'നല്ലൊരു മനുഷ്യനാണ് പിസി ജോര്‍ജ്'; ജഗതിയെ വീണ്ടും അഭിനയിപ്പിച്ചത് പണത്തിന് വേണ്ടിയല്ലെന്ന് മകള്‍ പാര്‍വതി
കോട്ടയം: പി സി ജോര്‍ജ് നല്ലൊരു മനുഷ്യനാണ് എന്ന് മകന്റെ ഭാര്യയും നടന് ജഗതിയുടെ മകളുമായ പാര്‍വതി ഷോണ്‍. ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പാര്‍വതി. ഭര്‍തൃപിതാവായല്ല സ്വന്തം അച്ഛനായേ അദ്ദേഹത്തെ കരുതിയിട്ടുള്ളൂ എന്നും മനസ്സില്‍ ഒന്നും വെക്കാത്ത പ്രകൃതമാണ് അദ്ദേഹത്തിന്റേത് എന്നും പാര്‍വതി പറയുന്നു.
പി സി ജോര്‍ജ് എല്ലാം വെട്ടിത്തുറന്നു പറയും. ആരെയും ശത്രുവായി കരുതാറില്ല എന്നും മറ്റുള്ളവരെ സഹായിക്കണം എന്ന ചിന്തയാണ് എപ്പോഴും എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. നിലവില്‍ എം എല്‍ എ അല്ലാതിരുന്നിട്ട് കൂടി വീട്ടിലെ തിരക്കിനു കുറവില്ല എന്നും പാര്‍വതി പറയുന്നു.

ഒരു കൂട്ടുകുടുംബം പോലെയാണ് തങ്ങള്‍ ജീവിക്കുന്നത് എന്നും ഇവിടുത്തെ മികച്ച കുടുംബനാഥനാണ് പി സി ജോര്‍ജ് എന്നും പാര്‍വതി പറയുന്നു. മറ്റൊരു മതത്തില്‍ നിന്ന് വന്ന ഒരാളായി ഇവിടത്തെ അച്ഛനും അമ്മയും ഒരിക്കലും തന്നോട് പെരുമാറിയിട്ടില്ല. വിവാഹിതരായി 13 വര്‍ഷം പിന്നിട്ടിട്ടും മറ്റൊരു വീട്ടിലേക്കു മാറണം എന്നു ഞാനും ഷോണും ചിന്തിക്കുക പോലും ചെയ്യാത്തത് ഇതെല്ലാം കൊണ്ടാണ് എന്നും പാര്‍വതി വ്യക്തമാക്കി.
പിതാവ് ജഗതി സി ബി ഐ 5 ലൂടെ വീണ്ടും ക്യാമറയിലേക്ക് മുന്നിലെത്തിയതിന്റെ സന്തോഷവും പാര്‍വതി പങ്കുവെച്ചു. ജഗതി ശ്രീകുമാര്‍ അടിമുടി ഒരു കലാകാരനാണ് എന്നും സിനിമയിലേക്ക് തിരികെ വരാന്‍ അദ്ദേഹത്തിന്റെ മനസ്സ് ആഗ്രഹിക്കുന്നുണ്ടാകും എന്നും പാര്‍വതി പറഞ്ഞു. ഷൂട്ടിംഗിന് മുന്‍പ് തന്നെ സി ബി ഐയുടെ കഥ അദ്ദേഹത്തെ പറഞ്ഞ് കേള്‍പ്പിച്ചിരുന്നു എന്നും ജഗതി പറഞ്ഞു.
സാരിയാണോ... എങ്കില്‍ നവ്യ തന്നെ; സാരിയില്‍ വീണ്ടും തിളങ്ങി നവ്യ നായര്‍
വയ്യാത്ത അവസ്ഥയില്‍ ജഗതിയെ അഭിനയിപ്പിക്കുന്നത് പണത്തോടുള്ള ആര്‍ത്തി കൊണ്ടാണ് എന്നൊക്കെ ചിലര്‍ പറഞ്ഞിരുന്നു എന്നും എന്നാല്‍ തങ്ങള്‍ക്ക് ആവശ്യത്തിനുള്ള പണം അദ്ദേഹം തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട് എന്നും പാര്‍വതി വ്യക്തമാക്കി. ജഗതിയെ വീണ്ടും അഭിനയിപ്പിച്ചത് ചികിത്സയുടെ ഭാഗമായാണ് എന്നും പാര്‍വതി വ്യക്തമാക്കി. ജീവിതം സിനിമയില്‍ നിക്ഷേപിച്ച ഒരു മനുഷ്യനാണ് അദ്ദേഹം. ആ കലാകാരനെ മടക്കിക്കൊണ്ടുവരാനുള്ള സാഹചര്യം സൃഷ്ടിക്കാന്‍ മാത്രമാണ് വീണ്ടും അഭിനയിപ്പിച്ചത് എന്നും പാര്‍വതി പറഞ്ഞു.
-
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications