കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ കാര്യം ഞാന്‍ പറയാം... തല്ലും, അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും- നടന്‍ ഹേമന്ദ് മേനോന്‍

Google Oneindia Malayalam News

തിരുവനന്തപുരം: യൂ ട്യൂബ് വഴി സ്ത്രീകളെ അപമാനിച്ച വ്യക്തിയെ താമസ സ്ഥലത്ത് ചെന്ന് കൈകാര്യം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് നടന്‍ ഹേമന്ദ് മേനോന്‍. നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകള്‍ക്കാണ് ഇത്തരം അപമാനം നേരിട്ടതെങ്കില്‍ അടങ്ങിയിരിക്കുമോ എന്ന് നടന്‍ സമൂഹത്തോട് ചോദിക്കുന്നു.

ഇത്തരത്തില്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷ കിട്ടുന്നത് ഞാന്‍ കണ്ടിട്ടില്ലെന്ന് പറയുന്ന നടന്‍, അപമാനം സഹിച്ച് നീറി ജീവിക്കുന്നതിലും ഭേദം പ്രതികരിക്കുന്നത് തന്നെയാണെന്നും അഭിപ്രായപ്പെടുന്നു. ഹേമന്ദ് മോനോന്റെ പ്രതികരണത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ...

ഞാനും ഒരു മകനാണ്

ഞാനും ഒരു മകനാണ്

ഞാനും ഒരു മകനാണ്. സ്ത്രീ സമൂഹത്തെ തന്നെ ഹീനമായി അപലപിക്കുന്ന ഒരു പ്രവണത നമ്മുടെ നാട്ടില്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. പേരെടുത്തു പറയാതെ ഒരു വ്യക്തിയെ അപമാനിച്ചാല്‍ അതാരാണെന്ന് മനസിലാക്കി ആസ്വദിക്കാനും, ഇങ്ങനെ പുലഭ്യം പറയുന്നവരുടെ വാക്ക് കേട്ട് വികാരം കൊള്ളാനും നില്‍ക്കുന്ന ഓരോരുത്തരോടും ആണ് - നിങ്ങളുടെ അമ്മയും സഹോദരിയും മുത്തശ്ശിയും എല്ലാം ഇങ്ങനെ മാധ്യമങ്ങളിലൂടെ വലിച്ചിഴക്കപ്പെട്ടാല്‍ നിങ്ങള്‍ ആസ്വദിക്കുമോ അതോ അവനെ വീട്ടില്‍ പോയി തല്ലുമോ ?

എന്റെ കാര്യം പറയാം

എന്റെ കാര്യം പറയാം

എന്റെ കാര്യം പറയാം ഞാന്‍ തല്ലും ,അവരെ കൊണ്ട് തല്ലിക്കുകയും ചെയ്യും.

ഇത് അധികാരം കൈയില്‍ എടുക്കുന്നതും അല്ല നീതിന്യായ വ്യവസ്ഥിതിയോടുള്ള ബഹുമാനക്കുറവും അല്ല.
ഇങ്ങനെ ഉള്ളവര്‍ക്കു ശിക്ഷ കിട്ടാന്‍ ഉള്ള നിയമങ്ങള്‍ ഇവിടെ ഉണ്ടൊ എന്ന് ചോദിച്ചാല്‍ ഞാന്‍ കണ്ടിട്ടില്ല ഒരു ശക്തമായ ശിക്ഷ. ഇനി ഒരുത്തനും ചെയ്യാന്‍ ധൈര്യപ്പെടാത്ത ശിക്ഷ ഇല്ലാത്ത പക്ഷം നീതി ലഭിക്കും വരെ നീറി ജീവിക്കുന്നതിലും ഭേദം പ്രതികരിക്കുന്നത് തന്നെ ആണ് എന്ന് വിശ്വസിക്കുന്ന ഒരാള്‍ ആണ് ഞാന്‍.

രോഷം അടക്കാനാവാതെ

രോഷം അടക്കാനാവാതെ

ഇന്നലെ ഭാഗ്യലക്ഷ്മി എന്ന ഒരു പക്ഷെ എന്റെ അമ്മയോളം പ്രായം വരുന്ന ഒരു വ്യക്തിയെ കുറിച്ചു പറഞ്ഞതൊക്കെ കേട്ടിട്ട് രോഷം അടക്കാനാവാതെ ഞാന്‍ നവമാധ്യമങ്ങളില്‍ നോക്കിയപ്പോ കണ്ടത് ഈ ഫെമിനിസ്റ്റുകള്‍ എവിടെ ആയിരുന്നു ? ആ കേസില്‍ ഈ കേസില്‍ ? ഭാഗ്യലക്ഷ്മി അയാളുടെ അമ്മ എന്ന് പ്രതിപാദിച്ചു കൊണ്ട് സംസാരിച്ചു! ഈ ഫെമിനിസ്റ്റുകള്‍ എന്ത് കൊണ്ട് സാധരണ സ്ത്രീകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രതികരിക്കാതെ ഇപ്പോ ഇറങ്ങി ? എന്നൊക്കെ ആണ്.

 എനിക്ക് ഒന്നേ ചോദിക്കാനുള്ളു

എനിക്ക് ഒന്നേ ചോദിക്കാനുള്ളു

എനിക്ക് ഒന്നേ ചോദിക്കാനുള്ളു നിങ്ങളുടെ അമ്മ പെങ്ങന്മാര്‍ക്ക് ഇങ്ങനെ നേരിടേണ്ടി വന്നാലും ഇതാവുമോ നിങ്ങളുടെ പ്രതികരണം ?

ഇനി എന്റെ വീട്ടിലെ പെണ്ണുങ്ങള്‍ അടങ്ങി വീട്ടില്‍ ഇരിക്കും, ഇറങ്ങി നടന്നു ജോലി ചെയ്തു ജീവിച്ചു പറയിപ്പിക്കില്ല എന്നാണെങ്കില്‍ അങ്ങനെ പറയുന്നവര്‍ക്ക് എന്റെ നടുവിരല്‍ നമസ്‌കാരം.

 നിങ്ങള്‍ക്ക് അഭിമാനിക്കാം

നിങ്ങള്‍ക്ക് അഭിമാനിക്കാം

ഇങ്ങനെ സംസാരിക്കാന്‍ ആര്‍ക്കെങ്കിലും ധൈര്യം വരുമ്പോള്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം, നിങ്ങളാണ് അവന്റെ ധൈര്യം.

പ്രതികരണ ശേഷി ഉള്ള സമൂഹം തന്നെ ആണ് നമുക്കു വേണ്ടത്. അത് സ്ത്രീ ആയാല്‍ ഫെമിനിച്ചി പുരുഷന്‍ ആയാല്‍ അവന്‍ സൂപ്പര്‍ ഹീറോ.
നിയമങ്ങളും നമ്മളും ചിന്താഗതികളും ഇനിയും മാറിയില്ലെങ്കില്‍ നിയമം വീണ്ടും കൈയിലെടുക്കപ്പെടുമ്പോള്‍ മോശമായിപ്പോയി എന്ന് പറയാന്‍ നിക്കരുത്.

3 സ്ത്രീകള്‍ 10 മിനുട്ടില്‍ തകര്‍ത്തു എല്ലാം; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി മുരളി തുമ്മാരുകുടി3 സ്ത്രീകള്‍ 10 മിനുട്ടില്‍ തകര്‍ത്തു എല്ലാം; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി മുരളി തുമ്മാരുകുടി

English summary
Actor Hemanth Menon response about Bhagyalakshmi Youtuber attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X