ഇതിലും കൂടുതല്‍ അവര്‍ എന്താണ് ചെയ്യേണ്ടത് ?, മാലാ പാര്‍വതി..നിങ്ങള്‍ സ്ത്രി സമൂഹത്തിന് അഭിമാനമാണ്
തിരുവനന്തപുരം: മകനുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആരോപണങ്ങള്‍ക്ക് നടി മാലാ പാര്‍വതിയെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവര്‍ക്കെതിരെ നടന്‍ ഹരീഷ് പേരടി രംഗത്ത്. .ഒരു അമ്മയെന്ന നിലയില്‍ മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു. എന്നിട്ടും പരാതികള്‍ ഉണ്ടെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ ആവശ്യപ്പെട്ടു. ഇതെല്ലാം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു. ഇതിലും കൂടുതല്‍ അവര്‍ എന്താണ് ചെയ്യേണ്ടതെന്ന് ഹരീഷ് പേരടി ചോദിക്കുന്നു.

സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ ഇത്രയും ധീരമായ നിലപാടെടുക്കാന്‍ പൊതു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര സ്ത്രികള്‍ തയ്യാറാവും?...ഈ നിലപാടിന്റെ പേരില്‍ അവരെ ആക്രമിക്കുന്നത്..അനുഭവങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞ സീമാ വിനീതിനെ ആക്രമിക്കുന്നതിന് തുല്യമാണെന്നും ഹരീഷ് പേരടി പറയുന്നു. സ്ത്രീ സമൂഹത്തിന് മാലാപാര്‍വതി അഭിമാനമാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്കില്‍ ഹരീഷ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം.
മാലാ പാര്‍വതി നിങ്ങള്‍ സ്ത്രി സമൂഹത്തിന് അഭിമാനമാണ്...ഒരു അമ്മയെന്ന നിലയില്‍ മകന്റെ തെറ്റുകളോട് ഇരയോട് മാപ്പ് ചോദിച്ചു...എന്നിട്ടും പരാതികള്‍ ഉണ്ടെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ ആവിശ്യപ്പെട്ടു...ഇതെല്ലാം ലോകത്തോട് ഉറക്കെ വിളിച്ചു പറഞ്ഞു...ഇതിലും കൂടുതല്‍ അവര്‍ എന്താണ് ചെയേണ്ടത് ?...സ്വന്തം മക്കളുടെ കാര്യം വരുമ്പോള്‍ ഇത്രയും ധീരമായ നിലപാടെടുക്കാന്‍ പൊതു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര സ്ത്രികള്‍ തയ്യാറാവും?...ഈ നിലപാടിന്റെ പേരില്‍ അവരെ ആക്രമിക്കുന്നത്..അനുഭവങ്ങളും നിലപാടുകളും തുറന്ന് പറഞ്ഞ സീമാ വിനീതിനെ ആക്രമിക്കുന്നതിന് തുല്യമാണ്..സ്വന്തം മകന്‍ സംവിധാനം ചെയ്ത ഒരു സൃഷ്ടി പുറത്തു വന്നതിന്റെ അടുത്ത ദിവസം 2017 മുതലുള്ള സ്‌ക്രീന്‍ ഷോട്ടുകള്‍ പരസ്യമാവുന്നതും സാമാന്യ ബുദ്ധിക്ക് ദഹിക്കുന്നതല്ല ..എന്തായാലും ഇരകള്‍ ഇപ്പോഴും സ്ത്രികളാണ്..












Click it and Unblock the Notifications