സ്ത്രീയുടെ സമ്മതത്തോടെയാണ് അയാൾ വയറിൽ തൊട്ടത്, പക്ഷേ.. വൈറൽ കുറിപ്പുമായി നടൻ ഹരീഷ് പേരടി
തൃശൂര്‍: വെള്ളാപ്പളളി നടേശന് പകരം തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയത് മുതല്‍ സുരേഷ് ഗോപി വാര്‍ത്താ താരമാണ്. വിവാദങ്ങള്‍ ഒട്ടനവധി സുരേഷ് ഗോപിയെ തട്ടി കടന്ന് പോയി. ഏറ്റവും ഒടുവില്‍ ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ തലോടിയതും വലിയ വിവാദമായി.
വീഡിയോ വൈറലായതോടെ സുരേഷ് ഗോപി സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ യുവതിയെ വീട്ടിലെത്തി കാണുകയും ചെയ്തു. സംഭവത്തില്‍ നടന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലാവുകയാണ്.

വൈറലായ വീഡിയോ
തൃശൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തന്നെ കാണാന്‍ എത്തിയ ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ കൈ വെച്ച് സുരേഷ് ഗോപി അനുഗ്രഹിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗത്തില്‍ പ്രചരിപ്പിക്കപ്പെട്ടു. സുരേഷ് ഗോപി പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയുമുണ്ടായി.

ഗർഭിണികളോട് ഇഷ്ടം
ഇതോടെ സുരേഷ് ഗോപി മറുപടിയുമായി രംഗത്ത് എത്തി. തനിക്ക് ഗര്‍ഭിണികളെ കാണുന്നത് ഇഷ്ടമാണ് എന്നും മാതൃത്വത്തോട് അത്രത്തോളം ബഹുമാനമുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ വീട്ടില്‍ 5 കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മയുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു.

ഉമ്മ കൊടുക്കാൻ തോന്നി
അമ്മയെന്ന സ്ത്രീയുടെ ആരോഗ്യം കരുതലായത് കൊണ്ടും ജീവിതത്തില്‍ ഒരു ദുരന്തം സംഭവിച്ചത് കൊണ്ടും തനിക്ക് പേടിയുണ്ട്. ആ ഗര്‍ഭിണിയെ വാരിപ്പുണര്‍ന്ന് ഒരു ഉമ്മ കൊടുക്കണം എന്ന വികാരമാണ് ഉണ്ടായത്. എന്നാല്‍ സാമൂഹിക ജീവിതത്തില്‍ അത് സാധ്യമാകില്ലലോ എന്നും സുരേഷ് ഗോപി പറഞ്ഞു.

മറുപടിയുമായി ഭാര്യ
സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയായി ഭാര്യ രാധികാ സുരേഷ് യുവതിയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. സുരേഷ് ഗോപിക്ക് കുഞ്ഞുങ്ങളോടുളള സ്നേഹം എല്ലാവര്ക്കും അറിയാം. അതിനെ മറ്റൊരു കണ്ണിലൂടെ നോക്കുന്നവര്‍ക്ക് മറുപടി പറയാനില്ല എന്നാണ് രാധിക പ്രതികരിച്ചത്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
അതിനിടെ നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പും ചർച്ചയാവുകയാണ്. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: '' ഈ സ്ത്രിയുടെ സമ്മതത്തോടു കൂടിയാണ് അയാൾ ആ വയറിൽ തൊട്ടത്. ആ വീഡിയോ കണ്ട ഏല്ലാവർക്കും അത് മനസിലാവും.

അന്ന് അടിച്ചോടിച്ചു
ആ പെങ്ങൾക്ക് അതിനുള്ള സ്വാതന്ത്ര്യവുമുണ്ട്... ഇതു പോലെ സ്ത്രികളുടെ സമ്മതത്തോടെ മറൈൻ ഡ്രൈവിൽ കുറച്ച് പുരുഷൻമാർ സ്ത്രീകളെ ചുംബിക്കാനെത്തിയിരുന്നു ... അന്ന് അത് ആർഷഭാരതത്തിന് ചേരാത്തതായതുകൊണ്ട് അവരെ അടിച്ചോടിച്ചു...

തേങ്ങ കൊണ്ടെറിഞ്ഞ് തല പൊട്ടിച്ചു
പരമോന്നത കോടതിയുടെ വിധിയുണ്ടായിട്ടും സ്ത്രീകൾ അവരുടെ ഇഷ്ടപ്രകാരം മല കയറാൻ വന്നപ്പോൾ അവരെ തേങ്ങ കൊണ്ടെറിഞ്ഞ് തല പൊട്ടിച്ചു... ഏതായാലും വിചിത്രമായ ഈ ആർഷഭാരത മെമ്പർഷിപ്പിന് അധികം വൈകാതെ ഒരു തീരുമാനമുണ്ടാകും'' എന്നാണ് നടൻ ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ്
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications