Get Updates
Get notified of breaking news, exclusive insights, and must-see stories!

പല രഹസ്യങ്ങളും അറിയാം... ഒന്നും വെളിപ്പെടുത്തില്ലെന്ന് ജഗദീഷ്; പക്ഷേ ഒന്ന് വെളിപ്പെടുത്തി

കൊച്ചി: പഴയ അധ്യാപകനാണ് ജഗദീഷ്, രാഷ്ട്രീയത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഗണേഷ് കുമാറിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമ ലോകം ആകെ കലങ്ങി മറിഞ്ഞിരിക്കുമ്പോള്‍ ജഗദീഷ് പുറത്ത് വിടുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. മലയാള സിനിമയിലെ പല രഹസ്യങ്ങളും തനിക്ക് അറിയാമെന്നും പക്ഷേ അതൊന്നും ഇപ്പോള്‍ പുറത്ത് വിടുന്നില്ല എന്നും ആണ് ജഗദീഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

സിനിമ താരങ്ങളുടെ കൈയ്യിലെ കണക്കില്ലാത്ത പണത്തെ കുറിച്ച് പക്ഷേ ജഗദീഷ് ചില കാര്യങ്ങള്‍ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിറകിലും ഇത്തരം ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്ന സൂചനകള്‍ പുറത്ത് വരുമ്പോള്‍ ജഗദീഷിന്റെ വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാണ്.

പല രഹസ്യങ്ങളും

പല രഹസ്യങ്ങളും

മലയാള സിനിമയിലെ പല രഹസ്യങ്ങളും തനിക്ക് അറിയാം എന്നാണ് ജഗദീഷ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഒന്നും പറയില്ല. സമയമാകുമ്പോള്‍ എല്ലാം പുറത്ത് പറയും എന്നും ജഗദീഷ് അഭിമുഖത്തില്‍ പറയുന്നുണ്ട്.

സ്വത്തുക്കള്‍ കണ്ടാല്‍

സ്വത്തുക്കള്‍ കണ്ടാല്‍

മലയാള സിനിമയിലെ പല താരങ്ങള്‍ക്കും വരവില്‍ കവിഞ്ഞ സ്വത്തുണ്ടെന്നാണ് ജഗദീഷ് പറയുന്നത്. തന്റേതുള്‍പ്പെടെ സിനിമ താരങ്ങളുടെ സ്വത്തുവകകള്‍ പരിശോധിക്കണം എന്നും ജഗദീഷ് ആവശ്യപ്പെടുന്നുണ്ട്.

അസൂയ ആണെന്ന് കരുതും

അസൂയ ആണെന്ന് കരുതും

താരങ്ങളുടെ സ്വത്തു വകകളെ കുറിച്ച് താന്‍ പറഞ്ഞാല്‍ അത് അസൂയയാണെന്ന് പലരും കരുതും എന്നാണ് ജഗദീഷ് പറയുന്നത്. അതുകൊണ്ടാണ് തന്റേതുള്‍പ്പെടെ എല്ലാവരുടേയും സ്വത്തു വകകള്‍ പരിശോധിക്കണം എന്ന് പറയുന്നത്.

ഒന്നും പറയില്ല

ഒന്നും പറയില്ല

നടി ആക്രമിക്കപ്പെട്ട കേസില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് അമ്മുടെ നിര്‍ദ്ദേശമുണ്ട്. അതുകൊണ്ട് തന്നെ അത് സംബന്ധിച്ച് ഒന്നും പറയില്ലേന്നും ജഗദീഷ് വ്യക്തമാക്കുന്നുണ്ട്.

പലര്‍ക്കും പലതും അറിയാം

പലര്‍ക്കും പലതും അറിയാം

മലയാള സിനിമയില്‍ എല്ലാം ശരിയായിട്ടല്ല നടക്കുന്നത്. പല കാര്യങ്ങളും മുതിര്‍ന്ന താരങ്ങള്‍ക്ക് അറിയാമെന്നും ജഗദീഷ് പറയുന്നുണ്ട്. എന്നാല്‍ അത് സംബന്ധിച്ച സൂചനകളൊന്നും ജഗദീഷ് പറയുന്നും ഇല്ല.

ഹൈവേയിലെ കാളവണ്ടി

ഹൈവേയിലെ കാളവണ്ടി

താന്‍ ഹൈവേയില്‍ കാളവണ്ടിയില്‍ സഞ്ചരിക്കുന്ന ആളാണ്. സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍ സഞ്ചരിക്കുന്നവരെ തിരുത്താന്‍ താന്‍ ഇല്ലെന്നും ജഗദീഷ് പറയുന്നുണ്ട്.

സുധാകരന്‍ പറഞ്ഞത് ശരി

സുധാകരന്‍ പറഞ്ഞത് ശരി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിഗൂഢ വിവരങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ എന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞിരുന്നു. അത് ശരിയാണെന്നും ജഗദീഷ് പറയുന്നുണ്ട്.

പഴി മാധ്യമങ്ങള്‍ക്ക്

പഴി മാധ്യമങ്ങള്‍ക്ക്

മലയാള സിനിമയിലെ ദുരൂഹതകള്‍ പുറത്ത് കൊണ്ടുവരാത്തതിന്റെ പഴി മാധ്യമങ്ങള്‍ക്കാണെന്നും ജഗദീഷ് പറഞ്ഞുവയ്ക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ എല്ലാ കാര്യങ്ങളും പുറത്ത് കൊണ്ടുവരണം എന്നും ജഗദീഷ് ആവശ്യപ്പെടുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+