കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് പറഞ്ഞത് കള്ളം? തുറന്നടിച്ച് ജഗദീഷ്, അവസാന വാക്ക് ഇതാണ്... ആ വിഷയം അവസാനിച്ചിരിക്കുന്നു

Google Oneindia Malayalam News

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദത്തിന് തിരശ്ശീലയിട്ട് ജഗദീഷ്. ദിലീപിന്റെ വിശദീകരണ കുറിപ്പ് ജഗദീഷ് തള്ളി. അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് തന്നെയാണെന്ന് ജഗദീഷ് വ്യക്തമാക്കി. മറിച്ചുള്ള വാദങ്ങളൊന്നും ശരിയല്ല.

ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദം സിദ്ദീഖ് വാര്‍ത്താസമ്മേളനത്തില്‍ പരസ്യപ്പെടുത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. സിദ്ദീഖിനെ തള്ളി മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെ ദിലീപ് നേരിട്ട് രംഗത്തെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് ജഗദീഷ് വിഷയത്തില്‍ ഇനി ചര്‍ച്ചയില്ലെന്ന് വ്യക്തമാക്കി ദിലീപിനെ തള്ളി പ്രതികരിച്ചത്. വിശദാംശങ്ങള്‍ ഇങ്ങനെ....

വിവാദത്തിന് തുടക്കം ഇങ്ങനെ

വിവാദത്തിന് തുടക്കം ഇങ്ങനെ

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘടനയില്‍ തുടരാന്‍ അനുവദിക്കരുതെന്ന് കാണിച്ച് വനിതാ താരങ്ങള്‍ രംഗത്തെത്തി. അവര്‍ അമ്മ ഭാരവാഹികള്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്നും ദിലീപ് സംഘടനയില്‍ തുടരുന്നത് വിവാദമായിരുന്നു.

ഭിന്ന സ്വരങ്ങള്‍

ഭിന്ന സ്വരങ്ങള്‍

അതിനിടെയാണ് ജഗദീഷ് അമ്മയ്ക്ക് വേണ്ടി പ്രസ്താവന ഇറക്കിയത്. വനിതാ താരങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും ചര്‍ച്ച നടത്താമെന്നും ഉടന്‍ എക്‌സിക്യുട്ടീവ് ചേരാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ജഗദീഷ് വ്യക്തമാക്കി. എന്നാല്‍ നടിമാരെ കടന്നാക്രമിച്ച് സിദ്ദീഖും കെപിഎസി ലളിതയും രംഗത്തുവന്നു. ദിലീപ് സംഘടനയില്‍ നിന്ന് രാജിവച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.

 സിദ്ദീഖിനെ തിരുത്തി മോഹന്‍ലാല്‍

സിദ്ദീഖിനെ തിരുത്തി മോഹന്‍ലാല്‍

ദിലീപ് സ്വമനസാലെ രാജിവച്ചുവെന്ന തരത്തിലാണ് സിദ്ദീഖ് പ്രതികരിച്ചത്. നേരത്തെ ജഗദീഷ് ഇറക്കിയ വാര്‍ത്താ കുറിപ്പിലെ പരാമര്‍ശങ്ങള്‍ അദ്ദേഹം ചോദ്യം ചെയ്യുകയുമുണ്ടായി. പിന്നീട് സംഘടന എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നു. ദിലീപിനോട് സംഘടന രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് യോഗ ശേഷം പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞത്.

 ദിലീപ് നേരിട്ടെത്തി

ദിലീപ് നേരിട്ടെത്തി

ഇതോടെ വിഷയത്തില്‍ ചര്‍ച്ച അവസാനിച്ചുവെന്ന് കരുതിയതായിരുന്നു. എന്നാല്‍ ദിലീപ് നേരിട്ട് പരസ്യപ്രതികരണവുമായി രംഗത്തെത്തി. രാജി വയ്പ്പിച്ചതല്ലെന്നും സംഘടനയില്‍ പ്രശ്‌നമുണ്ടാകരുതെന്ന് കരുതി സ്വന്തം ഇഷ്ടപ്രകാരം രാജിവച്ചതാണെന്നും ദിലീപ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ടതിന് ശേഷം സംഘടനയിലുണ്ടായ കാര്യങ്ങള്‍ അദ്ദേഹം ഓര്‍മിപ്പിക്കുകയും ചെയ്തു.

