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ യാതൊരു തെളിവുമില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാർ അധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടും ബിജെപിയെ കൂട്ടുപിടിച്ച് സിബിഐ കൊണ്ട് അന്വേഷിപ്പിക്കാൻ തയ്യാറായ പിണറായി വിജയൻ സർക്കാരിനേറ്റ തിരിച്ചടിയാണ് സിബിഐ അന്വേഷിച്ച് ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനായി കണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് .

ഇതിൽ നിന്നും പിണറായി വിജയൻ മനസ്സിലാക്കേണ്ടത് സത്യം ഒരുനാൾ പുറത്തുവരും എന്നുതന്നെയാണ്. ഇത്തരം അധാർമിക ചെയ്തികൾക്കൊക്കെ തിരിച്ചടിയായി എസ് എൻ സി ലാവലിൻ കേസ് സുപ്രീംകോടതിയുടെ മുമ്പാകെ ഉണ്ടെന്നുള്ള വസ്തുത പിണറായി വിജയൻ മറക്കരുത്. ഓരോ തവണയും സുപ്രീംകോടതിയിൽ ലാവലിൻ കേസ് വരുമ്പോൾ പിണറായി വിജയനും അദ്ദേഹത്തിൻറെ അഭിഭാഷകരും ചേർന്ന് കേസ് മാറ്റിക്കൊണ്ടു പോവുകയാണ്. തുടർച്ചയായി കേസുമാറ്റി നീട്ടിക്കൊണ്ടു പോവുകയെന്നാൽ താൻ നടത്തിയ കൊള്ളയും, അഴിമതിയും ഒരു നാൾ പുറഞ്ഞുവരുമെന്നുള്ള ഭയമുള്ളതു കൊണ്ടാണ്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications