എല്ലാം എനിക്ക് പറ്റിയ തെറ്റ്; തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതായിരുന്നു, തുറന്നുപറഞ്ഞ് ജഗദീഷ്
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് അബദ്ധമായിപ്പോയെന്ന് നടന് ജഗദീഷ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിട്ടാണ് ജഗദീഷ് ജനവിധി തേടിയിരുന്നത്. പരാജയമായിരുന്നു ഫലം.
രാഷ്ട്രീയ പ്രവര്‍ത്തനം തനിക്ക് പറ്റിയ പണിയല്ലെന്ന് ജഗദീഷ് വ്യക്തമാക്കി. മുംബൈ ഷണ്മുഖാനന്ദ ഹാളില്‍ നടന്ന പൊതുപരിപാടിയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന് ജഗദീഷ്.

രാഷ്ട്രീയ പ്രവര്‍ത്തനം ഒരു പാര്‍ട്ട് ടൈം ജോലിയായി കാണാനാകില്ല. അതുകൊണ്ട് തന്നെ എനിക്ക് പറ്റിയ പണിയുമല്ലത്. രാഷ്ട്രീയ പ്രവര്ത്തകന് സാമൂഹിക പ്രതിബദ്ധത ആവശ്യമാണ്. 24 മണിക്കൂറും ജനസേവകനായിരിക്കണമെന്നും ജഗദീഷ് പറഞ്ഞു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ജഗദീഷ് പത്തനാപുരം മണ്ഡലത്തില്‍ മല്‍സരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ഥി ആയപ്പോള്‍ എല്‍ഡിഎഫ് പിന്തുണ കേരളാ കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാറിനായിരുന്നു. സിറ്റിങ് എംഎല്‍എ ആയ ഗണേഷ് കുമാര്‍ തന്നെ വിജയിക്കുകയും ചെയ്തു.
ജഗദീഷും ഗണേഷ് കുമാറും പ്രധാന മുന്നണികള്‍ക്ക് വേണ്ടി കച്ചകെട്ടിയപ്പോള്‍ നടന് ഭീമന് രഘു ബിജെപി സ്ഥാനാര്‍ഥിയായി. താരമണ്ഡലമായതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥലവും പത്തനാപുരമായിരുന്നു.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications