നടന് ഇന്നസെന്റ് ചാലക്കുടിയില്‍ മത്സരിക്കുന്നു
തിരുവനന്തപുരം: വെള്ളിത്തിരയില്‍ നിന്ന് നായകന്മാരെല്ലാം രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം മമ്മൂട്ടി കോട്ടയത്ത് മത്സരിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നു, ഇപ്പോള്‍ സുരേഷ് ഗോപിയും മോദിയുമായി കൂടിക്കാഴ്ചയൊക്കെ നടത്തി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. അപ്പോള്‍ പിന്നെ രാഷ്ട്രീയത്തില്‍ നിന്ന് വെള്ളിത്തിരയിലേക്കെത്തിയ ഇന്നസെന്റിന് എന്തുകൊണ്ട് ആയിക്കൂട.
ചാലക്കുടിയില്‍ ഇന്നസെന്റ് സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയേറി. ബുധനാഴ്ച സമാപിച്ച സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇന്നസെന്റിന്റെ പേരു പരിഗണിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യത്തെ നടനല്ല ഇന്നസെന്റ്. മലയാളത്തില്‍ സ്ഥാനാര്‍ത്ഥികളായ നടന്മാരെ കാണൂ.

ഇന്നസെന്റ്
രാഷ്ട്രീയത്തില്‍ നിന്ന് സിനിമയിലെത്തിയതാണ് ഇന്നസെന്റ്. ഈ തിരഞ്ഞെടുപ്പിന് മത്സരിക്കുന്നുവെങ്കില്‍ അത് ഇന്നസെന്റിന്റെ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവ് മാത്രമാണ്.

കെബി ഗണേഷ് കുമാര്‍
തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയ്ക്കുകയും മന്ത്രിയാകുകയും ചെയ്ത നടനാണ് കെ ബി ഗണേഷ് കുമാര്‍. അച്ഛന്റെ വഴിയെ നടന്ന ഗണേഷ് കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്

മുരളി
മുരളിയും ഒരു രാഷ്ട്രീയ നേതാവായിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന മുരളി 1999ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ചിരുന്നു. പക്ഷെ ജയിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായിരുന്ന വി എം സുധീരനാണ്.

ദേവന്
ദേവനാണ് മലയാള സിനിമയിലെ മറ്റൊരു രാഷ്ട്രീയക്കാരന്. കേരള പ്യൂപ്പ്ള്‍സ് പൊളിട്ടിക്കല്‍ പാര്‍ട്ടി എന്ന രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയായിരുന്നു ദേവന്

പ്രേം നസീര്‍
മലയാളത്തിന്റെ നിത്യഹരിത നായകന്റെയും പിന്നിട്ട വഴിയില്‍ രാഷ്ട്രീയമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് പ്രേം നസീര്‍ പ്രവര്‍ത്തിച്ചിരുന്നത്.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications