Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതൊരു മുഖ്യമന്ത്രി മാത്രമല്ല...ഇതാ ഒരു പ്രധാനമന്ത്രി; പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച് ഹരീഷ് പേരടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച നേടിയ പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് നടന്‍ ഹരീഷ് പേരടി അഭിനന്ദനവുമായി രംഗത്തെത്തിയത്. കേരളം ഇന്ത്യയോട് പറയുന്നു. ഇതൊരു മുഖ്യമന്ത്രി മാത്രമല്ല. ഇതാ ഒരു പ്രധാനമന്ത്രി. ഇങ്ങിനെയായിരിക്കണം നമ്മള്‍ സ്വപ്നം കണേണ്ട പ്രധാനമന്ത്രിയെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. ഹരീഷ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

kerala

കേരളം ഇന്ത്യയോട് പറയുന്നു...ഇതൊരു മുഖ്യമന്ത്രി മാത്രമല്ല...ഇതാ ഒരു പ്രധാനമന്ത്രി...ഇങ്ങിനെയായിരിക്കണം നമ്മള്‍ സ്വപ്നം കണേണ്ട പ്രധാനമന്ത്രിയെന്ന്..പ്രകൃതി ദുരന്തങ്ങള്‍,മഹാമാരികള്‍,ശബരിമലയുടെ പേരില്‍ മനപൂര്‍വ്വം സൃഷ്ടിക്കാന്‍ ശ്രമിച്ച വര്‍ഗ്ഗീയ കലാപം..എല്ലാ ദുരന്തമുഖത്തും തള്ള കോഴി കുഞ്ഞുങ്ങളെ കാത്ത് രക്ഷിക്കുപോലെ ഞങ്ങളെ നിശ്ചയദാര്‍ഡ്യത്തിന്റെ ആ വലിയ ചിറകിനടിയില്‍ അയാള്‍ സംരക്ഷിച്ചു...ഈ മനുഷ്യനാണ് ഞങ്ങളുടെ കരുത്ത് ...ഈ സഖാവാണ് ഞങ്ങളുടെ ധൈര്യം...ഇനിയും ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും...ഇന്‍ക്വിലാബ് സിന്ദാബാദ്...

അതേസമയം, സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തിയ ഇടത് സര്‍ക്കാരിനെ അഭിനന്ദിച്ച് നിരവധി സിനിമ താരങ്ങള്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയാണ് താരങ്ങള്‍ അഭിനന്ദനവുമായി രംഗത്തെത്തിയത്. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, ഉണ്ണിമുകുന്ദന്‍, പൃഥ്വിരാജ്, എന്നിവര് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുമായി രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+