കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവഗണിക്കാന്‍ എനിക്ക് പ്രയാസമാവും, കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് അഭ്യര്‍ത്ഥനയുമായി ഹരീഷ് പേരടി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാരിനോട് അപേക്ഷയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. താന്‍ ചെയ്ത ഏതെങ്കിലും കഥാപാത്രങ്ങള്‍ അവാര്‍ഡിനായി കമ്മറ്റിക്ക് മുമ്പില്‍ എത്തിയാല്‍ ദയവ് ചെയ്ത പരിഗണിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചാണ് ഹരീഷ് പേടരി ഇപ്പോള്‍ രംഗത്തെത്തിയത്. പരിഗണിച്ചാല്‍ ഒരു കലാകാരന്‍ എന്ന നിലക്ക് അതിനെ അവഗണിക്കാന്‍ എനിക്ക് പ്രയാസമാവുമെന്നും ഹരീഷ് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ വ്യക്തമാക്കുന്നു.

hareesh

എന്റെ കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉഷ്ണത്തിന് ഞാന്‍ കൂലി വാങ്ങുന്നതുപോലെയാണ്...അല്ലെങ്കില്‍ അതിനേക്കാള്‍ ബാലിശമായ ഒന്നാണ് അവാര്‍ഡുകള്‍..എന്നാലും എന്റെ കഥാപാത്രങ്ങളോടുള്ള എന്റെ ബഹുമാനം എന്ന് നിലക്ക് എനിക്കതു വാങ്ങേണ്ടിവരും...പക്ഷെ എന്നെ പരിഗണിക്കരുത് എന്ന് ഒരിക്കല്‍ കൂടി സത്യസന്ധമായി ആവര്‍ത്തിക്കുന്നെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പിന്റെ പൂര്‍ണരൂപം..

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് ഒരു അഭ്യര്‍ത്ഥന..എന്റെ ഒരു പാട് നല്ല കഥാപാത്രങ്ങള്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവുമൊക്കെ അവാര്‍ഡ് കമ്മറ്റിയുടെ. മുന്നിലെത്തും..ദയവ് ചെയ്യത് അതിനൊന്നും എന്നെ പരിഗണിക്കാതിരിക്കുക..പരിഗണിച്ചാല്‍ ഒരു കലാകാരന്‍ എന്ന നിലക്ക് അതിനെ അവഗണിക്കാന്‍ എനിക്ക് പ്രയാസമാവും...

 മലമുകളിൽ വഴിയറിയാതെ കുടുങ്ങി: ചൈനീസ് പൌരന്മാർക്ക് തുണയായി കുതിച്ചെത്തി, ഇന്ത്യൻ സൈന്യത്തിന് കയ്യടി! മലമുകളിൽ വഴിയറിയാതെ കുടുങ്ങി: ചൈനീസ് പൌരന്മാർക്ക് തുണയായി കുതിച്ചെത്തി, ഇന്ത്യൻ സൈന്യത്തിന് കയ്യടി!

എന്റെ കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉഷ്ണത്തിന് ഞാന്‍ കൂലി വാങ്ങുന്നതുപോലെയാണ്...അല്ലെങ്കില്‍ അതിനേക്കാള്‍ ബാലിശമായ ഒന്നാണ് അവാര്‍ഡുകള്‍..എന്നാലും എന്റെ കഥാപാത്രങ്ങളോടുള്ള എന്റെ ബഹുമാനം എന്ന് നിലക്ക് എനിക്കതു വാങ്ങേണ്ടിവരും...പക്ഷെ എന്നെ പരിഗണിക്കരുത് എന്ന് ഒരിക്കല്‍ കൂടി സത്യസന്ധമായി ആവര്‍ത്തിക്കുന്നു..അത് ഒരു ജനകിയ സര്‍ക്കാറിന്റെ പ്രതിഛായയേയും കളങ്കപെടുത്തും..

കാരണം എന്റെ എഴുത്തുകള്‍ അവാര്‍ഡിനു വേണ്ടിയുളള മലക്കം മറിച്ചിലാണെന്ന വ്യാപകമായ ആരോപണമുണ്ട് ...ഞാനിടുന്ന പോസ്റ്റുകള്‍ എന്റെ രാഷ്ട്രീയമാണ്...മനുഷ്യപക്ഷത്ത് നില്‍ക്കുന്ന രാഷ്ട്രീയം കലാകാരന്റെ പ്രാണവായുവാണ്..അതിനിയും തുടരും..വ്യക്തിഹത്യ എന്റെ രാഷ്ട്രീയമല്ല...ഞാന്‍ പറയുന്ന കാര്യങ്ങള്‍ ആരെയെങ്കിലും ഉദ്യേശിച്ചാണന്ന് അവര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശനമാണ്...ഈ ജീവിതം മുഴുവന്‍ പ്രേക്ഷക മനസ്സിലെ കഥാപാത്രങ്ങളായി മാറുക എന്നുള്ളത് മാത്രമാണ് എന്റെ സ്വപ്നം...

ചൈനീസ് പട്ടാളം 5 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വെളിപ്പെടുത്തല്‍: അന്വേഷണം ആരംഭിച്ചുചൈനീസ് പട്ടാളം 5 ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി വെളിപ്പെടുത്തല്‍: അന്വേഷണം ആരംഭിച്ചു

വാമനനെ അധ്യാപിക‍ അപമാനിച്ചുവെന്ന് ഹിന്ദു ഐക്യവേദിയുടെ പരാതി; മാപ്പ് പറയിപ്പിച്ച് പൊലീസ്വാമനനെ അധ്യാപിക‍ അപമാനിച്ചുവെന്ന് ഹിന്ദു ഐക്യവേദിയുടെ പരാതി; മാപ്പ് പറയിപ്പിച്ച് പൊലീസ്

2100 കോടിയുടെ ഖരമാലിന്യ മാനേജ്മെന്‍റ് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍2100 കോടിയുടെ ഖരമാലിന്യ മാനേജ്മെന്‍റ് പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

English summary
Actor Hareesh Peradi with a request to the Left government in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X