Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് വെറും ഇടത്പക്ഷ വിരോധം മാത്രമാണ്; ഞങ്ങൾക്ക് കെ റെയിൽ വേണം; ഹരീഷ് പേരടി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്ന സംയുക്ത സമരത്തിനെതിരെ വലിയ വിമര്‍ശനമാണ് ഇടത് കേന്ദ്രങ്ങള്‍ നടത്തുന്നത്. വികസന പദ്ധതിക്കെതിരായ നീക്കം എന്നതിനൊപ്പം തന്നെ ബി ജെ പി-യു ഡി എഫ് സംയുക്ത കൂട്ടുകെട്ട് എന്നാണ് ഇന്നലെ നടന്ന പ്രതിഷേധത്തെ ഡി വൈ എഫ് ഐ നേതാവ് എഎ റഹീം ഉള്‍പ്പടേയുള്ളവര്‍ വിശേഷിപ്പിച്ചത്.

ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സമരവേദിയില്‍ സംസാരിക്കുന്നതും മുസ്ലിം ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സമീപത്തിരിക്കുന്നതും സുരേന്ദ്രന്റെ പ്രസംഗത്തിന് യു ഡി എഫ് നേതാക്കള്‍ കയ്യടിക്കുന്നതുമായി ദൃശ്യങ്ങളും ചിത്രങ്ങളും പങ്കുവെച്ചും ഇടത് സൈബര്‍ മീഡിയയും വിഷയം സജീവമായി ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ-സംസ്കാരിക മേഖലകളില‍് നിന്നുള്ളവര്‍ കൂടി ഈ സമരത്തിനെതിരെ മുന്നോട്ട് വന്നിരിക്കുകയാണ്.

വിരുദ്ധ രാഷ്ട്രിയ കക്ഷികൾ ജനകിയ പ്രശ്നങ്ങൾക്ക് വേണ്ടി ഒന്നിച്ചിരിക്കുന്നത്

വിരുദ്ധ രാഷ്ട്രിയ കക്ഷികൾ ജനകിയ പ്രശ്നങ്ങൾക്ക് വേണ്ടി ഒന്നിച്ചിരിക്കുന്നത് തെറ്റല്ല. പക്ഷെ ജനവിരുദ്ധമായ വികസന വിരുദ്ധമായ കാര്യങ്ങൾക്ക് വേണ്ടി നിങ്ങൾ ഒന്നിച്ചിരിക്കുമ്പോൾ വികസനം കൊതിക്കുന്ന കേരളിയ ജീവിതം നിങ്ങൾക്ക് മാപ്പ് തരില്ല എന്നായിരുന്നു വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പ്രമുഖ സിനിമ താരമായ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.

ദിലീപിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കാവ്യാ മാധവനും മീനാക്ഷിയും; ഞെട്ടിച്ച് ദുല്‍ഖറും

ഇതാണ് നിങ്ങളുടെ പ്രതിരോധമെങ്കിൽ പ്രതിപക്ഷമില്ലാത്ത പ്രതീക്ഷയില്ലാത്ത

ഇതാണ് നിങ്ങളുടെ പ്രതിരോധമെങ്കിൽ പ്രതിപക്ഷമില്ലാത്ത പ്രതീക്ഷയില്ലാത്ത നിയമസഭയായിമാറും വരാനിരിക്കുന്ന കേരള നിയമസഭ. പ്രതിപക്ഷത്തെ ബഹുമാനിക്കുന്ന നിയമസഭയിൽ നിറയെ പ്രതിപക്ഷ അംഗങ്ങൾ ഇരുന്ന് കാണാൻ ആഗ്രഹിക്കുന്ന കേരള ജനത നിങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നത് ഇതല്ല. അവരുടെ വികസന സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുന്നവരോടൊപ്പം മാത്രമേ കേരളം നിൽക്കു. നിങ്ങൾക്ക് താമസിക്കാൻ സർക്കാർ ചിലവിൽ എംഎല്‍എ ക്വാർട്ടേഴ്സുകളും പാർട്ടി ഓഫീസുകളും ഉണ്ടാവും.

