കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഹോട്ടലിൽ രമ്യയടിഅനുവദിക്കില്ല'; ഇത് സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയും..കുറിപ്പുമായി ഹരീഷ് പേരടി

Google Oneindia Malayalam News

പാലക്കാട്; ലോക്ക്ഡൗൺ ലംഘിച്ച സംഭവത്തിൽ രമ്യ ഹരിദാസ് എംപിയ്ക്കെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ നടൻ ഹരീഷ് പേരടി. എംപിയെ പരിഹസിക്കുന്ന തരത്തിലുള്ള ഹോട്ടൽ ബോർഡ് ഫേസ്ബുക്കിൽ പങ്കുവെച്ച് കൊണ്ടാണ് ഹരീഷ് പേരടിയുടെ വിമർശനം. ജയിക്കാൻ വേണ്ടി എന്തും പറയാൻ തയ്യാറാവുന്നത് ഇടതുപക്ഷ വിരുദ്ധതയാണെന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു. നടന്റെ പോസ്റ്റ് ഇങ്ങനെ

-1552881189-16273

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

'ഹോട്ടൽ ഗോകുൽ, പാർസൽ മാത്രം.. രമ്യയടി അനുവദിക്കില്ല, പ്രോട്ടോക്കോൾ പാലിക്കുക' എന്നായിരുന്നു ബോർഡിലെ വാക്കുകൾ.നടന്റെ പ്രതികരണം ഇങ്ങനെ-'രമ്യയും,ബലറാമും കൂട്ടുക്കാരും കാണിച്ചത് തെമ്മാടിത്തരമാണ്...അതിനെ എതിർക്കാൻ ഇത്തരം വാക്കുകൾ നിറഞ്ഞ ബോർഡുകൾ പ്രചരിപ്പിക്കുന്നത് അതിനേക്കാൾ വലിയ തെമ്മാടിത്തരമാണ്...പക്ക സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ്...ജയിക്കാൻ വേണ്ടി എന്തും പറയാൻ തയ്യാറാവുന്നത് ഇടതുപക്ഷ വിരുദ്ധതയുമാണ്...ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് പ്രചരിക്കുന്നതാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നത്, നടൻ കുറിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ട്രിപ്പിള്‍ ലോക്ഡൗണ്‍ ദിവസം രമ്യ ഹരിദാസ് എംപിയും മുന്‍ എംഎല്‍എ വിടി ബല്‍റാം ഉള്‍പ്പെടെയുള്ള നേതാക്കളും പാലക്കാട് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. ഹോട്ടലിലെത്തിയ ഡെലിവറി ബോയിയായ യുവാവ് ഇത് ചോദ്യം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്താവുകയും ചെയ്തിരുന്നു.അതേസമയം സംഭവത്തിൽ മുൻ എംഎൽഎയായ വിടി ബൽറാം ഉൾപ്പെടെയുള്ള 6 കോൺഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊവിഡ് മാനദണ്ഡം ലംഘിച്ചത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചെന്ന പരാതിയിലാണ് കേസ്.യുവാവും യുവമോർച്ച ജില്ലാ പ്രസിഡന്റും നൽകിയ പരാതിയിൽ കസബ പോലീസാണ് കേസെടുത്തത്.

കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകള്‍ കുറയുന്നില്ല; സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകള്‍ കുറയുന്നില്ല; സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍

ജോണീസ് രോഗബാധിതരായ കൊമ്മേരി ആടുവളത്തു കേന്ദ്രത്തിലെ ആടുകളെ കൊല്ലരുത്: എസ്പിസിഎ കോടതിയിൽ ഹർജിജോണീസ് രോഗബാധിതരായ കൊമ്മേരി ആടുവളത്തു കേന്ദ്രത്തിലെ ആടുകളെ കൊല്ലരുത്: എസ്പിസിഎ കോടതിയിൽ ഹർജി

രമ്യയുടെ സ്വകാര്യതയിൽ ക്യാമറയുമായി അതിക്രമിച്ചു കയറിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം; കെ സുധാകരൻരമ്യയുടെ സ്വകാര്യതയിൽ ക്യാമറയുമായി അതിക്രമിച്ചു കയറിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണം; കെ സുധാകരൻ

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

Recommended Video

cmsvideo
ആലത്തൂർ എംപിയുടേത് വേട്ടക്കാരന്റെ കുടിലതയോ?

English summary
actor hareesh peradi slams those people who mocks Ramya Haridas MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X