ജഗതിയുടെ ചികിത്സാകാര്യത്തില്‍ ആശങ്ക, മകള്‍ ശ്രീലക്ഷ്മി കോടതിയിലേക്ക്
തിരുവനന്തപുരം: നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ജഗതിയെ പൊതുവേദിയില്‍ കാണാന്‍ പോയത് വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെ മകള്‍ അച്ഛനുവേണ്ടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. പപ്പയുടെ ചികിത്സാകാര്യത്തില്‍ ആശങ്കയുണ്ടെന്നാണ് ശ്രീലക്ഷ്മി പറയുന്നത്.
ജഗതിക്ക് നിലവില്‍ നല്‍കുന്ന ചികിത്സയില്‍ ആശങ്കയുണ്ടെന്നും അദ്ദേഹത്തെ പരിചരിക്കാന്‍ തന്നെ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീലക്ഷ്മി രംഗത്തുവന്നിരിക്കുകയാണ്. ചികിത്സക്കായി കോടതിയെ സമീപിക്കാനാണ് ശ്രീലക്ഷ്മിയുടെ തീരുമാനം. നിലവിലുള്ള ചികിത്സയില്‍ തൃപ്തിയല്ലെന്നും പുനഃപരിശോധിക്കണമെന്നുമാണ് ആവശ്യം.

നല്ല ചികിത്സ നല്‍കി ജീവിതത്തിലേക്ക് പപ്പയെ തിരിച്ചുക്കൊണ്ടുവരണം. അതിനുവേണ്ടി എന്തു ചെയ്യാനും താന്‍ ഒരുക്കമാണെന്ന് ശ്രീലക്ഷ്മി ഒരു മധ്യമ ചര്‍ച്ചയില്‍ പറഞ്ഞു. അദ്ദേഹത്തെ പരിചരിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന അഭ്യര്‍ത്ഥനയാണ് ശ്രീലക്ഷ്മിക്കുള്ളത്. സ്വന്തം അച്ഛനെ കാണാന്‍ പോലും അനുവദിക്കാത്ത സാഹചര്യത്തില്‍ കോടതിയെ സമീപിക്കുക എന്ന മാര്‍ഗ്ഗമേ തനിക്ക് മുന്നിലുള്ളൂവെന്ന് ശ്രീലക്ഷ്മി പറയുന്നു.
ഇതിനായി ചികിത്സിച്ച ഡോക്ടര്‍മാരുടെ സഹായവും ശ്രീലക്ഷ്മി പ്രതീക്ഷിക്കുന്നു. അച്ഛന്‍ സംസാരിച്ചു കാണ്ടാല്‍ മതിയെന്നാണ് തന്റെ ആഗ്രഹം. നിലവില്‍ അച്ഛന് നല്‍കുന്ന ചികിത്സയിലും സുരക്ഷിതത്വത്തിലും തനിക്ക ആശങ്കയുണ്ടെന്നും ശ്രീലക്ഷ്മി പറഞ്ഞു.












Click it and Unblock the Notifications