കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയറാമിന്‍റെ കൈവശം ആനക്കൊന്പിന്‍റെ ശേഖരം ഉണ്ടോ? കേന്ദ്രം അന്വേഷിയ്ക്കുന്നു? മോഹന്‍ലാലിന് പിന്നാലെ

Google Oneindia Malayalam News

തൃശൂര്‍: ആനപ്രേമിയാണല്ലോ ജയറാം. എന്നാല്‍ ആനയോടുള്ള ജയറാമിന്റെ സ്‌നേഹക്കൂടുതല്‍ അദ്ദേഹത്തെ പുതിയ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ ഇടയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ആനക്കമ്പത്തെക്കുറിച്ച് ജയറാം എഴുതിയ ആള്‍ക്കൂട്ടത്തില്‍ ഒരാള്‍പ്പൊക്കമെന്ന പുസ്തകമാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.

പുസ്തകത്തിലെ ചില പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം ഐജി ജയറാമിന്റെ ആനക്കൊമ്പ് ശേഖരത്തെപ്പറ്റി പരിശോധിയ്ക്കാന്‍ ഉത്തരവിട്ടതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജയറാമിന്റെ പക്കല്‍ ആനക്കൊമ്പിന്റെ ശേഖരമുണ്ടെന്നും ഇതിന് മതിയായ അനുമതിയുണ്ടോ എന്ന് പരിശോധിയ്ക്കണെന്ന് കേന്ദ്ര വനംവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നതായാണ് വാര്‍ത്ത പരക്കുന്നത്. ഇക്കാര്യത്തില്‍ ജയറാമിന്റെ പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.

പുസ്തകത്തിലെ

പുസ്തകത്തിലെ

ജയറാം എഴുതിയ ആള്‍ക്കൂട്ടത്തില്‍ ഒരാള്‍പ്പൊക്കമെന്ന പുസ്‌കത്തിലെ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രവനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ആനക്കൊമ്പ്

ആനക്കൊമ്പ്

ചരിഞ്ഞ ഒരു ആനയുടെ കൊമ്പ് തനിയ്ക്ക് ലഭിച്ചതിനെപ്പറ്റി ജയറാം പുസ്തകത്തില്‍ പരാമര്‍ശിയ്ക്കുന്നുണ്ട്. ക്ഷേത്ര സംരക്ഷണയിലുണ്ടായിരുന്ന ആന ചരിഞ്ഞതിന് ശേഷം ഭാരവാഹികള്‍ ആനക്കൊമ്പ് തനിയ്ക്ക് നല്‍കിയെന്നാണ് ജയറാം പറയുന്നത്. ഇതിന് വേണ്ട വനംവകുപ്പ് രേഖകള്‍ ഉണ്ടാക്കിയെടുത്തു എന്ന പുസ്‌കത്തിലെ പരാമര്‍ശമാണ് ജയറാമിനെതിരെയുള്ള അന്വേഷണത്തിന് കാരണം

കുറ്റം

കുറ്റം

ഹെറിറ്റേജ് അനിമല്‍ ടാക്‌സ്‌ഫോഴ്‌സ് സെക്രട്ടറി വി വെങ്കിടാചലമാണ് ജയറാമിനെതിരെ കേന്ദ്ര വനംവകുപ്പ് ഐജിയെ സമീപിച്ചത്. ആനയെ പാരമ്പര്യമായി കൈവശം വയ്ക്കാത്ത ജയറാമിന് കൊമ്പുകള്‍ നല്‍കിയത് നിയമ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് ദിവസം മുമ്പ്

രണ്ട് ദിവസം മുമ്പ്

രണ്ട് ദിവസം മുമ്പാണ് ആനക്കമ്പത്തെക്കുറിച്ചെഴുതിയ ആള്‍ക്കൂട്ടത്തില്‍ ഒരാള്‍പ്പൊക്കമെന്ന പുസ്തകം പ്രകാശനം ചെയ്തത്. എംടി വാസുദേവന്‍ നായരാണ് പുസ്‌കത്തിന് അവതാരിക എഴുതിയത്

ആനപ്രേമം

ആനപ്രേമം

ജയറാമിന്റെ ആനപ്രേമം ഏറെ പ്രശസ്തമാണ്

സിനിമയില്‍

സിനിമയില്‍

സിനിമയില്‍ എത്തുന്നതോടെയാണ് ജയറാം ആനയുടമയാകുന്നത്.

കണ്ണന്‍

കണ്ണന്‍

ജയറാം ആദ്യമായി സ്വന്തമാക്കിയ ആനയ്ക്ക് മകന്റെ തന്നെ വിളിപ്പേരായ കണ്ണന്‍ എന്നു തന്നെയാണ് പേരിട്ടത്. മനസിനക്കരെ ഉള്‍പ്പടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ച കണ്ണന്‍ രണ്ട് വര്‍ഷം മുമ്പ് ചരിഞ്ഞു.

പട്ടാഭിഷേകം

പട്ടാഭിഷേകം

ആനയും ജയറാമും തമ്മിലുള്ള കെമിസ്ട്രി വളരെ നന്നായി ഉപയോഗിച്ച ചിത്രമായിരുന്നു പട്ടാഭിഷേകം

ആനച്ചന്തം

ആനച്ചന്തം

പേര് പോലെ തന്നെ ആനച്ചന്തം നിറഞ്ഞതായിരുന്നു ഈ ചിത്രവും. പക്ഷേ സിനിമ പ്രതീക്ഷിച്ചത്ര വിജയം നേടിയില്ല

മോഹന്‍ലാലിന് പിന്നാലെ

മോഹന്‍ലാലിന് പിന്നാലെ

മോഹന്‍ലാലിന് പിന്നാലെ ആനക്കൊമ്പ് വിവാദത്തില്‍ ജയറാമും

English summary
Actor Jayaram's possession of elephant tusks kicks up row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X