കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം എനിക്ക് പറ്റിയ തെറ്റ്; തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതായിരുന്നു, തുറന്നുപറഞ്ഞ് ജഗദീഷ്

  • By Ashif
Google Oneindia Malayalam News

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത് അബദ്ധമായിപ്പോയെന്ന് നടന്‍ ജഗദീഷ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിട്ടാണ് ജഗദീഷ് ജനവിധി തേടിയിരുന്നത്. പരാജയമായിരുന്നു ഫലം.

രാഷ്ട്രീയ പ്രവര്‍ത്തനം തനിക്ക് പറ്റിയ പണിയല്ലെന്ന് ജഗദീഷ് വ്യക്തമാക്കി. മുംബൈ ഷണ്‍മുഖാനന്ദ ഹാളില്‍ നടന്ന പൊതുപരിപാടിയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടന്‍ ജഗദീഷ്.

jagadeesh

രാഷ്ട്രീയ പ്രവര്‍ത്തനം ഒരു പാര്‍ട്ട് ടൈം ജോലിയായി കാണാനാകില്ല. അതുകൊണ്ട് തന്നെ എനിക്ക് പറ്റിയ പണിയുമല്ലത്. രാഷ്ട്രീയ പ്രവര്‍ത്തകന് സാമൂഹിക പ്രതിബദ്ധത ആവശ്യമാണ്. 24 മണിക്കൂറും ജനസേവകനായിരിക്കണമെന്നും ജഗദീഷ് പറഞ്ഞു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ജഗദീഷ് പത്തനാപുരം മണ്ഡലത്തില്‍ മല്‍സരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അദ്ദേഹം യുഡിഎഫ് സ്ഥാനാര്‍ഥി ആയപ്പോള്‍ എല്‍ഡിഎഫ് പിന്തുണ കേരളാ കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാറിനായിരുന്നു. സിറ്റിങ് എംഎല്‍എ ആയ ഗണേഷ് കുമാര്‍ തന്നെ വിജയിക്കുകയും ചെയ്തു.

ജഗദീഷും ഗണേഷ് കുമാറും പ്രധാന മുന്നണികള്‍ക്ക് വേണ്ടി കച്ചകെട്ടിയപ്പോള്‍ നടന്‍ ഭീമന്‍ രഘു ബിജെപി സ്ഥാനാര്‍ഥിയായി. താരമണ്ഡലമായതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥലവും പത്തനാപുരമായിരുന്നു.

English summary
Actor Jagadeesh About his Election Contest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X