കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടൻ ജയറാമിന് കൊവിഡ്;'എല്ലാവരേയും എത്രയും വേ​ഗം നേരിൽ കാണാൻ സാധിക്കുമെന്ന് താരത്തിന്റെ പോസ്റ്റ്

നടൻ ജയറാമിന് കൊവിഡ്;'എല്ലാവരേയും എത്രയും വേ​ഗം നേരിൽ കാണാൻ സാധിക്കുമെന്ന് താരത്തിന്റെ പോസ്റ്റ്

Google Oneindia Malayalam News

കൊച്ചി: നടൻ ജയറാമിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗ ബാധിതനായ വിവരം താരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു. ഇന്ന് വൈകീട്ടാണ് ജയറാമിന് കൊവിഡ് സ്ഥിരീകരിച്ചത്.

വൈറസ് നമുക്ക് ചുറ്റം ഉണ്ട്. അതിന്റെ തെളിവാണ് ഇത്. ഞാനുമായി അടുത്ത സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകമെന്നും താരം അഭ്യർത്ഥിച്ചു. സമൂഹ മാധ്യമത്തിലെ ജയറാമിന്റെ പോാസ്റ്റ് ഇങ്ങനെ ;- 'ഹായ്, കൊവിഡ് പോസിറ്റീവായി.

വൈറസ് ഇപ്പോഴും നമുക്ക് ചുറ്റും തന്നെയുണ്ടെന്നതിന്റെ തെളിവാണ് ഇത്. ഞാനുമായി അടുത്ത സമ്പർക്കം പുലർത്തിയവരോട് ഐസൊലേഷനിൽ പ്രവേശിക്കാനും രോ​ഗ ലക്ഷണങ്ങൾ കണ്ടാൽ പരിശോധിക്കാനും അഭ്യർത്ഥിക്കുന്നു.

1

ഞാൻ ചികിത്സ ആരംഭിച്ചു കഴിഞ്ഞു. എല്ലാവരേയും എത്രയും വേ​ഗം നേരിൽ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു...' - ജയറാം പോസ്റ്റ് ചെയ്തു.എന്നാൽ, മലയാള സിനിമയിലെ പ്രിയതാരങ്ങൾക്ക് കൊവിഡ് പിടിപെടുന്ന സാഹചര്യമാണ്. ഇക്കഴിഞ്ഞ ദിവസം നടൻ സുരേഷ് ഗോപിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ, കഴിഞ്ഞാഴ്ച നടൻ മമ്മൂട്ടിയ്ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.

'സംസ്ഥാന സർക്കാർ എന്ത് സൗകര്യമാണ് ഏർപ്പെടുത്തി'; 'ആരോഗ്യ വകുപ്പ് പരാജയം'; - വിഡി സതീശൻ'സംസ്ഥാന സർക്കാർ എന്ത് സൗകര്യമാണ് ഏർപ്പെടുത്തി'; 'ആരോഗ്യ വകുപ്പ് പരാജയം'; - വിഡി സതീശൻ

2

അതേസമയം, സുരേഷ് ഗോപിയും കൊവിഡ് രോഗബാധിതനായ വിവരം സമൂഹ മാധ്യമത്തിലൂടെ ഔദ്ദ്യോഗികമായി അറിയിക്കുകയായിരുന്നു. കോവിഡിന്റെ മുൻകരുതലും നിർദ്ദേശങ്ങളും അദ്ദേഹം എടുത്തിരുന്നു. എന്നാൽ, ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ അദ്ദേഹം സ്വയം നിരീക്ഷണത്തിൽ ഇരിക്കുകയാണ്. എല്ലാവരോടും സ്വയം ജാഗ്രത സ്വീകരിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.

3

മുൻകരുതലുകൾ ഉണ്ടായിരുന്നിട്ടും, എനിക്ക് കോവിഡ്-19 പോസിറ്റീവായി. പരിശോധന നടത്തി. ഞാൻ എന്നെ തന്നെ സ്വയം ഒറ്റപ്പെടുത്തുകയും ക്വാറന്റൈൻ ചെയ്യുകയും ചെയ്യുന്നു. നേരിയ പനിുണ്ട്. എന്നാൽ, ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു. ഞാൻ പൂർണ്ണ ആരോഗ്യവാനാണ്. ഈ ഘട്ടത്തിൽ, നിങ്ങളും സാമൂഹിക അകലം പാലിക്കണം. വളരെ കർശനമായ ജാഗ്രത വേണം. ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നു നിൽക്കണം. ഇവ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നിങ്ങൾ സുരക്ഷിതരായി ഇരിക്കുകയും സുരക്ഷിതമാക്കുകയും മറ്റുള്ളവരെ രോഗബാധിതരാക്കാതെ സൂക്ഷിക്കാനുള്ള നല്ല മനസ്സും ഉണ്ടായിരിക്കണം. - അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ അദ്ദേഹം പോസ്റ്റ് ചെയ്തു.

കേരളത്തിൽ ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമം; സമയക്രമം അധ്യാപകർ പാലിക്കണം; വി ശിവൻകുട്ടികേരളത്തിൽ ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമം; സമയക്രമം അധ്യാപകർ പാലിക്കണം; വി ശിവൻകുട്ടി

4

അതേ സമയം, നടൻ മമ്മൂട്ടിക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. താരവും സമൂഹ മാധ്യമത്തിലൂടെ ആയിരുന്നു തൻറെ രോഗ സ്ഥിരീകരണ വിവരം ഔദ്യോഗികമായി അറിയിച്ചത്. ചെറിയ പനി ഉണ്ടെന്നും മറ്റ് രോഗ ലക്ഷണങ്ങൾ ഇല്ലെന്നും മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയിരുന്നു. "കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. എന്നാൽ തനിക്ക് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയി. ഒരു പനി ഒഴിച്ചാൽ മറ്റ് വലിയ രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. വീട്ടിൽ തന്നെ സ്വയം നിരീക്ഷണത്തിലാണ്. എല്ലാവരും സുരക്ഷിതരായി കഴിയണം. ജാഗ്രത സ്വീകരിക്കണം. എപ്പോഴും മാസ്ക് ധരിക്കുകയും പരമാവധി കരുതൽ സ്വീകരിക്കുകയും ചെയ്യുക" - മമ്മൂട്ടിയുടെ സമൂഹ മാധ്യമത്തിലെ പോസ്റ്റ് ഇങ്ങനെയായിരുന്നു.

5

എന്നാൽ, മമ്മൂട്ടിക്ക് കെവിഡ് പോസിറ്റീവ് എന്ന വിവരം പെട്ടെന്ന് തന്നെ സമൂഹമാധ്യമത്തിൽ പ്രചരിക്കുകയായിരുന്നു. പോസ്റ്റിന് പിന്നാലെ നിരവധി ആരാധകർ പ്രതികരണവുമായി എത്തിയിരുന്നു. പ്രിയ താരത്തിന് പെട്ടെന്ന് തന്നെ രോഗസൗഖ്യം ഉണ്ടാകട്ടെ എന്ന് ആരാധകർ ആശംസിച്ചു. എന്നാൽ മമ്മൂട്ടിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ചിലർ ആശങ്ക പങ്കുവെച്ചുള്ള പോസ്റ്റുകളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ആണ് താൻ രോഗബാധിതനായ ആണെന്നും സുഖമായി ഇരിക്കുന്നു എന്നും സമൂഹ മാധ്യമത്തിലൂടെ അറിയിക്കാൻ താരം തയ്യാറായത്.

English summary
Actor Jayaram diagnosed with covid disease
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X