Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് കാലത്ത് തയ്യൽക്കാരനായി ഇന്ദ്രൻസ്, വീഡിയോ പങ്കുവെച്ച് ആരോഗ്യമന്ത്രി, കയ്യടിച്ച് കേരളം!

തിരുവനന്തപുരം: വ്യാപകമായി പടരുന്ന കൊവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് മാസ്‌ക്. കൊവിഡ് വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന് സ്രവങ്ങള്‍ മൂലമാണ് എന്നതിനാലാണ് മാസ്‌ക് വളരെ പ്രധാനപ്പെട്ടതാകുന്നത്. ആവശ്യക്കാരേറുന്നതിനാൽ മാസ്കിന് പലയിടത്തും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. മാസ്‌കിന്റെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി വഴികള്‍ തേടുന്നുണ്ട്.

Recommended Video

cmsvideo
    മാസ്‌കുകളണ്ടാക്കി ഞെട്ടിച്ച് ഇന്ദ്രന്‍സ് : Oneindia Malayalam

    പലയിടത്തും സന്നദ്ധ പ്രവര്‍ത്തകരും രാഷ്ട്രീയ-യുവജന സംഘടനകളുമടക്കം
    ആരോഗ്യ പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി മാസ്‌ക് നിര്‍മ്മിച്ച് നല്‍കുന്നുണ്ട്. വീട്ടില്‍ തയ്യല്‍ മെഷീന്‍ ഉണ്ടെങ്കില്‍ ആര്‍ക്കും നിര്‍മ്മിക്കാവുന്നതേ ഉളളൂ ഈ മാസ്‌ക്. അതെങ്ങനെ തയ്‌ച്ചെടുക്കാം എന്ന് പഠിപ്പിക്കുകയാണ് നടനായ ഇന്ദ്രന്‍സ്.

    പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തയ്യല്‍ യൂണിറ്റില്‍ മാസ്‌ക് നിര്‍മ്മാണം നടക്കുന്നുണ്ട്. ഇവിടെ എത്തിയാണ് കൊവിഡിനെ പ്രതിരോധിക്കാൻ എങ്ങനെ മാസ്‌കുണ്ടാക്കാം എന്ന് ഇന്ദ്രന്‍സ് കാണിച്ച് തരുന്നത്. സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജ ഇന്ദ്രന്‍സിന്റെ ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഫെയ്സ് മാസ്ക് എങ്ങനെ വീട്ടിൽ നിർമ്മിക്കാമെന്ന് ചലചിത്ര താരം ഇന്ദ്രൻസ് പരിചയപ്പെടുത്തുന്നു എന്ന കുറിപ്പിനൊപ്പമാണ് മന്ത്രി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ദ്രൻസിന്റെ ഈ മാസ്ക് നിർമ്മാണ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.

    Corona

    മികച്ച നടനുളള അന്താരാഷ്ട്ര പുരസ്‌ക്കാരങ്ങള്‍ അടക്കം നേടിയ ഇന്ദ്രന്‍സിന്റെ എളിമയെ സോഷ്യല്‍ മീഡിയ അഭിനന്ദിക്കുകയാണ്. സിനിമയിലെത്തുന്നതിന് മുന്‍പ് തയ്യല്‍ക്കാരനായി ജോലി ചെയ്തിരുന്നു ഇന്ദ്രന്‍സ്. അദ്ദേഹം സിനിമയില്‍ എത്തിയത് നടനായിട്ടായിരുന്നില്ല. മറിച്ച് വസ്ത്രാലങ്കാര രംഗത്ത് ആയിരുന്നു സിനിമയിലെ ഇന്ദ്രന്‍സിന്റെ തുടക്കം. അവിടെ നിന്നാണ് പിന്നീട് ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയത്.

    ആദ്യം ഹാസ്യവേഷങ്ങള്‍ മാത്രം ചെയ്തിരുന്ന ഇന്ദ്രന്‍സ് പിന്നീട് മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് കയ്യടി നേടി. ആളൊരുക്കത്തിലെ അഭിനയത്തിന് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുളള അന്താരാഷ്ട്ര പുരസ്‌ക്കാരവും സ്വന്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+