ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജഗദീഷ്, കേട്ടാല്‍ തൊലിയുരിയുന്ന ആരോപണം
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചൂടില്‍ സിനിമാ താരങ്ങള്‍ തമ്മില്‍ കൊമ്പുക്കോര്‍ക്കുന്നു. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് ജഗദീഷ് രംഗത്തെത്തിയിരിക്കുന്നത്. ഗണേഷ് കുമാര്‍ സരിത എസ് നായര്‍ ബന്ധത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയായിരുന്നു ജഗദീഷ്. സ്ഥാനാര്‍ത്ഥിയായി പരിഗണിച്ച ശേഷം പത്തനാപുരത്ത് യുഡി എഫ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു ആരോപണം.
ഗണേഷ് കുമാര്‍ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ഇപ്പോള്‍ വഴിവിട്ട ജീവിതം നയിക്കുന്ന അദ്ദേഹവുമായി തനിക്ക് സഹകരിക്കാനാവില്ലെന്നും ജഗദീഷ് പറഞ്ഞു. താരത്തിന്റെ വഴിവിട്ട ജീവിതം എന്താണെന്ന് ജഗദീഷ് വ്യക്തമാക്കുന്നതിങ്ങനെ...

സുഹൃത്ത്
ഗണേഷ് കുമാര്‍ ഒരു കാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ വഴിവിട്ട ജീവിതം നയിക്കുന്ന അദ്ദേഹവുമായി സഹകരിക്കാനാവില്ലെന്നും നടന്‍ ജഗദീഷ് വ്യക്തമാക്കുന്നു.

രൂക്ഷ വിമര്‍ശനം
പത്തനാപുരത്ത് യുഡി എഫ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിലാണ് ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്.

സരിതയുടെ കത്തിന് പിന്നില്‍
സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ പുറത്തു വിടുന്ന കത്തിന് പിന്നില്‍ ഗണേഷ് കുമാറാണെന്ന് ജഗദീഷ് പറഞ്ഞു.

സ്‌ഫോടക വസ്തു
സരിതയെ ഗണേഷ് കുമാര്‍ സ്‌ഫോടക വസ്തുവായി ഉപയോഗിക്കുകയാണെന്നും ജഗദീഷ് ആരോപിച്ചു. ഈ സ്‌ഫോടക വസ്തു ഓരോ ദിവസവും ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ജഗദീഷ് പറഞ്ഞു.

കത്തെഴുതുന്നത്
സരിതയ്ക്ക് വേണ്ടി കത്തെഴുതി കൊടുക്കുന്നത് ഗണേഷ് കുമാറാണെന്നും ജഗദീഷ് പറഞ്ഞു.
വീഡിയോ
ജഗദീഷ് പത്തനാപുരത്ത് പ്രചാരണം നടത്തി ഗണേഷ് കുമാറിനെ വിമർശിക്കുന്ന വീഡിയോ.












Click it and Unblock the Notifications