കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അപ്പത്തിനും മുട്ടക്കറിക്കും എ കെ ആന്റണിയെ പണയം വെച്ച ഉമ്മന്‍ചാണ്ടി;പഴയ കഥ ഓര്‍ത്തെടുത്ത് ഇന്നസെന്‍റ്

Google Oneindia Malayalam News

കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് പിന്നാലെ കേരള രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാതിരുന്ന ഉമ്മന്‍ചാണ്ടിയെ നാലര വര്‍ഷങ്ങള്‍ക്കിപ്പുറം യുഡിഎഫ് തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ചെയര്‍മാനായി കൊണ്ടു വന്നിരിക്കുകയാണ് യുഡിഎഫ്. ഇതോടെ ഉമ്മന്‍ചാണ്ടി വീണ്ടും കേരള രാഷ്ട്രീയത്തില്‍ കളം നിറയുകയാണ്. ഈ സാഹചര്യത്തില്‍ നിന്നുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട പഴയൊരു സംഭവം ഓര്‍ത്തെടുത്തുകൊണ്ട് നടനും മുന്‍ എംപിയുമായ ഇന്നസെന്‍റ് രംഗത്ത് എത്തുന്നത്. എ കെ ആന്റണിയെ പണയം വെച്ചയാളാണ് ഉമ്മന്‍ ചാണ്ടിയെന്നാണ് ഇന്നസെന്‍റ് അഭിപ്രായപ്പെടുന്നത്.

കുഞ്ഞൂഞ്ഞ് കഥകള്‍

കുഞ്ഞൂഞ്ഞ് കഥകള്‍

കോണ്‍ഗ്രസിന്‍റെ മുന്‍ മുഖ്യമന്ത്രിമാരായിരുന്നവര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവനേതാക്കള്‍ ആയിരുന്ന കാലത്തെ അനുഭവം ഉമ്മന്‍ചാണ്ടിയുടെ പുസ്തകമായ കുഞ്ഞൂഞ്ഞ് കഥകള്‍' എന്ന പുസ്തകത്തില്‍ വായിച്ചതും തന്റെ ജീവിതത്തിലുണ്ടായ സമാനമായ അനുഭവവുമാണ് ഉമ്മന്‍ചാണ്ടി പങ്കുവെക്കുന്നത്. മുന്‍മന്ത്രിയും ജെഡിഎസ് നേതാവുമായ ജോസ് തെറ്റയില്‍ എഴുതിയ സിനിമയും രാഷ്ട്രീയവും എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നസെന്‍റ് പറയുന്നു

ഇന്നസെന്‍റ് പറയുന്നു

ഏഴുകൊല്ലം മുന്‍പ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അദ്ദേഹത്തിന്‍റെ പുസ്തകമായ കുഞ്ഞൂഞ്ഞ് കഥകളു'ടെ പ്രകാശനത്തിന് തിരുവനന്തപുരത്ത് ചെല്ലാന്‍ എന്നോട് വരാന്‍ ആവശ്യപ്പെട്ടു. തിരുവന്തപുരം വരെ ചെല്ലാന്‍ കഴിയാത്തതുകൊണ്ട് വേറെ ആരെങ്കിലും നോക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ തന്നെ വേണമെന്ന് ഉമ്മന്‍ചാണ്ടി നിര്‍ബന്ധിക്കുകയായിരുന്നെന്നും ഇന്നസെന്‍റ് പറയുന്നു.

പുസ്തക പ്രകാശനം

പുസ്തക പ്രകാശനം


നേരമ്പോക്ക് ഒക്കെയുള്ള സംഭവങ്ങായതിനാല്‍ ഞാന്‍ തന്നെ വരണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. അങ്ങനെ പുസ്തക പ്രകാശത്തിനായി ഞാന്‍ തിരുവനന്തപുരത്ത് എത്തി. അതിന് മുമ്പ് പുസ്തകം ഒന്ന് എനിക്ക് അയച്ച് തരാന്‍ ആവശ്യപ്പെട്ടിരുന്നു. അവിടെ എത്തിയാല്‍ എന്തെങ്കിലും ഒക്കെ പറയട്ടെ, അങ്ങനെ പുസ്തകത്തിന്‍റെ കോപ്പി എനിക്ക് അയച്ച് തരികയും ഞാനത് വായിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍

കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍

ഉമ്മന്‍ചാണ്ടി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എ കെ ആന്റണിയെ കാത്തുനില്‍ക്കുന്ന ഒരു സംഭവം ആ പുസ്തകത്തില്‍ ഉണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഏതോ ഒരു ട്രെയിനില്‍ എകെ ആന്‍റണി വരും. അങ്ങനെ കുറെ കാത്ത് നിന്നതിന് ശേഷം വണ്ടി വരികയം അതില്‍ നിന്ന് എകെ ആന്‍റണി ഇറങ്ങിവരികയും ചെയ്തു. അങ്ങനെ ഇരുവരും സ്റ്റേഷനിലെ ഒരു ചായക്കടയില്‍ നിന്നും ചായകുടിക്കാന്‍ തീരുമാനിച്ചു.

ഉമ്മന്‍ചാണ്ടി സാര്‍

ഉമ്മന്‍ചാണ്ടി സാര്‍

അങ്ങനെയവര്‍ ചായകുടിക്കാനായിട്ട് അതിന്റെ അകത്ത് കയറി. ചായ കുടിച്ചോണ്ടിരുന്നപ്പോള്‍, അതെന്താ മുട്ടയോ. താറാമുട്ട. അപ്പോ താറാമുട്ട ഫ്രൈയും. അതെന്താ അപ്പം, അതും എടുത്തോളൂ എന്ന് പറഞ്ഞു. കഴിച്ച് കഴിഞ്ഞപ്പോള്‍ ഉമ്മന്‍ ചാണ്ടി സാര്‍ അദ്ദേഹത്തിന്റെ പോക്കറ്റില്‍ തപ്പി. നോക്കിയപ്പോള്‍ പൈസ തികയില്ല. ഇങ്ങനെ ആളുകള്‍ ചായകുടിക്കാന്‍ വിളിക്കുമ്പോള്‍ വളരെ സൂക്ഷിക്കണമെന്നും സരമായ ഭാഷയില്‍ ഇന്നസെന്‍റ് പറയുന്നു.

ആന്‍റണിയെ പണയം വെച്ചു

ആന്‍റണിയെ പണയം വെച്ചു

ചായകുടി കഴിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി ആന്റണിയോട് പറഞ്ഞു. ഇവിടെ ഇരിക്ക്. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നെ കാണാമെന്ന് പറഞ്ഞിരുന്നു. ഞാന്‍ ഒന്ന് കണ്ടിട്ട് വരാം. എന്നുപറഞ്ഞ് ഒരു പത്രമെടുത്ത് കൈയില്‍ കൊടുത്തു. കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കില്ലേ, വഴക്കിടാതിരിക്കാന്‍ വേണ്ടി. ആന്റണി ഇങ്ങനെ പത്രം വായിച്ചിരുന്നു. ഉമ്മന്‍ചാണ്ടി പുറത്തുപോയി പാര്‍ട്ടിക്കാരെയോ അല്ലാത്തെ ആരെയോ കണ്ടപ്പോള്‍ പണം വാങ്ങി ചായക്കടയില്‍ കൊടുത്തു. അപ്പോള്‍ അതുവരെ ആന്‍റണിയെ പണയം വെച്ചയാളാണ് ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.

തനിക്കുണ്ടായ അനുഭവം

തനിക്കുണ്ടായ അനുഭവം

വര്‍ഷങ്ങള്‍ക്ക് മുമ്പ് താനും ഇതേപോലെ ഭാര്യ ആലീസിന്‍റെ ബന്ധുവിനെ ബസ്റ്റാന്‍റില്‍ വെച്ച് കണ്ട ഒരു സംഭവവും ഇന്നസെന്‍റ് ഓര്‍ക്കുന്നു. ഞാന്‍ ഒരു ചായകുടിച്ചാലോ എന്ന് ചോദിച്ചു. ഇയാള്‍ ആകാം എന്ന് പറഞ്ഞു. ചായകുടിക്കാനായിട്ട് ബിസ്മില്ലാ ഹോട്ടലിലേക്ക് ഞാന്‍ വിളിച്ചുകൊണ്ടുപോയി. ചായ പറഞ്ഞ് ഞാന്‍ ഇങ്ങനെ ചില്ലുഗ്ലാസില്‍ നോക്കിയപ്പോ അപ്പവും മുട്ടയും കണ്ടു.

