നടന്‍ ജയറാമിന്റെ അമ്മ അന്തരിച്ചു
ചെന്നൈ: ചലച്ചിത്ര താരം ജയറാമിന്റെ അമ്മ തങ്കം സുബ്രഹ്മണ്യം നിര്യാതയായി. 74 വയസ്സായിരുന്നു. വര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിശ്രമ ജിവിത്തിലായിരുന്ന അമ്മ ചെന്നൈയിലുള്ള ജയറാമിന്റെ വസതിയിലാണ് അന്തരിച്ചത്.
ജയറാമിലെ കലാകരനെ വെളിച്ചത്തുകൊണ്ടു വരാനും അത് പോഷിപ്പിച്ചെടുക്കാനും തങ്കം മുന്‍പന്തിയിലായിരുന്നു. തമിഴ്‌നാട്ടിലെ തഞ്ചാവൂരാണ് സ്വദേശം. ഇലക്ട്രി സിറ്റി ബോര്‍ഡിലായിരുന്ന ഇവരുടെ അച്ഛന്‍ മലമ്പുഴ ഡാമിന്റെ നിര്‍മാണ ചുമതലയുണ്ടായിരുന്ന കാലത്താണ് പ്രോജക്ട് ജോലിക്കെത്തിയ സുബ്രഹ്മണ്യനെ പരിചയപ്പെടുന്നത്.
പിന്നീട് മകളെ ഇദ്ദേഹത്തിന് വിവാഹം ചെയ്തുകൊടുത്തു. സുബ്രഹ്മണ്യം പിന്നീട് പെരുമ്പാവൂര്‍ ട്രാവല്‍കൂര്‍ റയോണ്‍സില്‍ എഞ്ചിനിയറായി ജോലിനോക്കി. അതോടെ കുടുംബം പെരുമ്പാവൂരിലേക്ക് താമസം മാറ്റുകയായിരുന്നു.
ഭര്‍ത്താവിന്റെ മരണത്തിന് ശേഷം ജയറാമിനൊപ്പം ചെന്നയിലാണ് തങ്കം സുബ്രഹ്മണ്യം താമസിച്ചു വന്നിരുന്നത്. ജയറാമിനെ കൂടാതെ പരേതനായ വെങ്കിട്ട റാം, മഞ്ജുള എന്നിവരാണ് മറ്റ് മക്കള്‍.












Click it and Unblock the Notifications