'നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവശ്യമില്ലല്ലോ' ;പുകസക്കെതിരെ ഹരീഷ് പേരടി
കോഴിക്കോട്: അന്തരിച്ച നാടക സംവിധായകന്‍ എ ശാന്തന്റെ അനുസ്മരണച്ചടങ്ങില്‍ നടന്‍ ഹരീഷ് പേരടിക്ക് വിലക്ക്. പു.ക.സ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ അനുസ്മരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യാന്‍ പുറപ്പെട്ട ഹരീഷ് പാതിവഴിയില്‍ എത്തിയപ്പോഴാണ് വിലക്കിനെക്കുറിച്ച് അറിയുന്നത്.
എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ഉദ്ഘാടനത്തിനായി പുറപ്പെട്ട ശേഷമാണ് ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതായി തന്നെ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഹരീഷ് പേരടി വിമര്‍ശനവുമായി എത്തിയിരുന്നു.പുകസയുടെ പരിപാടിയില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയ കാര്യം ഫേസ്ബുക്കിലൂടെയാണ് ഹരീഷ് അറിയിച്ചത്.

'ആളുകള്‍ അവര്‍ക്ക് തോന്നുന്നത് പോലെ വിചാരിക്കട്ടെ..' പുതിയ ഫോട്ടോയുമായി അമൃത സുരേഷ്

ഹരീഷ് പേരടി പറഞ്ഞത്:
ശാന്താ, ഞാന്‍ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച് പു.കാ.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓര്‍മ്മയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകര്‍ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു. ഇന്ന് രാവിലെ ഞാന്‍ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു.

പാതിവഴിയില്‍വെച്ച് സംഘാടകരുടെ ഫോണ്‍ വന്നു. പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്‌നേഹം പൊതിഞ്ഞ വാക്കുകളില്‍ ...നിന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്‌നേഹവും.അതുകൊണ്ട് ഞാന്‍ മാറി നിന്നു, ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല. ഇതാണ് സത്യം...പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ...'ദാമേട്ടാ സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്റെ ചൂണ്ടുവിരല്‍ വേണം'- നാടകം-പെരുംകൊല്ലന്‍..

സിപിഎമ്മിനെ വിമര്‍ശിച്ചതാണ് വിലക്കിന് പിന്നിലെന്ന ആരോപണം ഉയരുന്നുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ കറുത്ത മാസ്‌ക് ധരിച്ച ഫോട്ടോ അദ്ദേഹം പങ്കുവെച്ചിരുന്നു. രണ്ട് ദിവസത്തേക്ക് എങ്കിലും കറുത്ത കുപ്പായവും കറുത്ത മാസ്‌ക്കും ധരിക്കുക...ഇത് പേടിതൂറിയനായ ഒരു ഫാസിസ്റ്റുനു നേരെയുള്ള പ്രതിഷേധമാണ്, എന്ന കുറിപ്പോടെയായിരുന്നു ഹരീഷിന്റെ പോസ്റ്റ്. ഇതിന് പിന്നാലെ ഹരീഷിനെ വിമര്‍ശിച്ച് സിപിഎം നേതാവ് കെടി കുഞ്ഞിക്കണ്ണന്‍ രംഗത്തെത്തിയിരുന്നു.ജോയ് മാത്രയുവിനെയും കുഞ്ഞിക്കണ്ണന്‍ വിമര്‍ശിച്ചു

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് ധരിച്ചെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വരെ വിലക്ക എന്നുള്ള മനോരമ ചാനലക്കെമുള്ള ഇടതുപക്ഷ വിരോധം പതപ്പിക്കുന്നവരുടെ അസംബന്ധ പ്രചരണങ്ങള്‍ ഏറ്റുപിടിച്ച് രോഷ പോസ്റ്റുകളിടുന്ന ജോയ് മാത്യുവും ഹരീഷ് പേരടിയെയും പോലുള്ള സുഹൃത്തുക്കള്‍ ആരെയാണ് സുഖിപ്പിക്കുന്നതെന്ന് കുഞ്ഞിക്കണ്ണന്‍ ചോദിച്ചു. വ്യാജോക്തികളിലും അന്തസാരശൂന്യമായ പരിഹാസങ്ങളിലും ഇടതുപക്ഷ വിരുദ്ധത തിളപ്പിക്കുന്നവര്‍ ഇന്നത്തെ സാഹചര്യത്തില്‍ കഥയറിയാതെ ആട്ടം കാണുന്നവരാണെന്ന് സമാധാനിക്കാനാവുമെന്ന് തോന്നുന്നില്ലെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

നാഗ്പൂരിലെ ആര്‍ എസ് എസ് ചിന്താ സംഭരണികളുടെ കമ്യൂണിസ്റ്റ് വിരുദ്ധ ഗൂഡാലോചനയിലാണ് കേരളവും പിണറായി വിജയന്‍ സര്‍ക്കാറും ടാര്‍ജറ്റ് ചെയ്യപ്പെടുന്നതെന്ന് ഈ സുഹൃത്തുക്കള്‍ മനസിലാക്കുന്നില്ലല്ലോ എന്ന് ഖേദിക്കാനല്ലേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ കുഞ്ഞിക്കണ്ണന് മറുപടിയുമായി ഹരീഷ് രംഗത്തെത്തിയിരുന്നു. നിങ്ങളാരും നിങ്ങളാരും വായിച്ചില്ലെങ്കിലും സഖാവ് കുഞ്ഞികണ്ണേട്ടന്‍ വായിച്ചോളും എന്ന് പറഞ്ഞ് ഹരീഷ് ഒരു ഫേസ്ബുക്ക് പോസ്റ്റിടിട്രുന്നു.ഒ.വി വിജയന്റെ ധര്‍മപുരാണത്തിലെ 'പ്രജാപതിക്ക് തൂറാന്‍ മുട്ടി. രാജകീയ ദര്‍ബാറിനിടയില്‍ സിംഹാസനത്തെ വിറ കൊള്ളിച്ചു കൊണ്ട് കീഴ്ശ്വാസം അനര്‍ഗ നിര്‍ഗളം ബഹിര്‍ഗ്ഗമിച്ചു..പുറത്തേക്ക് വമിച്ച ദുര്‍ഗന്ധത്താല്‍ ദര്‍ബാറിലിരുന്ന പൗര പ്രമുഖരുടെയും സചിവോത്തമന്‍മാരുടെയും സേനാനായകന്റെയും മനം പുരട്ടി..പക്ഷേ പ്രജാപതിയുടെ കീഴ്ശ്വാസം അത് രാജകീഴ്ശ്വാസം ആണ്.,'' എന്ന് തുടങ്ങുന്ന ഭാഗം പങ്കുവെച്ചായിരുന്നു ഹരീഷ് പേരടി കുഞ്ഞിക്കണ്ണനെ വിമര്‍ശിച്ചത്.












Click it and Unblock the Notifications