ജിഷയുടെ അമ്മയ്ക്ക് നല്‍കിയ വാക്ക് ജയറാം പാലിച്ചു, ആടുപുലിയാട്ടത്തിന്‍റെ ലാഭ വിഹിതം കൈമാറി
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മയ്ക്ക് നല്‍കിയ വാക്ക് നടന്‍ ജയറാം പാലിച്ചു. തന്റെ പുതിയ ചിത്രമായ ആടുപുലിയാട്ടത്തിന്റെ ലാഭവിഹിതത്തില്‍ ഒരു പങ്ക് ജിഷയുടെ അമ്മയ്ക്ക് നല്‍കുമെന്ന് ജയറാം പറഞ്ഞിരുന്നു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തി രണ്ട് ലക്ഷം രൂപ ജിഷയുടെ അമ്മ രാജേശ്വരിയ്ക്ക് കൈമാറിയാണ് ജയറാം വാക്ക് പാലിച്ചത്.
ചിത്രം ആദ്യ ആഴ്ചകളില്‍ നേടിയ ലാഭത്തിലെ ഒരു വിഹിതമാണിതെന്നും നടന്‍ പറഞ്ഞു. ജിഷയുടെ അമ്മയെപ്പോലെ ആയിരക്കണക്കിന് അമ്മമാര്‍ ഇന്ന് ദുഖം അനുഭവിയ്ക്കുന്നുണ്ടെന്നും ജയറാം. അവര്‍ക്ക് വേണ്ടി ആയിരക്കണക്കിന് ആളുകള്‍ പ്രാര്‍ത്ഥിയ്ക്കുന്നുണ്ടെന്നും രാജേശ്വരിയെ ആശ്വസിപ്പിച്ചു കൊണ്ട് ജയറാം പറഞ്ഞു.

പെരുമ്പാവൂരില്‍ കഷ്ടത അനുഭവിയ്ക്കുന്ന ആളുകളെ സഹായിക്കുന്നതിനായി പ്രവാസികളെ ഉള്‍പ്പെടുത്തി സഹായ സമിതി രൂപീകരിയ്ക്കുമെന്നും അതിനുള്ള നടപടികള്‍ പുരോഗമിയ്ക്കുകയാണെന്നും ജയറാം പറഞ്ഞു.












Click it and Unblock the Notifications