'അതിനൊക്കെ രാജ്യസ്നേഹം വേണടോ.. രാജ്യസ്നേഹം', കുഴൽപ്പണ വിവാദത്തിൽ ബിജെപിയെ ട്രോളി ഹരീഷ് പേരടി
കോഴിക്കോട്: കുഴല്‍പ്പണ വിവാദത്തില്‍ ബിജെപിയെ പരിസഹിച്ച് നടന്‍ ഹരീഷ് പേരടി. സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന ആരോപണവും പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് ആണ് ആരോപണം ഉന്നയിച്ചത്. ഈ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി പരിഹസിച്ച് ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം: ' ഒരു പാവപ്പെട്ട ദളിത് സ്ത്രിയുടെ കടബാദ്ധ്യതകൾ തീർക്കാൻ വേണ്ടി സഹായിക്കാൻ ശ്രമിക്കുകയും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരം ഉയർത്താൻ ശ്രമിച്ചതുമാണോ ഞങ്ങളുടെ ജി ചെയ്ത തെറ്റ്... 7ന് ദേശീയ നേതാവ് വരുന്നതിനുമുമ്പ് 6 ന് കാശായി കൈയ്യിൽ കൊടുക്കാം എന്ന് വാക്ക് പറഞ്ഞതാണോ ഞങ്ങളുടെ ജിയുടെ തെറ്റ്... വാക്കാണ് വലുത് എന്ന് നമുക്ക് എല്ലാവർക്കുമറിയാവുന്നതല്ലെ?
Recommended Video
ഇതു കൊണ്ടാണ് നിങ്ങളോട് പാക്കിസ്ഥാനിലേക്ക് പോകാൻ ഞങ്ങൾ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്.. നിങ്ങളില്ലാത്ത ഈ രാജ്യത്ത് ഞങ്ങൾക്ക് ഹെലികോപ്റ്റർ ഇല്ലാതെ തന്നെ പാവപ്പെട്ടവർക്ക് കാശുക്കൊടുത്ത് സഹായിക്കാൻ പറ്റും.. ലക്ഷദീപിൽ വികസനം നടത്താൻ വേണ്ടി കഷ്ടപ്പെടുന്നതിനിടയിലാണ് രാജ്യദ്രോഹികൾ പുതിയ കുഴൽപണ വാർത്തയുമായി ഇറങ്ങിയിരിക്കുന്നത്.. നല്ലത് ആര് ചെയ്താലും നല്ലതാണെന്ന് പറയാൻ പറ്റണം.. അതിനൊക്കെ രാജ്യ സ്നേഹം വേണടോ.. രാജ്യസ്നേഹം'.












Click it and Unblock the Notifications