ഒടുവില്‍ ഇടവേള ബാബുവും; കുടുക്കുന്ന ചോദ്യങ്ങള്‍, പോലീസ് വല വീശി!! പ്രമുഖ താരങ്ങളിലേക്ക്
താര സംഘടനയായ അമ്മയുടെ ഭാരവാഹി കൂടിയാണ് ഇടവേള ബാബു. സിനിമാ താരങ്ങളുടെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇടപെടാറുണ്ട്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ഇടവേള ബാബുവിനെ പോലീസ് ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യല്‍. സിനിമാ മേഖലയിലെ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന വ്യക്തിയാണ് ഇടവേള ബാബു. അതുകൊണ്ട് തന്നെ ഇദ്ദേഹത്തെ ചോദ്യം ചെയ്താല്‍ നിര്‍ണയാക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
താര സംഘടനയായ അമ്മയുടെ ഭാരവാഹി കൂടിയാണ് ഇടവേള ബാബു. സിനിമാ താരങ്ങളുടെ എല്ലാ കാര്യങ്ങളിലും അദ്ദേഹം ഇടപെടാറുണ്ട്. ഈ പശ്ചാത്തലത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ എന്തെങ്കിലും പ്രധാന വിവരം ബാബുവിനെ ചോദ്യം ചെയ്താല്‍ കിട്ടുമെന്നാണ് പോലീസ് കരുതുന്നത്. മറ്റു ചില കാര്യങ്ങളും പോലീസ് ലക്ഷ്യമിടുന്നുണ്ടെന്നാണ് വിവരം.

പോലീസ് വിളിപ്പിച്ചു
ശനിയാഴ്ച ഉച്ചയോടെയാണ് ഇടവേള ബാബു ആലുവ പോലീസ് ക്ലബ്ബിലെത്തിയത്. ചോദ്യം ചെയ്യുന്നതിന് ഹാജരാകണമെന്ന് ഇദ്ദേഹത്തോട് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

നിര്‍ണായക ചോദ്യം
ആക്രമിക്കപ്പെട്ട നടിയും കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപും തമ്മില്‍ ഒരു ഷോക്കിടെ ദേഷ്യപ്പെട്ടു സംസാരിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ എന്തെങ്കിലും വിവരങ്ങള്‍ അറിയുമോ എന്നറിയാനാണ് ബാബുവിനെ വിളിപ്പിച്ചിരിക്കുന്നത്.

ഇനി ഇവരെ കൂടി
കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. നടനും എംഎല്‍എയുമായ മുകേഷ്, കാവ്യാമാധവന്‍, കാവ്യയുടെ അമ്മ ശ്യാമള, റിമി ടോമി എന്നിവരെ ഉടന്‍ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം.

നിര്‍ണായക വിവരം കിട്ടി
സുനിയെ ചോദ്യം ചെയ്തതില്‍ നിന്നു പോലീസിന് നിര്‍ണായകമായ ചില വിവരങ്ങള്‍ ലഭിച്ചിരുന്നു. സുനി പറഞ്ഞ പേരുകളാണ് പോലീസ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. എല്ലാവരെയും വീണ്ടും വിളിപ്പിക്കുന്ന പോലീസ് അന്വേഷണത്തിന്റെ അന്ത്യത്തിലേക്ക് കടക്കുന്നുവെന്നാണ് കരുതുന്നത്.

സുനി കാവ്യയുടെ ഡ്രൈവര്‍
കാവ്യാ മാധവന്റെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്നാണ് സുനി പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ സുനിയെ അറിയില്ലെന്നാണ് കാവ്യ പോലീസിനോട് പറഞ്ഞത്. മൊഴികളിലെ ഈ വൈരുദ്ധ്യം കേസില്‍ വഴിത്തിരിവാകും. ഈ പശ്ചാത്തലത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

അപ്പുണ്ണി നിലപാട് മാറ്റി
ഇന്ന് പോലീസിന് മുമ്പില്‍ ഹാജരാകുമെന്ന് കരുതിയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നിലപാട് മാറ്റിയിട്ടുണ്ട്. പോലീസിന്റെ നോട്ടീസ് ലഭിക്കാത്തതിനാല്‍ ഹാജരാകില്ലെന്നാണ് അപ്പുണ്ണിയുടെ അഭിഭാഷകന്‍ അറിയിച്ചത്.

കോടതി തള്ളി
നിലവില്‍ ഒളിവില്‍ കഴിയുന്ന അപ്പുണ്ണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഇടവേള ബാബുവിന് എല്ലാം
അതേസമയം, ഇടവേള ബാബുവിനെ ചോദ്യംചെയ്യുന്നത് വഴി കൂടുതല്‍ താരങ്ങളിലേക്ക് അന്വേഷണം നീളുമെന്നനാണ് സൂചന. കാരണം സിനിമാ മേഖലയിലെ ഓരോ കാര്യങ്ങളും അറിയുന്ന വ്യക്തിയാണ് ഇടവേള ബാബു. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും പോലീസ് ചോദിച്ചറിയും.

അമ്മയുടെ താര നിശ
അമ്മയുടെ താര നിശയുമായി ബന്ധപ്പെട്ട് ഒരു ഹോട്ടലില്‍ നടന്ന പരിപാടിക്കിടെ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചാണ് ഇടവേള ബാബുവിനോട് കൂടുതല്‍ ചോദിക്കുക. മുതിര്‍ന്ന താരങ്ങള്‍ ഇടപെട്ടാണ് അന്ന് തര്‍ക്കം പരിഹരിച്ചത്.

സുനിയെ കണ്ടിട്ടുണ്ടോ?
പള്‍സര്‍ സുനി നിരവധി സിനിമാ ലൊക്കേഷനുകളില്‍ ഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്നു. ഇതുസംബന്ധിച്ചും ഇടവേള ബാബുവിനോട് ചോദിക്കും. ബാബുവില്‍ നിന്നുള്ള വിവരങ്ങള്‍ അന്വേഷണം കൂടുതല്‍ താരങ്ങളിലേക്ക് നീളുന്നതിന് കാരണമാകുമെന്നാണ് കരുതുന്നത്.

അമ്മക്കെന്തു പറ്റി
മുമ്പും നടിമാര്‍ ആക്രമിക്കപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ സമയങ്ങളിലെല്ലാം അമ്മ കാര്യമായി ഇടപെട്ടിരുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് പോലീസ് ചോദിച്ചറിയും. അമ്മയുടെ ഈ നിസ്സംഗത പോലീസ് സംശയത്തോടെയാണ് കാണുന്നത്.












Click it and Unblock the Notifications