 മോഹന്‍ലാല്‍ പറഞ്ഞതാണ് ശരി

മോഹന്‍ലാല്‍ പറഞ്ഞതാണ് ശരി

എന്നാല്‍ മോഹന്‍ വാദത്തെ തള്ളിയാണ് ദിലീപ് രംഗത്തുവന്നത്. അമ്മ ആവശ്യപ്പെട്ടത് പ്രകാരമാണ് ദിലീപ് രാജിവച്ചതെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ തന്നെ ആരും രാജിവയ്പ്പിച്ചതല്ലെന്നും സ്വമേധയാ രാജിവച്ചതാണെന്നുമാണ് ദിലീപ് പറഞ്ഞത്. കഴിഞ്ഞദിവസം ജഗദീഷ് വിശദീകരണവുമായി രംഗത്തെത്തി. മോഹന്‍ലാല്‍ പറഞ്ഞതാണ് ശരിയെന്ന് അദ്ദേഹം പറയുന്നു.

ജഗദീഷ് പറയുന്നു

ജഗദീഷ് പറയുന്നു

അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കിയത് തന്നെയാണ്. മോഹന്‍ലാല്‍ പറഞ്ഞതാണ് സത്യം. മറിച്ചുള്ള കാര്യങ്ങളൊന്നും ശരിയല്ല. കുറ്റാരോപിതനായ നടനില്‍ നിന്നും പ്രസിഡന്റ് രാജി ആവശ്യപ്പെട്ടു. അതുപ്രകാരം നടന്‍ രാജി സമര്‍പ്പിച്ചു. ആരോപണ വിധേയനായ നടനെ അമ്മ പുറത്താക്കുകയാണ് ചെയ്തതെന്നും ഇനി ഈ വിഷയത്തില്‍ ചര്‍ച്ചയില്ലെന്നും ജഗദീഷ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 ചേരിതിരിവിന്റെ സൂചനയോ

ചേരിതിരിവിന്റെ സൂചനയോ

അമ്മയുടെ വക്താവും ട്രഷററുമാണ് ജഗദീഷ്. ദിലീപിന്റെ വാദം തള്ളിയാണ് ജഗദീഷ് രംഗത്തുവന്നിരിക്കുന്നത്. ഇപ്പോള്‍ ആര് പറഞ്ഞതാണ് സത്യം എന്ന ചോദ്യം ബാക്കിയാണ്. മോഹന്‍ലാലും ജഗദീഷും ഒരേ കാര്യമാണ് പറയുന്നത്. എന്നാല്‍ ദിലീപും സിദ്ദീഖും മറിച്ചുള്ള കാര്യമാണ് വിശദീകരിച്ചത്. ജഗദീഷ് ചര്‍ച്ച മതിയാക്കുകയാണെന്ന് പറയുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ സംഭവം വീണ്ടും വിവാദമാകാനാണ് സാധ്യത.

