എന്റെ സുഹൃത്ത് വീണ്ടും പോയെന്ന് നടന്‍ ഇന്നസെന്റ്
കൊച്ചി: എന്തിനെയും അതിന്റേതായ നര്‍മ്മത്തിലെടുക്കുന്ന വ്യക്തിയാണ് പ്രശസ്ത നടനും എം.പിയുമായ ഇന്നസെന്റ്. അതുകൊണ്ടുതന്നെയാണ് ക്യാന്‍സര്‍ എന്ന മാരക രോഗത്തെ അദ്ദേഹം അതിജീവിച്ച് എല്ലാവര്‍ക്കും മാതൃക കാട്ടിയതും. എന്റെ സുഹൃത്ത് വീണ്ടും പോയെന്നാണ് ക്യാന്‍സറിനെ അദ്ദേഹം ഇപ്പോള്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
ക്യാന്‍സര്‍ രോഗത്തില്‍ നിന്നും ഇന്നസെന്റ് പൂര്‍ണമായി മുക്തനായി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആദ്യം ക്യാന്‍സര്‍ രോഗം മാറിയെന്ന് പറഞ്ഞ ഇന്നസെന്റിന് വീണ്ടും രോഗലക്ഷണം കാണിച്ചിരുന്നു. പിന്നീട് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം.

തന്റെ ക്യാന്‍സര്‍ സുഹൃത്ത് എന്നെ വിട്ട് പോയെന്ന് ഡോക്ടര്‍ അറിയിച്ചെന്നാണ് ഇന്നസെന്റ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ഇന്നസെന്റ് ഫേസ്ബുക്കിലൂടെ നന്ദിയും അറിയിച്ചിട്ടുണ്ട്.
പ്രീയമുളളവരെ എന്റെസുഹൃത്തായ CANCERരണ്ടാമതും വന്നു എന്നവിവരം ഞാൻ നിങ്ങളെഅറിയിച്ചിരുന്നുവല്ലോ.രണ്ടു ദിവസം മുൻപ്നടത്ത...
Posted by Innocent on Thursday, December 17, 2015
രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയില്‍ രോഗം പൂര്‍ണമായി മാറിയെന്ന് ദില്ലി എംയിസ് ഡോക്ടര്‍ ലളിത് കുമാരവും, ഡോ.ഗംഗാധരനും പറയുകയായിരുന്നു. ഇനിയുള്ള കാലം പഴയതുപോലെ ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടായിരിക്കുമെന്നും ഇന്നസെന്റ് അറിയിച്ചു.












Click it and Unblock the Notifications