കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിലേക്ക് സിനിമാ താരങ്ങൾ ഒഴുകുന്നു; രമേശ് പിഷാരടിക്ക് പിന്നാലെ ഇടവേള ബാബുവും പാർട്ടിയിലേക്ക്

Google Oneindia Malayalam News

തിരുവനന്തപുരം; വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ മണ്ഡലങ്ങളിലെ വോട്ട് കണക്കുകൾ പരിശോധിച്ചാൽ 2016 ലേതിനേക്കാൾ 10 മണ്ഡലങ്ങളിൽ എൽഡിഎഫിനാണ് മുന്നേറ്റം. ഈ സാഹചര്യത്തിൽ എന്തുവിലകൊടുത്തും പിണറായി സർക്കാരിന് അധികാര തുടർച്ചയ്ക്ക് തടയിടാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.

കൂടുതൽ പ്രമുഖരേയും സിനിമാ താരങ്ങളേയും പാർട്ടിയിൽ എത്തിച്ച് തിരഞ്ഞെടുപ്പിനെ നേരിടാണ് നേതൃത്വത്തിന്റെ നീക്കം. രമേഷ് പിഷാരടിയാണ് ഒടുവിലായി കോൺഗ്രസിലേക്ക് ചേർന്നിരിക്കുന്നത്. ഉടൻ തന്നെ നടനും താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവും കോൺഗ്രസിൽ ചേരുമെന്നാണ് റിപ്പോർട്ട്. വിശദാംശങ്ങളിലേക്ക്

കര്‍ഷക പ്രക്ഷോഭം, ഇന്നത്തെ ചിത്രങ്ങള്‍

അധികാരത്തിലേറാൻ

അധികാരത്തിലേറാൻ

നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്ത് വില കൊടുത്തും കേരളത്തില്‍ അധികാരത്തില്‍ എത്തുമെന്ന വാശിയിലാണ് കോണ്‍ഗ്രസ്.വിജയ സാധ്യത പരിഗണിച്ച് പൊതുസമ്മതരായ പ്രമുഖരെ അടക്കം കളത്തിലിറക്കി തിരഞ്ഞെടുപ്പിനെ നേരിടാണ് ഹൈക്കമാന്റ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിനിമാ താരങ്ങളെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് ആരംഭിച്ചിരിക്കുന്നത്.

 സ്ഥാനാർത്ഥിയായേക്കും

സ്ഥാനാർത്ഥിയായേക്കും

കോൺഗ്രസ് സഹയാത്രികനായ നടൻ ധർമ്മജൻ ബോൾഗാട്ടിയെ ഇക്കുറി നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. കോഴിക്കോട് ബാലുശേരി മണ്ഡലത്തിൽ ധർമജൻ സ്ഥാനാർത്ഥിയായേക്കുമെന്നാണ് വിവരം. മത്സരിക്കാനുള്ള താത്പര്യം ധർമജനും പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.

അംഗത്വം സ്വീകരിക്കും

അംഗത്വം സ്വീകരിക്കും

ഇതിന് പിന്നാലെയാണ് ധർമജന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനും അവതാരകനുമായ രമേശ് പിഷാരടി കോൺഗ്രസിലേക്കെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് ഐശ്വര്യ കേരള യാത്രയിൽ പിഷാരഡി പങ്കെടുക്കും. പരിപാടിയിൽ വെച്ച് നടൻ കോൺഗ്രസ് അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് വിവരം.

ഇടവേള ബാബുവും

ഇടവേള ബാബുവും

ഇത് കൂടെതെ നടൻ ഇടവേള ബാബുവും കോൺഗ്രസിൽ ചേരും. ഹരിപ്പാട് ഐശ്വര്യ യാത്രയിൽ ഇടവേള ബാബു പങ്കെടുക്കും. നേരത്തേ തന്നെ ഇടവേള ബാബു കോൺഗ്രസിൽ ചേരുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. വയനാട് എംപിയും കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയെ ഇടവേള ബാബു സന്ദർശിച്ചിരുന്നു.

രാഹുലിനെ സന്ദർശിച്ചു

രാഹുലിനെ സന്ദർശിച്ചു

ഒക്ടോബറുൽ മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിന് രാഹുൽ ഗാന്ധി എത്തിയപ്പോഴായിരുന്നു ഇടവേള ബാബു അദ്ദേഹത്തെ സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എ ഐ സി സി ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ സി വേണുഗോപാലും ഇടവേള ബാബുവുമായി രാഹുൽ കൂടിക്കാഴ്ച നടത്തിയ സമയത്ത് ഉണ്ടായിരുന്നു.

സ്ഥാനാർത്ഥിയായേക്കുമെന്ന്

സ്ഥാനാർത്ഥിയായേക്കുമെന്ന്

ഇതോടെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടവേള ബാബു കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും എന്നുള്ള അഭ്യൂഹങ്ങളും ശക്തമായത്. എന്നാൽ അന്നത്തെ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ യാതൊരു രാഷ്ട്രീയ ലക്ഷ്യങ്ങളും ഇല്ലെന്നും താരസംഘടനയുടെ സാമൂഹ്യക്ഷേമ പദ്ധതിയായ അക്ഷരവീട് പദ്ധതി ഗുണഭോക്താവിന് കൈമാറുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്.

നേരത്തേ കോൺഗ്രസ് പ്രവർത്തകൻ

നേരത്തേ കോൺഗ്രസ് പ്രവർത്തകൻ

അതേസമയം കോൺഗ്രസിലേക്കെന്ന വാർത്തയിൽ പ്രതികരണവുമായി ഇടവേള ബാബു രംഗത്തെത്തി. താൻ നേരത്തേ കോൺഗ്രസുകാരൻ ആയിരുന്നുവെന്നും കെഎസ്യു പ്രവർത്തനത്തിലൂടെയാണ് താൻ കോൺഗ്രസിലേക്ക് എത്തിയതെന്നും ഇടവേള ബാബു പറഞ്ഞു. പുതുതായി കോണ്‍ഗ്രസിലേക്ക് വരുന്നത് അല്ലെന്നും ഇടവേള ബാബു പ്രതികരിച്ചു.

രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്, ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി ചർച്ച, ചുക്കാൻ പിടിച്ചത് യുവനേതാക്കൾരമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക്, ഉമ്മൻചാണ്ടിയും ചെന്നിത്തലയുമായി ചർച്ച, ചുക്കാൻ പിടിച്ചത് യുവനേതാക്കൾ

10 എയ്ഡഡ് സ്കൂളുകൾ സർക്കാർ ഏറ്റെടുക്കും; അടച്ചുപൂട്ടലല്ല ഏറ്റെടുക്കലാണ് നയമെന്ന് മുഖ്യമന്ത്രി10 എയ്ഡഡ് സ്കൂളുകൾ സർക്കാർ ഏറ്റെടുക്കും; അടച്ചുപൂട്ടലല്ല ഏറ്റെടുക്കലാണ് നയമെന്ന് മുഖ്യമന്ത്രി

നടി നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
actor idavela babu will also join congress soon , may contest in kerala assembly election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X