നടൻ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ

നടനും മുൻ എം പിയുമായി ഇന്നസെന്റിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിൽ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് നടൻ തുടരുന്നത്.
രണ്ടാഴ്ച മുമ്പാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നില അതീവ ഗുരതരമാണെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിരുന്നതായും റിപ്പോർട്ടുകൾ വന്നു.
എന്നാൽ ഇപ്പോൾ ആരോഗ്യനില വീണ്ടും ഗുരുതരമായെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹമിപ്പോൾ വെന്റിലേറ്ററിലാണെന്നും റിപ്പോർട്ട് ഉണ്ട്. അർബുദത്തോട് പോരാടി ജീവിത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയാണ് ഇന്നസെന്റ്. കാൻസർ വന്നപ്പോൾ ഭയന്നോടനല്ല പകരം ചിരിച്ച് കൊണ്ട് സധൈര്യം അതിനോട് പോരാടുകയാണ് താൻ ചെയ്തതെന്ന് ഇന്നെസന്റ് പറഞ്ഞിട്ടുണ്ട്. തന്റെ കാൻസർ അനുഭവങ്ങൾ പറയുന്ന 'കാന്‍സര്‍ വാര്‍ഡിലെ ചിരി' എന്ന പുസ്തകവും ഇന്നസെന്റ് എഴുതിയിട്ടുണ്ട്.
ഇന്നസെന്റിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം കടുവയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' എന്നതാണ് ഇന്നസെന്റിന്റേതായി ഒടുവിലായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.












Click it and Unblock the Notifications