കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്‍ ഇന്നസെന്റ് ചാലക്കുടിയില്‍ മത്സരിക്കുന്നു

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: വെള്ളിത്തിരയില്‍ നിന്ന് നായകന്മാരെല്ലാം രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം മമ്മൂട്ടി കോട്ടയത്ത് മത്സരിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നു, ഇപ്പോള്‍ സുരേഷ് ഗോപിയും മോദിയുമായി കൂടിക്കാഴ്ചയൊക്കെ നടത്തി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നു. അപ്പോള്‍ പിന്നെ രാഷ്ട്രീയത്തില്‍ നിന്ന് വെള്ളിത്തിരയിലേക്കെത്തിയ ഇന്നസെന്റിന് എന്തുകൊണ്ട് ആയിക്കൂട.

ചാലക്കുടിയില്‍ ഇന്നസെന്റ് സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയേറി. ബുധനാഴ്ച സമാപിച്ച സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇന്നസെന്റിന്റെ പേരു പരിഗണിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യത്തെ നടനല്ല ഇന്നസെന്റ്. മലയാളത്തില്‍ സ്ഥാനാര്‍ത്ഥികളായ നടന്മാരെ കാണൂ.

ഇന്നസെന്റ്

ഇന്നസെന്റ്

രാഷ്ട്രീയത്തില്‍ നിന്ന് സിനിമയിലെത്തിയതാണ് ഇന്നസെന്റ്. ഈ തിരഞ്ഞെടുപ്പിന് മത്സരിക്കുന്നുവെങ്കില്‍ അത് ഇന്നസെന്റിന്റെ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചു വരവ് മാത്രമാണ്.

കെബി ഗണേഷ് കുമാര്‍

കെബി ഗണേഷ് കുമാര്‍

തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയ്ക്കുകയും മന്ത്രിയാകുകയും ചെയ്ത നടനാണ് കെ ബി ഗണേഷ് കുമാര്‍. അച്ഛന്റെ വഴിയെ നടന്ന ഗണേഷ് കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്

മുരളി

മുരളി

മുരളിയും ഒരു രാഷ്ട്രീയ നേതാവായിരുന്നു. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന മുരളി 1999ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ചിരുന്നു. പക്ഷെ ജയിച്ചത് കോണ്‍ഗ്രസ് പ്രതിനിധിയായിരുന്ന വി എം സുധീരനാണ്.

ദേവന്‍

ദേവന്‍

ദേവനാണ് മലയാള സിനിമയിലെ മറ്റൊരു രാഷ്ട്രീയക്കാരന്‍. കേരള പ്യൂപ്പ്ള്‍സ് പൊളിട്ടിക്കല്‍ പാര്‍ട്ടി എന്ന രാഷ്ട്രീയ കക്ഷിയുടെ പ്രതിനിധിയായിരുന്നു ദേവന്‍

പ്രേം നസീര്‍

പ്രേം നസീര്‍

മലയാളത്തിന്റെ നിത്യഹരിത നായകന്റെയും പിന്നിട്ട വഴിയില്‍ രാഷ്ട്രീയമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് വേണ്ടിയാണ് പ്രേം നസീര്‍ പ്രവര്‍ത്തിച്ചിരുന്നത്.

English summary
Actor Innocent as CPM Candidate in the following lok sabha election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X