ഗണേഷ് തന്റെ സുഹൃത്താണ്, അദ്ദേഹത്തെക്കുറിച്ച് മോശമായി പറയാനില്ലെന്ന് ജഗദീഷ്
കഴിഞ്ഞ ദിവസം കെബി ഗണേഷ് കുമാര്‍ പേരു പറയാതെ നടന് ജഗദീഷിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സ്വന്തം അച്ഛന് മരിച്ചതറിഞ്ഞിട്ടും വിദേശത്ത് സ്റ്റേജ് ഷോയുമായി കറങ്ങി നടന്ന ഒരു ഹാസ്യനടന് മലയാളത്തിലുണ്ടെന്നും സ്നേഹം നടിച്ച് വൈകാതെ അയാള്‍ നിങ്ങളുടെ അടുത്തെത്തുമെന്നും ഗണേഷ് പറയുകയുണ്ടായി. പത്തനാപുരത്ത് തന്റെ എതിര് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന കിട്ടിയതോടെയാണ് ജഗദീഷിനെതിരെ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയത്.
അതേസമയം, ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജഗദീഷ് പറഞ്ഞതിങ്ങനെ. സൗഹൃദങ്ങള്‍ തന്റെ ജീവിതത്തില്‍ വിലപ്പെട്ടതാണ്. ഗണേഷ് കുമാര്‍ തന്റെ നല്ല സുഹൃത്താണെന്നും ജഗദീഷ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ദുഷ്ടന് ഞാനാണെന്ന് പറഞ്ഞാലും താന്‍ പ്രതികരിക്കില്ലെന്നാണ് താരം പറയുന്നത്.

ഞാന്‍ വലിയ ദുഷ്ടനാണെന്നു മാത്രമേ ഒരാള്‍ക്ക് പറയാന്‍ കഴിയുകയുള്ളൂ. അതിലപ്പുറം മോശം തന്നെക്കുറിച്ച് പറയാനുണ്ടാകില്ല. ഗണേഷ് കുമാറിനെക്കുറിച്ച് മോശമായി തനിക്കൊന്നും പറയാനില്ലെന്നും ജഗദീഷ് പറയുന്നു. ആരെക്കുറിച്ചും മോശമായി ഒന്നും പറയില്ലെന്ന് താന്‍ പറഞ്ഞിരുന്നു. ഇത് താന്‍ ജനങ്ങള്‍ക്ക് നല്കിയ വാക്കാണ്. അത് തെറ്റിക്കില്ലെന്നും ജഗദീഷ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് ശേഷവും തനിക്ക് പഴയ സൗഹൃദങ്ങള്‍ വേണം. അതുകൊണ്ടു തന്നെ വിമര്‍ശനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും മറുപടിപറയാന്‍ താല്പര്യമില്ലെന്നും ജഗദീഷ് പറയുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications