ഉരുള്‍പൊട്ടലില്‍ നിന്നും രക്ഷിച്ച, മൂന്ന് ദിവസം ഭക്ഷണം തന്ന കേരള പോലീസിനോട് നന്ദി പറഞ്ഞ് ജയറാം
കുതിരാനിലെ ഉരുള്‍പൊട്ടലില്‍ നിന്നും തങ്ങളെ രക്ഷിച്ച് മൂന്നുദിവസമായി ഭക്ഷണം നല്കിയ കേരള പോലീസിനോട് നന്ദി പറഞ്ഞ് നടന് ജയറാം.ഉരുള്പൊട്ടലിനെതുടര്ന്ന് 16 മണിക്കൂറോളമാണ് ജയറാമും കുടുംബവും കുടുങ്ങികിടന്നത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
''കേരളം അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതത്തില്പെട്ടുപോയ ഒരു കുടുംബമാണ് ഞങ്ങളുടേത്. ഞങ്ങള്‍ മദ്രാസില്‍ നിന്ന് കാര്‍ മാര്‍ഗം വരുന്ന വഴിക്ക് കുതിരാന്‍ എന്നു പറയുന്ന സ്ഥലത്തു വെച്ചാണ് മണ്ണിടിച്ചിലില്‍ പെട്ടത്. തങ്ങള്‍ക്ക് മുന്നില്‍ പത്തിരുപതോളം വാഹനങ്ങളുണ്ടായിരുന്നു. അവിടെ നിന്ന് ഞങ്ങളെ രക്ഷിച്ചത് കേരള പോലീസാണ്. അവരുടെ തന്നെ ക്വാര്‍ട്ടേഴ്സില്‍ മൂന്നു ദിവസത്തോളം തങ്ങളെ താമസിപ്പിച്ചു,ഭക്ഷണം തന്നു. കേരള പോലീസിനോട് നന്ദി..മുഖ്യമന്ത്രിക്ക് നന്ദി..എല്ലാവരോടും നന്ദി പറയുന്നു.''

രക്ഷപെട്ടതിനശേഷം ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരിക്കുകയാണ് ജയറാമും കുടുംബവും.താരം ബ്രാന്‍ഡ് അംബാസിഡറായിട്ടുള്ള രാംരാജ് രണ്ട് ലോറി നിറയെ ഷാര്‍ട്ടും മുണ്ടും, സത്രീകള്‍ക്കുള്ള വസ്ത്രങ്ങളും നല്‍കുന്നുണ്ട്.ഇതൊക്കെയും എത്രയും പെട്ടെന്ന് ആവശ്യക്കാര്‍ക്ക് എത്തിക്കും.അതോടൊപ്പം തന്നെ
വിവിധ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങള്‍ കൊടുത്തയ്ക്കുന്ന ജിസിഡിഐയുടെ കോംപ്ലസിലേക്ക് അത്യാവശ്യ സാധനങ്ങള്‍ വേണമെന്നും, കുട്ടികള്‍ക്കുള്ള ഭക്ഷണങ്ങള്‍,കുടിവെള്ളം,മരുന്നുകള്‍ തുടങ്ങിയവ ആരെങ്കിലും നല്‍കണമെന്നും ലൈവിലൂടെ ജയറാം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.
-
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ്












Click it and Unblock the Notifications