'ജയറാമിനൊക്കെ എന്താണിത്ര തിരക്ക്.. തറ ഫാമിലി'; ശ്രീനിവാസനെ കാണാന്‍ വരാത്തതില്‍ സൈബറാക്രമണം
മലയാളികളുടെ പ്രിയപ്പെട്ട നടന് ശ്രീനിവാസന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ഇപ്പോഴും പലരും മുക്തരായിട്ടില്ല. ഏറെ നാളായി ശാരീരിക അവശതകള്‍ അലട്ടിയിരുന്നെങ്കിലും ശ്രീനിവാസന് തിരിച്ചുവരും എന്ന് തന്നെയായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. എന്നാല്‍ എല്ലാവരുടേയും കാത്തിരിപ്പും പ്രതീക്ഷകളും വിഫലമാക്കി ഡിസംബര്‍ 20 നാണ് ശ്രീനിവാസന് വിടവാങ്ങുന്നത്.
മലയാളത്തിലെ മികച്ച നടന്മാരിലൊരാള് എന്നതിനൊപ്പം എക്കാലത്തേയും മികച്ച തിരക്കഥാകൃത്തിലൊരാള് എന്ന വിശേഷണം കൂടി സ്വന്തമാക്കിയാണ് ശ്രീനിവാസന് വിടവാങ്ങുന്നത്. മലയാള സിനിമയുടെ സുവര്‍ണകാലമെന്ന് വിശേഷിപ്പിപ്പെടുന്ന 80 കളിലും 90 കളിലും ഗംഭീര തിരക്കഥകള്‍ കൊണ്ട് പ്രേക്ഷകരുടെ ബിഗ് സ്ക്രീന്‍ കാഴ്ച സമ്പന്നമാക്കിയ ആളാണ് ശ്രീനിവാസന്. അതുകൊണ്ട് തന്നെ മലയാള സിനിമ ഒന്നാകെ ശ്രീനിവാസന് അന്തിമോചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ ശ്രീനിവാസന്റെ ഭൗതികശരീരത്തിന് സമീപം ദു:ഖിതരായി നില്ക്കുന്ന കാഴ്ച എല്ലാവരേയും സങ്കടപ്പെടുത്തിയിരുന്നു. തമിഴ് നടന് പാര്ത്ഥിപന് ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ ജീവനക്കാരുടെ സീറ്റിലിരുന്ന് ശ്രീനിവാസനെ അവസാനമായി കാണാന്‍ എത്തിയതും വാര്‍ത്തയായിരുന്നു. സൂര്യയും നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. കമലഹാസന്, രജനീകാന്ത് എന്നിവര്‍ സോഷ്യല്‍ മീഡഡിയയിലൂടേയും ആദരാഞ്ജലികള്‍ നേര്‍ന്നു.
അതിനിടെ നടന് ജയറാമിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുകയാണ്. ജയറാം ശ്രീനിവാസന്റെ മൃതദേഹം കാണാന്‍ എത്താത്തതും സോഷ്യല്‍ മീഡിയയില്‍ ഒരു അനുശോചന സന്ദേശം പോലും പങ്ക് വെക്കാത്തതിലും ആണ് താരത്തിനെതിരെ ഒരുകൂട്ടം വെട്ടുകിളികള്‍ രംഗത്തെത്തിയിരിക്കുന്നത്. ജയറാമിന്റെ കുടുംബത്തെ വരെ അധിക്ഷേപിച്ചാണ് പല പോസ്റ്റുകളും.
ഇങ്ങനെ ഒരു തറ കുടുംബത്തെ കണ്ടിട്ടില്ല എന്ന് പറഞ്ഞ് ജയറാം, പാര്‍വതി, കാളിദാസന്, മാളവിക എന്നിവരുടെ ചിത്രം പങ്ക് വെച്ചാണ് സൈബര്‍ അധിക്ഷേപം. 'കൂടെ അഭിനയിച്ച ഒരു സഹപ്രവര്ത്തകന് മരിച്ചാല്‍ പോലും തിരിഞ്ഞു നോക്കാന്‍ പറ്റാത്ത എന്ത് തിരക്കു ആണ് ഇയാള്‍ക്ക് ഉള്ളത്..വന്ന വഴി ഒരിക്കലും മറക്കരുത് ജയറാം.' എന്നാണ് ഒരാളുടെ കമന്റ്.
'മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും തുടങ്ങി മലയാള സിനിമയിലെ പലരും വന്നു. സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയതുകൊണ്ട് അങ്ങേരുടെ തിരക്കുകള്‍ മനസിലാക്കാം. പക്ഷെ ജയറാം? ഇയാള്‍ ഒന്ന് കാണാന്‍ പോലും വന്നില്ലല്ലോ? പാര്‍വതിയും ശ്രീനിവാസന്റെ എക്കാലത്തെയും iconic സാധനം ആണ് ആ വടക്കു നോക്കി യന്ത്രം ഫോട്ടോ സീന്‍ എന്നിട്ടും പാര്‍വതിക്കു ഒന്ന് വരാന്‍ പറ്റിയില്ലേ? സൂര്യ പോലും ഷൂട്ടിംഗ് നിര്‍ത്തി വച്ചു വന്നു. .. ഇത്രയും ബന്ധമുള്ള ജയറാമും പാര്‍വതിയും വന്നില്ല ഇനി വേറെ വല്ല ഒഴിവാക്കാന്‍ പറ്റാത്ത situation ആണോ എന്നറിയില്ല' എന്നാണ് മറ്റൊരു കമന്റ്.
'ഇത്രക്ക് തിരക്കുള്ള നടനാണോ ജയറാം...? ശ്രീനിവാസന് മരിച്ചിട്ട് കേരളത്തില്‍ നിന്ന് മാത്രമല്ല, തമിഴ് സിനിമയില്‍ നിന്ന് കൂടി താരങ്ങള്‍ അദ്ദേഹത്തെ കാണാന്‍ വന്നു... വരാന്‍ കഴിയാത്തവര്‍ അവരുടെ ദുഃഖം സോഷ്യല്‍ മീഡിയയില്‍ കൂടി പങ്കു വെച്ചു..
പക്ഷെ മലയാളത്തിന്റെ പ്രിയപെട്ട ജയറാം ശ്രീനിവാസനെ കാണാന്‍ വന്നില്ല... ?? അത് പോട്ടെ ചിലപ്പോള്‍ ചിലര്‍ക്ക് ഇതുപോലെയുള്ള സാഹചര്യങ്ങളില്‍ വരുന്നത് താല്പര്യം ഉണ്ടാകില്ല...
പൊതുവെ ജയറാം കേരളത്തില്‍ ഒരു പ്രമുഖരുടെയും മരണത്തില്‍ നേരിട്ട് വന്ന് ദുഃഖം രേഖപ്പെടുത്തിയ ചരിത്രം ഇല്ല, എത്രയോ മഹാരഥന്മാര് മണ്മറഞ്ഞു പോയിരിക്കുന്നു. എന്തുമാവട്ടെ വരാന്‍ കഴിഞ്ഞില്ലെങ്കില്‍ ആദരാഞ്ചലികള്‍ നേര്‍ന്നു സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റ് എങ്കിലും ഷെയര്‍ ചെയ്യാമല്ലോ...? അതിലൊക്കെ എന്തിരിക്കുന്നു എന്ന് പറഞ്ഞ് ആരും വരണ്ട, സ്വന്തം സിനിമ റിലീസ് ആകുമ്പോള്‍ എല്ലാവരോടും കാണാന്‍ അഭ്യര്‍ത്ഥിച്ചു പോസ്റ്റ് ഇടാന്‍ മടി ഇല്ലല്ലോ...? ജയറാമിനും ഭാര്യ പാര്‍വതിക്കും വേണ്ടി ഒത്തിരി എഴുതിയിട്ടും, കൂടെ അഭിനയിച്ചിട്ടും ഉള്ള ആളല്ലേ ശ്രീനിവാസന്, അതെങ്കിലും ഓര്‍മിക്കാമായിരുന്നു,' എന്നാണ് മറ്റൊരാള്‍ പറയുന്നത്.
അതേസമയം ജയറാമിനെ പിന്തുണച്ചും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ഒരു മരണവീട്ടില്‍ വന്നില്ല എന്നത് കൊണ്ട് അയാളെ കുറ്റപ്പെടുത്തുന്നത് എന്തിനാണ് എന്നും ചിലര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ മരിച്ച് കിടക്കുന്നത് കാണുന്നതില്‍ ബുദ്ധിമുട്ടുണ്ടാകും അതുകൊണ്ടാണ് വരാതിരുന്നത് എങ്കിലോ എന്നും പലരും ചോദിക്കുന്നു. നേരിട്ട് വരാത്തത് കൊണ്ട് ജയറാമിന് ശ്രീനിവാസനോട് സ്നേഹമോ ബഹുമാനമോ ഇല്ല എന്ന് കരുതരുത് എന്നും ചിലര്‍ പറയുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications