കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'51? 101? അതോ ഒറ്റ കുത്തിന് തീർത്തോ?..ആർക്കുമറിയില്ല...ചാനൽ ജഡജിമാർക്ക് ആരോടും ഒന്നും ചോദിക്കാനില്ല'

Google Oneindia Malayalam News

കോഴിക്കോട്: കായകുളത്ത് ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലപാതകത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയരുകയാണ്. സിപിഎം നേതാക്കളും ഇടത് അനുകൂലികളും സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാക്കുകയാണ്. കേസില്‍ ഒരു കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. മാധ്യമങ്ങളെയും കുറ്റപ്പെടുത്തിയാണ് ഹരീഷിന്റെ വിമര്‍ശനം. കൊല്ലാന്‍ വന്നവരോട് എനിക്ക് രണ്ട് മക്കളുണ്ട് എന്നെ കൊല്ലരുത് എന്ന് യാചിച്ചു...എന്നിട്ടും അതിക്രൂരമായി വെട്ടി കൊന്നെന്ന് ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ആര്‍ക്കറിയാം

ആര്‍ക്കറിയാം

സഖാവ് സിയാദ് ...കൊല്ലാന്‍ വന്നവരോട് എനിക്ക് രണ്ട് മക്കളുണ്ട് എന്നെ കൊല്ലരുത് എന്ന് യാചിച്ചു...എന്നിട്ടും അതിക്രൂരമായി വെട്ടി കൊന്നു...എത്ര വെട്ട് വെട്ടിയെന്നതിന് ഒരു മാധ്യമങ്ങളുടെ കൈയ്യിലും കണക്കില്ല..51? 101? അതോ ഒറ്റ കുത്തിന് തീര്‍ത്തോ?..ആ ആര്‍ക്കറിയാം..

ആരോടും ഒന്നും ചോദിക്കാനില്ല

ആരോടും ഒന്നും ചോദിക്കാനില്ല

കൊലയാളികള്‍ വന്ന വണ്ടിയുടെ നമ്പറില്ല..ആ വണ്ടിയുടെ പിന്നില്‍ വല്ല സ്റ്റിക്കറുമുണ്ടായിരുന്നോ?..ഒന്നും ആര്‍ക്കുമറിയില്ല...ചാനല്‍ ജഡജിമാര്‍ക്ക് ആരോടും ഒന്നും ചോദിക്കാനില്ല...കാരണം അയാള്‍ ഒരു സഖാവായിരുന്നു...ക്വോറന്റയിന്‍ കേന്ദ്രത്തില്‍ ഭക്ഷണം കൊടുത്തു വരുന്ന വഴിയായിരുന്നു ആ മനുഷ്യന്‍ ...

യഥാര്‍ത്ഥ സഖാവ്

യഥാര്‍ത്ഥ സഖാവ്

മരണപെടുന്നതിന്റെ തൊട്ടുമുന്‍പും മനുഷ്യത്വം കാണിച്ച യഥാര്‍ത്ഥ സഖാവ്...അതുകൊണ്ട്തന്നെ അയാള്‍ ഇനിയും ജീവിക്കും ഞങ്ങളിലൂടെ..സഖാവ് സിയാദിന്റെ കുടുംബത്തിനും ഈ പ്രസ്ഥാനത്തിന്റെ തണല്‍ എന്നുമുണ്ടായിരിക്കുമെന്ന് ഞാന്‍ പറയാതെതന്നെ നിങ്ങള്‍ക്കറിയാമല്ലോ...

Recommended Video

cmsvideo
Shafi Parambil Blames CM Pinarayi Vijayan for Periya Case | Oneindia Malayalak
വേട്ടയാടികൊണ്ടിരിക്കും

വേട്ടയാടികൊണ്ടിരിക്കും

സഖാവിന്റെ ശരിരത്തില്‍ പുതച്ച ആ കൊടിക്കുപിന്നില്‍ ഇനിയും നിങ്ങള്‍ക്ക് എണ്ണാന്‍ പറ്റാത്തയത്ര മനുഷ്യരുണ്ട് ...അതു കൊണ്ട് തന്നെ ഈ രക്തസാക്ഷിത്വം ബോധപൂര്‍വ്വമുള്ള നിങ്ങളുടെ ഈ മറവിയെ എന്നും വേട്ടയാടികൊണ്ടിരിക്കും...

കോണ്‍ഗ്രസ് മാപ്പ് പറയണം

കോണ്‍ഗ്രസ് മാപ്പ് പറയണം

അതേസമയം, സിയാദിന്റെ മരണത്തില്‍ പ്രതിഷേധം കത്തുകയാണ്. കൊലപാതക രാഷ്ട്രീയം എന്ന് പറഞ്ഞു കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വോട്ട് തേടിയ കോണ്‍ഗ്രസ്സ് ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. ആസൂത്രിതമായ രാഷ്ട്രീയ കൊലപാതമാണ് കായംകുളത്തു കോണ്‍ഗ്രസ്സ് നടപ്പിലാക്കിയത്. 'രണ്ട് കുഞ്ഞുങ്ങളുണ്ട്, എന്നെ കൊല്ലരുത്' എന്ന് കേണപേക്ഷിച്ചിട്ടും ദയ കാണിച്ചില്ലെന്ന് റഹീം പറഞ്ഞു.

 'ഈ ബാപ്പയുടെ നിലവിളി ചാനലുകളുടെ അന്തിചർച്ചക്ക് വിഷയമാകില്ല', സിയാദ് കൊലയിൽ രോഷം കത്തുന്നു! 'ഈ ബാപ്പയുടെ നിലവിളി ചാനലുകളുടെ അന്തിചർച്ചക്ക് വിഷയമാകില്ല', സിയാദ് കൊലയിൽ രോഷം കത്തുന്നു!

500 രൂപയുടെ സാധനങ്ങളില്ല, തൂക്കക്കുറവ്; ഓണക്കിറ്റിൽ വ്യാപക ക്രമക്കേട് നടന്നെന്ന് വിജിലൻസ് കണ്ടെത്തൽ500 രൂപയുടെ സാധനങ്ങളില്ല, തൂക്കക്കുറവ്; ഓണക്കിറ്റിൽ വ്യാപക ക്രമക്കേട് നടന്നെന്ന് വിജിലൻസ് കണ്ടെത്തൽ

അമ്പരപ്പിച്ച് ആലപ്പുഴയിലെ ടെക്കികള്‍; കേന്ദ്രസര്‍ക്കാരിന്റെ ഒരു കോടി സമ്മാനം, ഇനി സൂം വേണ്ടഅമ്പരപ്പിച്ച് ആലപ്പുഴയിലെ ടെക്കികള്‍; കേന്ദ്രസര്‍ക്കാരിന്റെ ഒരു കോടി സമ്മാനം, ഇനി സൂം വേണ്ട

English summary
Actor Harish Perady blames channels In the background Of DYFI leader's death in Kayamkulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X