മനപ്പൂര്‍വം പ്രശ്‌നം സൃഷ്ടിക്കുന്നു

മനപ്പൂര്‍വം പ്രശ്‌നം സൃഷ്ടിക്കുന്നു

ദിലീപ് അമ്മയോട് കാണിച്ച കൂറ് വ്യക്തമാക്കുന്നതായിരുന്നു അടുത്തിടെ അദ്ദേഹം പുറത്തുവിട്ട രാജികത്തിലെ വിശദീകരണം. ഇതുവരെ സംഘടനയുടെ ചട്ടക്കൂടില്‍ നിന്നു കൊണ്ട് മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഇനിയും അങ്ങനെ തന്നെയാകും. എന്നാല്‍ ചിലര്‍ വിവാദം മനപ്പൂര്‍വം സൃഷ്ടിക്കുകയാണ്. അമ്മ നിലനില്‍ക്കേണ്ടതുണ്ട്. ഒരുപാട് വ്യക്തികളുടെ ആശ്രയമാണ് സംഘടന. ഇതുവരെ താന്‍ അമ്മയില്‍ അംഗമാണ്. നിലവിലെ വിവാദം അവസാനിപ്പിക്കാന്‍ താന്‍ രാജിവയ്ക്കുകയാണെന്നും കത്തിന്റെ അവസാന ഭാഗത്ത് വിശദമാക്കുന്നു.

മന്ത്രിയും ഒരുവേള

മന്ത്രിയും ഒരുവേള

വിവാദത്തില്‍ ഒരുവേള മന്ത്രി ബാലനും ഇടപെട്ടിരുന്നു. ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് അധ്യക്ഷന്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് മന്ത്രി ബാലന്‍ ആദ്യം പറഞ്ഞത്. മൂന്ന് ആവശ്യങ്ങളാണ് മോഹന്‍ലാലിനോട് ഉന്നയിച്ചത്. അതില്‍ രണ്ടെണ്ണത്തില്‍ നടപടി അദ്ദേഹം സ്വീകരിച്ചിട്ടുണ്ടെന്നും മോഹന്‍ലാലിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയത്തോടെ കാണരുതെന്നും മന്ത്രി ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് അദ്ദേഹം പ്രസ്താവന തിരുത്തി. പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം വിശദമാക്കി.

പൂര്‍ണ പിന്തുണ നല്‍കും

പൂര്‍ണ പിന്തുണ നല്‍കും

അമ്മയില്‍ പരാതികള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കണം, ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കണം. തുടങ്ങിയ കാര്യങ്ങളാണ് മന്ത്രി മോഹന്‍ലാലിനോട് ആവശ്യപ്പെട്ടതത്രെ. ചര്‍ച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്ന് മന്ത്രി പിന്നീട് പറഞ്ഞു. പത്മപ്രിയ ഹൈക്കോടതിയില്‍ നല്‍കിയ കേസിന് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് മന്ത്രി ബാലന്‍ വ്യക്തമാക്കി.

ഇരയേയും അമ്മയേയും വേര്‍തിരിക്കില്ല

ഇരയേയും അമ്മയേയും വേര്‍തിരിക്കില്ല

നടി ആക്രമിക്കപ്പെട്ട കേസ് നല്ല രീതിയില് വാദിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. നടി ആക്രമിക്കപ്പെട്ട കേസിന്റെ നടത്തിപ്പിന് പണം തടസമാകില്ല. സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. ഇരയേയും അമ്മയേയും വേര്‍തിരിച്ച് കാണില്ല. തര്‍ക്കം സിനിമാ മേഖലയെ ദോഷകരമായി ബാധിക്കരുത്. പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണമെന്ന് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി.

ആശ്രമത്തിന് തീവച്ചതാര്? അക്രമികള്‍ എല്ലാം അറിഞ്ഞു; ദുരൂഹമായി രണ്ടുകാര്യം!! 18കാരനെ ചോദ്യം ചെയ്തുആശ്രമത്തിന് തീവച്ചതാര്? അക്രമികള്‍ എല്ലാം അറിഞ്ഞു; ദുരൂഹമായി രണ്ടുകാര്യം!! 18കാരനെ ചോദ്യം ചെയ്തു

പ്രമുഖര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു; സെന്‍കുമാര്‍ അമിത് ഷായെ കണ്ടു!! കേരളം മാറുന്നുപ്രമുഖര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു; സെന്‍കുമാര്‍ അമിത് ഷായെ കണ്ടു!! കേരളം മാറുന്നു

English summary
Actor Jagadeesh explains actually what happedn in Dileep resignation issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X