ഇതൊന്നുമില്ലാത്ത സാധരണക്കാർക്ക് ഒരു മണിക്കൂർകൊണ്ടും

ഇതൊന്നുമില്ലാത്ത സാധരണക്കാർക്ക് ഒരു മണിക്കൂർകൊണ്ടും നാലു മണിക്കൂർകൊണ്ടും കേരളത്തിന്റെ അങ്ങേതല മുതൽ ഇങ്ങേതല വരെ യാത്ര ചെയേണ്ടതുണ്ട്. മാറുന്ന കാലത്തിനൊപ്പം ജീവിതം നിലനിർത്തേണ്ടതുണ്ട്. കെ.റെയിൽ നടപ്പിലായാൽ അതിൽ ആദ്യം സീറ്റ് ബുക്ക് ചെയ്യുക ഈ ഫോട്ടോയിലുള്ള നിങ്ങൾ ഒരാരുത്തരും ആയിരിക്കും എന്ന തികഞ്ഞ ബോധ്യത്തോടെ ഒരു സത്യം പറയട്ടെ. ഇത് വെറും ഇടത്പക്ഷ വിരോധം മാത്രമാണ്. ഞങ്ങൾക്ക് കെ.റെയിൽ വേണം. വികസനം വേണം. പുതിയ ലോകത്തിനൊപ്പം വേഗത്തിൽ ഓടണം- എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കെ റെയിൽ വിഷയത്തില്‍ ഭീതിയുണ്ടാക്കി കീഴാറ്റൂര്‍ സംഭവം ആവർത്തിക്കാനാണ്

കെ റെയിൽ വിഷയത്തില്‍ ഭീതിയുണ്ടാക്കി കീഴാറ്റൂര്‍ സംഭവം ആവർത്തിക്കാനാണ് പുതിയ നീക്കമെന്നാണ് സാഹിത്യകാരന്‍ അശോകന്‍ ചെരുവില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിനറെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

തളിപ്പറമ്പ് ബൈപാസ് (കീഴാറ്റൂർ) ഭീതി പരത്തി ഒരിക്കൽ ശ്രമിച്ചു നോക്കിയതാണ്. ഹിന്ദു, മുസ്ലീം മതരാഷ്ട്രവാദികൾ, കോൺഗ്രസ്, ലീഗ്, മാവോയിസ്റ്റ്, മുൻ സി പി എം; മായാ മഴവിൽ മുന്നണിയുടെ നിർമ്മാണം. ജനങ്ങൾ തിരിച്ചറിഞ്ഞപ്പോൾ ഓടി രക്ഷപ്പെട്ടു.

ഷൊർണ്ണൂർ - കൊച്ചി തീവണ്ടിപ്പാത ഇതുവഴി കടന്നു പോകുന്നതിനെതിരെ സമരം ചെയ്ത്

കെ റെയിൽ ഭീതിയുണ്ടാക്കി സംഭവം ആവർത്തിക്കാനാണ് പുതിയ ശ്രമം. ഇക്കാര്യത്തിൽ ഞങ്ങൾ ഇരിങ്ങാലക്കുടക്കാർക്ക് സഹായിക്കാൻ പറ്റും. ഷൊർണ്ണൂർ - കൊച്ചി തീവണ്ടിപ്പാത ഇതുവഴി കടന്നു പോകുന്നതിനെതിരെ സമരം ചെയ്ത് വിജയിച്ചവരാണ് ഞങ്ങളുടെ പൂർവ്വികർ. പട്ടണത്തിൽ നിന്ന് പത്തു കിലോമീറ്റർ അകലെപ്പോയി വണ്ടി കയറുമ്പോഴെല്ലാം ഞങ്ങൾ പൂർവ്വപിതാക്കളെക്കുറിച്ച് ഓർക്കാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+