Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിനയം നോക്കിയല്ല, ആളുകളുടെ സൈസ് നോക്കിയാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഇന്ദ്രന്‍സ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനെതിരെ പ്രശസ്ത താരം ഇന്ദ്രന്‍സും പ്രതികരിക്കുന്നു. സര്‍ക്കാര്‍ എന്തിനാണ് അവാര്‍ഡ് കൊടുക്കുന്നതെന്ന് ഇന്ദ്രന്‍സിനും അറിയില്ല. അഭിനയം നോക്കിയല്ല അവാര്‍ഡ് നല്‍കുന്നതെന്ന് ഇന്ദ്രന്‍സ് തുറന്നടിക്കുന്നു. ശരീരത്തിന്റെ വലുപ്പം നോക്കിയാണ് അവാര്‍ഡുകള്‍ നല്‍കുന്നതെന്നും ഇന്ദ്രന്‍സ് കുറ്റപ്പെടുത്തുന്നു.

നല്ല നിറവും സൈസും ഉണ്ടെങ്കിലേ അവാര്‍ഡ് കിട്ടൂ എന്ന സ്ഥിതിയാണുള്ളത്. മാഗസിനിലൊന്നും കവര്‍ പേജിലൊന്നും ഞാന്‍ വന്നിട്ടില്ല. അതുകൊണ്ടു തന്നെ മികച്ച നടനായി തിരഞ്ഞെടുക്കുമെന്നുള്ള പ്രതീക്ഷയും ഇല്ലായിരുന്നു. മികച്ച നടനുള്ള പുരസ്കാര പട്ടികയില്‍ അവസാനനിമിഷം വരെ ഇന്ദ്രന്‍സിന്റെ പേരും ഉണ്ടായിരുന്നു. അവാര്‍ഡ് കിട്ടാതെ പോയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇന്ദ്രന്‍സ് ഇങ്ങനെയാണ് പ്രതികരിച്ചത്.

indrans

വലിയ നടന്മാരുള്ളതു കൊണ്ട് അവാര്‍ഡ് കിട്ടുമെന്നതില്‍ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. നമ്മളെ മാര്‍ക്കറ്റ് ചെയ്യാന്‍ ആരുമില്ല. എങ്കിലും ജൂറി ചെയര്‍മാന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു, പരാതിയുമില്ലെന്ന് താരം പറഞ്ഞു. അവാര്‍ഡ് കിട്ടിയ എല്ലാ താരങ്ങള്‍ക്കും ഇന്ദ്രന്‍സ് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.

മലയാളത്തില്‍ സൗന്ദര്യവും ശരീര വലിപ്പവുമൊക്കെ നോക്കി പുരസ്‌കാരങ്ങള്‍ നല്‍കുന്നത് പതിവാണ്. മികച്ച അഭിനയം കാഴ്ചവെക്കുന്ന സലീംകുമാറിനെ പോലുള്ള നടന്മാര്‍ക്കും അവാര്‍ഡുകള്‍ കിട്ടാറില്ല. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ അത്തരം വേര്‍തിരിവില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല സിനിമകള്‍ അംഗീകരിക്കപ്പെടാതെ പോകരുതെന്നാണ് തനിക്ക് പറയാനുള്ളത്. പുരസ്‌കാരം ലഭിച്ചില്ലെങ്കിലും നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+