താറാമുട്ടയും അപ്പവും

താറാമുട്ടയും അപ്പവും

അയാള്‍ താറാമുട്ടയും അപ്പവും മേടിച്ച് കഴിച്ചു. എന്റെ കൈയില്‍ അതിനുള്ള പണമില്ലായിരുന്നു. പക്ഷെ ഞാന്‍ ഒരാളെ തേടി പിടിക്കാന്‍ പോയില്ല. അപ്പവും മുട്ടയും ചായകുടിയുമൊക്കെ കഴിഞ്ഞപ്പോള്‍ ആ ബോയിയുടെ അടുത്ത് ഇയാളുടെ അടുത്ത് നിന്ന് തന്നെ കാശു വാങ്ങിച്ചോളാന്‍ ഞാന്‍ കണ്ണുകൊണ്ട് കാണിച്ചു. ഇവര്‍ക്കൊക്കെ എന്താ താറാവ് മുട്ടയും അപ്പവും കാണുമ്പോള്‍ ഇത്ര പ്രാന്ത്? എന്നും ഇന്നസെന്‍റ് പുഞ്ചിരിയോടെ ചോദിക്കുന്നു.

ആലീസിനോട് പറഞ്ഞു

ആലീസിനോട് പറഞ്ഞു

അയാള്‍ തുക പറഞ്ഞപ്പോള്‍ അന്തോണിച്ചേട്ടന്‍ പോക്കറ്റില്‍ കൈയിട്ട് എന്നെ നോക്കി. ഞാനെടുത്ത് കൊടുക്കുമെന്ന് വിചാരിച്ച്. എന്റെ കൈയില്‍ ഇല്ല, രണ്ട് ചായക്കുള്ള പൈസയേ എന്റെ കൈയിലുള്ളൂ. ഞാനാ കടയില്‍ കടം പറയാന്‍ പോയില്ല. അങ്ങനെ അയാള്‍ ആ പൈസ എടുത്ത് കൊടുത്തു. കുറച്ച് കഴിഞ്ഞ് വീട്ടില്‍ വന്ന് ഞാനീ സംഭവം വീട്ടില്‍ വന്ന് ആലീസിനോട് പറഞ്ഞു.

ഇളയപ്പന്റെ മോന്‍

ഇളയപ്പന്റെ മോന്‍

ഇളയപ്പന്റെ മോന്‍ വന്ന് അപ്പവും മുട്ടയും കഴിച്ചിട്ട് പോയെന്നും ഞാനാണ് വിളിച്ചത് എന്നുമായിരുന്നു ഞാന്‍ പറഞ്ഞത്. അപ്പോള്‍ ആലീസ് പറഞ്ഞ് അങ്ങനെയുള്ള മര്യാദങ്ങളൊക്കെ വേണമെന്ന്. കാശ് എന്റെ കൈയില്‍ ഇല്ലാത്തതുകൊണ്ട് അയാളേക്കൊണ്ട് ഞാനങ്ങ് കൊടുപ്പിച്ചു എന്ന് പറഞ്ഞപ്പോള്‍ ആലീസ് ഇത് അവരുടെ വീട്ടില്‍ പോയി പറഞ്ഞു. ആലീസിന്റെ അപ്പന്‍ പറഞ്ഞു ഇത്ര ബുദ്ധിയില്ലാത്തവനായിപ്പോയോ ഇന്നസെന്റ്. എന്നാല്‍ അവര്‍ക്കറിയില്ലാലോ താറാമുട്ടയുടേയും അപ്പത്തിന്റേയും വില. എകെ ആന്‍റണി വരെ ചുറ്റിപോയിട്ടുണ്ട്. അതിലും വലുതാണോ ഈ അന്തോണിയെന്നും ഇന്നസെന്‍റ് ചോദിക്കുന്നു.

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

ബില്യൺ ഡോളർ നേടാം; അമേരിക്കൻ ലോട്ടറികളെക്കുറിച്ചറിയാം

English summary
Actor Innocent tells old story about AK Antony and Oommen Chandy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X